ഇത്രയും കാലം താൻ കണ്ടുശീലിച്ച മനുഷ്യരിൽ നിന്നൊക്കെ അയാൾ എത്രയോ വ്യത്യസ്തനാണ് അയാൾ ഒരു ഭീകര രൂപം തന്നെ. ഭയത്തിന്റെ ഒരു മിന്നൽ ഇന്ദുവിന്റെ നട്ടെല്ലിലൂടെ അരിച്ചു കയറി.
ഫോണിൽ നിന്നും കണ്ണെടുക്കാതെ അഭി ചോദിച്ചു..
”എന്താ ഇന്ദു, വണ്ടി നിർത്തിയത്? എത്തിയോ?”
ഇന്ദു ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണുകൾ പുറത്ത് കാത്തുനിൽക്കുന്ന ആ രൂപത്തിലായിരുന്നു. മുത്തു മെല്ലെ കാറിനടുത്തേക്ക് നടന്നു. അയാളുടെ ഓരോ ചുവടും മണ്ണിൽ നിന്നും പൊടി ഉയർത്തുന്നുണ്ടായിരിന്നു .
“ഠപ്പ് ഠപ്പ്”
കാറിന്റെ ചില്ലിൽ അയാൾ മെല്ലെ തട്ടി. ഇന്ദു വിറയ്ക്കുന്ന കൈകളോടെ ഗ്ലാസ് താഴ്ത്തി.
അയാൾ ഒന്ന് കുനിഞ്ഞു ഉള്ളിലേക്ക് നോക്കി. ചുവന്ന കണ്ണുകൾ ഇന്ദു വിനെ കണ്ടതും ഒന്ന് വിടർന്നു….
”അമ്മാ… മുത്തുവാണെ…ഇന്ദു മേടം അല്ലെ?, “
“അതെ”
“ അമ്മ വിളിച്ചിരുന്നു…”
അയാളുടെ ശബ്ദ തൃവ്രത അവളെ ഞെട്ടിച്ചു…
.
”അതെ… എവിടെയാ തോട്ടം?”
അയാളുടെ നോട്ടവും രൂപവും കണ്ട് പേടിച്ചുകൊണ്ട് ശബ്ദം പുറത്തേക്ക് വരാൻ പാടുപെട്ടുകൊണ്ട് ഇന്ദു ചോദിച്ചു.
”തോട്ടം ഇനിയും ഉള്ളിലേക്കാണ്. കാട് പിടിച്ച വഴിയാ, മേടത്തിന് ഒറ്റയ്ക്ക് കണ്ടുപിടിക്കാൻ പാടായിരിക്കും. അതാ ഞാൻ ഇവിടെ വന്നൂ നിന്നേ പോകാം നമുക്ക് .”
മറുപടിക്കായി കാത്തുനിൽക്കാതെ പിന്നിലെ ഡോർ വലിച്ചു തുറന്നു മുത്തു പുറകിലെ സീറ്റിലേക്ക് കയറിയിരുന്നതും കാറിനുള്ളിലെ വായുവിൽ ഒരു വൃത്തികെട്ട മണം ഉയർന്നു….
വിയർപ്പിന്റെയും പുകയിലയുടെയും വിർത്തിയില്ലായിമ കലർന്ന വല്ലാത്തൊരു ഗന്ധം ആ ചെറിയ സ്ഥലത്ത് നിറഞ്ഞു.

എന്റെ പൊന്ന് ആനി… കിടിലം സാധനം… ഇത് ഒക്കെ വായിച്ചപ്പോൾ ഞാൻ ആ കാട്ടിൽ ആണെന്ന് തോന്നി പോയി… ഏതാ എഴുത്ത്… പിന്നെ പണി ബാക്കി തരാത്തതിൽ എനിക്ക് വിഷമം ഉണ്ട്… 🥹… അത് ഒന്നും പെട്ടന്ന് തന്നിരുന്നേൽ… എന്ത് കൊണ്ട് ആണ്… അതിന്റെ പറ്റി അപ്ഡേറ്റ് ഇല്ലാത്തത്…. പറ്റുമെങ്കിൽ പൂർത്തിയാക്കികൂടെ…. എന്തായാലും അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കാം….
അമ്പട veera വന്നു അല്ലേ ♥️♥️♥️♥️😀😀😀
ഈ തോട്ടപ്പണി അല്ല, നമ്മുടെ പണിയുടെ ബാക്കി ഭാഗം എവിടാടാ??? അതൊന്ന് വേഗം എഴുതി താ! 😭
എന്നാലും കഥ പൊളിച്ചൂ ട്ടോ ❤️
ആരാടാ അവിടെ ഒച്ച വെക്കുന്നെ നിനക്കുള്ള പണി ഞാൻ വേഗം തന്നേക്കവേ 🏃🏃
സൂപ്പർ
താങ്ക്സ് bro