പാവം ഇക്ക, അവിടെ വേറെ ആരുണ്ട്
അവിടെ ഇപ്പൊ അവളും ചെറുക്കനും ഉണ്ട്, ഫാത്തിമ ഇവിടെ ഉണ്ട്
ആ പെണ്ണ് അറിഞ്ഞില്ലേ ഇത്..
അറിഞ്ഞു.. ഫസീല വിളിച്ചിട്ട് പറഞ്ഞു നിന്നോട് നവാസിന്റെ നേരത്തെ ചികിത്സിച്ച പേപ്പർ എല്ലാം എടുത്തു ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് ചെല്ലാൻ പറ്റുമോ എന്ന് ചോദിക്കാൻ.. ഫാത്തിമയോട് വിളിച്ചു പറഞ്ഞിട്ടുണ്ട് ആ കൊച്ചു എല്ലാം എടുത്തു വെച്ചിട്ടുണ്ട് എന്ന്.
അവിടെ വരെ പോകാനോ ഞാനോ..
ഒന്ന് പോകെടാ ഇന്ന് പണിമുടക്ക് അല്ലെ അതുകൊണ്ട് വണ്ടിയുമില്ല വേറെ ആരും ഇല്ല അത് കൊണ്ടല്ലേ ഓപ്പറേഷൻ ഏതാണ്ട് ഉണ്ട് അതിന് മുന്നേ നോക്കാൻ ആണെന്ന്..
‘ ഹ്മ്മ് ശരി.. ഞാൻ എന്നാ പെട്ടന്ന് റെഡി ആകട്ടെ..’ പെട്ടന്ന് മുഖമൊക്കെ കഴുകി റെഡി ആയി ഇത്താടെ മോള് ഫസീലയുടെ കയ്യിൽ നിന്ന് സർട്ടിഫിക്കേറ്റുകൾ എല്ലാം വാങ്ങി. ഇറങ്ങാൻ നേരം എന്റെ ഫോണിലേക്ക് ഫസീല ഇത്തയുടെ കാൾ വന്നു.. സത്യം പറഞ്ഞാൽ അടുത്ത് താമസിക്കുന്നുണ്ട് അമ്മ എന്തെങ്കിലും ആവശ്യത്തിന് അവരെ വിളിക്കുന്നു.. അമ്മയോട് എന്തെങ്കിലും പറയാൻ വേണ്ടി വിളിക്കുന്നു എന്ന് അല്ലാതെ ഞാൻ അങ്ങോട്ട് വിളിക്കുകയോ മെസേജ് ഇടുകയോ ഇങ്ങോട്ടോ ഒന്നും ഉണ്ടായിട്ടില്ല. ഞാൻ വേഗം ഫോൺ എടുത്തു..
ആ വിനോദെ ഇറങ്ങിയോ..
ഇല്ല ഇത്ത ദേ എല്ലാം വാങ്ങി ഇറങ്ങാൻ പോവുന്നതേ ഉള്ളു..
‘ ഫോൺ അവളുടെ കയ്യിൽ ഒന്ന് കൊടുത്തേ ‘ ഞാൻ ഫോൺ ഫാത്തിമയുടെ കയ്യിൽ കൊടുത്തു ഫാത്തിമ മൂളുന്നത് ഓക്കേ ഞാൻ കെട്ടു.. കാൾ കട്ട് ചെയ്തു കഴിഞ്ഞു അവൾ ഫോൺ എനിക്ക് തിരികെ തന്നു. ‘ ഉമ്മയ്ക്ക് ഇടാൻ ഉള്ള ഡ്രസ്സ് കൂടി കൊടുത്തു വിടാനാ പറഞ്ഞത് ‘ അകത്തേക്ക് കയറി പോയ ഫാത്തിമ ഒരു കവറുമായി തിരികെ വന്നു. ഞാൻ അതും വാങ്ങി വണ്ടാനം ഹോസ്പിറ്റലിലേക്ക് പോകാനായി ഞാൻ ബൈക്ക് എടുത്തു. മൈര് അങ്ങോട്ട് ഇങ്ങോട്ട് കൂടെ 100 കിലോമീറ്റർ വരും..

ഇത് ആദ്യത്തെ ഭാഗം ആണ്
എവിടെ തുടങ്ങി എങ്ങോട്ട് പോയി എങ്ങും എത്താതെ അവസാനിച്ചു, തുടക്കക്കാരന്റെ പ്രശ്നങ്ങൾ, വീട് വയ്ക്കുന്നത് പോലെ ആണ് കഥ എഴുത്തും ആദ്യം പ്ലാൻ വേണം പ്ലാൻ അപ്പ്രൂവ് ചെയ്താൽ പിന്നെ അതിൽ നിന്നും മാറരുത്, അതല്ലാതെ കുറെ പണിഞ്ഞു ലിന്റിൽ വരെ ആകുമ്പോൾ കാർഷെഡ് അവിടെ വേണ്ട സ്റ്റെയർ കേസ് ഇങ്ങോട്ട് മാറ്റാം അങ്ങിനെ പോയാൽ പണി എവിടെയും എത്തില്ല
Chetto Njanum. Engineer aanu