അവർ ഗസ്റ് ഹൗസിന് മുന്നിൽ എത്തി.
സലിം പോയി ഗെയിറ്റ് തുറന്ന് വണ്ടി അകത്ത് കയറ്റി ശേഷം ബാഗുകൾ പുറത്ത് എടുത്തു.
സലിം : വരൂ അകത്ത് പോവാം.
ദേവി : ഇവിടെ ആണോ ഞങ്ങൾ താമസിക്കുന്നത്.
സലിം : അതേ എന്തെ ഇഷ്ടം ആയില്ലേ..
ദേവി : ഇത് വലിയ വീട് ആണലോ. ഇതൊക്കെ എൻ്റെ മോനെ കൊണ്ട് താങ്ങുമോ.
സലിം : അതൊന്നും അമ്മ ആലോചിച്ച് ടെൻഷൻ അടിക്കേണ്ട എല്ലാം കമ്പനി നോക്കിക്കോളും. നമുക്ക് അകത്ത് പോവാം.
ഇവിടെ മൊത്തം 3 ബെഡ്റൂം ഉണ്ട്. നിങ്ങൾക്ക് ഇഷ്ടം ഉള്ള ബെഡ്റൂമിൽ കിടക്കാം. നിങ്ങൾക്ക് വേണ്ടാ സാധനങ്ങൾ എല്ലാം ഞാൻ വാങ്ങി വെച്ചിട്ടുണ്ട്. വേറെ എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി.
ദേവി : ഒന്നും വേണ്ടാ മോനെ വളരെ നന്ദി ഉണ്ട്..
സലിം : ചേച്ചി എന്നെ മോനേ വിളിക്കല്ലേ. എന്നെ പേര് വിളിച്ചാൽ മതി. എൻ്റെ പേര് സലിം..
ദേവി : ശേരി സലീം
സലിം : മക്കൾ എന്താ ഒന്നും മിണ്ടാതെ… ഇങ്ങനെ മടിച്ച് നിന്നാൽ ഇവിടെ ജീവിക്കാൻ പറ്റില്ല ട്ടോ… നല്ല ഉഷാറായി നിക്കണം..
നിങ്ങൾ എത്ര പഠിച്ചു
ദിവ്യ : ഞാൻ പ്ലസ് ടൂ, പിന്നെ മോഡലിങ്ങും
പ്രിയ അവളെ ഒന്ന് തുറിച്ച് നോക്കി നി എപ്പോ മോഡലിംഗ് പഠിക്കാൻ പോയി എന്ന ഭാവത്തിൽ.
സലിം : മോഡലിംഗ് ഒക്കെ പഠിച്ചിട്ടുണ്ടോ. നമ്മുടെ കമ്പനിയിൽ മോഡലിംഗിൻ ആളെ വേണം നമുക്ക് അത് സെറ്റ് ആക്കം
ദിവ്യ ഒന്ന് ഞെട്ടി എന്നിട്ട് ഒരു ചിരി അങ്ങ് ചിരിച്ചു.
സലിം : മോൾ എന്ത് വരെ പഠിച്ചു.
പ്രിയ : ഞാൻ ഗ്രാജുവേഷൻ കംപ്ലീറ്റ് ചെയ്തു..
സലിം : ആണോ.. അത് നന്നായി…. ചേച്ചി പിന്നെ എനിക്ക് നിങ്ങളോട് കുറച്ച് കര്യങ്ങൾ പറയാൻ ഉണ്ട്… വരുൺ ഇവിടേക്ക് വന്നത് വളരെ കുറഞ്ഞ ശമ്പളത്തിന് ആണ്. ഇപ്പോഴും കുറവ് തന്നെയാണ്. അവൻ്റെ ശമ്പളത്തിൽ ഒരു കുടുംബം കഴിഞ്ഞ് പോവുക പറയുന്നത് വളരെ പ്രയാസമാണ്. അതും ഗൾഫിൽ…
