നോ… ഇത് വേണ്ട .. എനിക്കിത് ചെയ്യാൻ പറ്റില്ല. അവൾ അലനിൽ നിന്നും ഒഴിഞ്ഞു മാറി
“കാവ്യാ! നീ റെഡിയായോ?” പൊന്നു പെട്ടന്ന് അകത്തേക്ക് കയറി വന്നു. അലൻ പെട്ടന്ന് കാവ്യയുടെ അരക്കെട്ടിൽ നിന്നും കൈ വലിച്ചു.
“എന്താണ് രണ്ടും കൂടെ ഇതിനകത്ത് പരിപാടി??… ആഹാ നല്ല പ്രോഗ്രസ് ഉണ്ടല്ലോ… മ്മ് മ്മ്… നടക്കട്ടെ… എനിക്ക് ഇതൊന്നും കാണാൻ വയ്യ.. ഞാൻ പോണു.”
പൊന്നു അവരെ കളിയാക്കിക്കൊണ്ട് മുറിയിൽ നിന്നും പുറത്തേക്ക് പോയി
അന്നു രാത്രി ക്ലബ്ബിലെ മങ്ങിയ വെളിച്ചവും ബേസ് മ്യൂസിക്കും അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നതായിരുന്നു . ആദ്യത്തെ മൂന്ന് ഡ്രിങ്ക്സ് കഴിഞ്ഞപ്പോൾ തന്നെ കാവ്യയുടെ ഉള്ളിലെ സങ്കോചങ്ങൾ എല്ലാം പതിയെ അലിഞ്ഞില്ലാതായി കഴിഞ്ഞിരുന്നു പൊന്നു അവളെ ഡാൻസ് ഫ്ലോറിലേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി .
മ്യൂസിക്കിന്റെ താളത്തിനൊപ്പം ചുവടു വെച്ചു തുടങ്ങിയപ്പോൾ അലൻ അവളുടെ അടുത്തേക്ക് വന്നു. അവൻ കൈകൾ അവളുടെ അരക്കെട്ടിൽ വെച്ച് അവളെ തന്നോട് ചേർത്തു പിടിച്ചു. പാട്ടിന്റെ വേഗത കുറഞ്ഞപ്പോൾ അവൻ അവളെ തനിക്ക് നേരെ തിരിച്ചു. അലന്റെ നോട്ടം അവളുടെ ചുണ്ടുകളിലായിരുന്നു.
പക്ഷേ കാവ്യക്ക് അപ്പോഴേക്കും അരുണിന്റെ മുഖം ഓർമ്മ വന്നു. അവളുടെ ഹൃദയം അരുണിന്റെ കൂടെയാണ്. പക്ഷേ ശരീരം അലന്റെ കൈകളോട് ചേർന്നു നിൽക്കാൻ വല്ലാതെ ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു.
ഞാൻ എന്താണ് ചെയ്യുന്നത്?” കാവ്യ വല്ലാതെ ആശയകുഴപ്പത്തിലായി . ഇതെല്ലാം പൊന്നു നിരീക്ഷിക്കുന്നുണ്ടായിരുന്നു.

Nice bro. Alan has potential to be a dom. hope you’ll use it wisely
Nice bro. Alan has potential to be a dom. hope you’ll use it wisely