സലിം : എക്സ്പീരിയൻസ് ഒക്കെ ആർക്ക് വേണം ഇവിടെ. അത് ഉണ്ടായിട്ട് പലർക്കും ഒന്നും അറിയുന്നില്ല.. പിന്നെ ഭാഷ ഇംഗ്ലീഷ് കുറച്ച് ഒക്കെ അറിയില്ലേ
പ്രിയ : അഹ് അറിയാം.
സലിം : അത് മതി..അപ്പോ രണ്ടാൾക്കും ജോലി റെഡി.. ഇനി ചേച്ചിക്ക് ഒരു ജോലി വേണം..
പ്രിയ : അമ്മക്ക് എന്തിനാ ജോലി ഞങ്ങള്ക് മാത്രം പോരെ.. ആ സാലറിയിൽ ഞങ്ങൾ അഡ്ജസ്റ് ചെയ്തോളം..
സലിം : നിങ്ങൾക്ക് തന്നെ അത് ബുദ്ധിമുട്ട് ആവും.. ഞാൻ പറഞ്ഞുന്നെ ഉള്ളൂ.. പിന്നെ നിങ്ങളുടെ ഇഷ്ടം.. ഞാൻ എന്നാൽ ഇറങ്ങട്ടെ . അപ്പോ എല്ലാം പറഞ്ഞാ പോലെ രണ്ടാളും നാളെ ജോലിക്ക് പോവാൻ റെഡി ആയിക്കോ.
ദേവി : അവൻ എപ്പോ വരും സലീമേ.
സലിം : വൈകുന്നേരം എത്തും… നിങ്ങൾ അപ്പോഴേക്കും കുറച്ച് റെസ്റ് എടുക്ക്.. ശേരി എന്നാൽ. ഡോർ ഒക്കെ അടച്ച് വെച്ച് ഇരുന്നാൽ മതി. പേടിക്കേണ്ട..
എന്നും പറഞ്ഞ് സലിം അവിടെ നിന്നും ഇറങ്ങി. അവർ മൂന്ന് പേരും വീടിൻ്റെ ഭംഗിയും ആസ്വദിച്ച് അവിടെ ഇരുന്നു.
(സ്റ്റെല്ല വരുണിനെയും കൊണ്ട് കാറിൽ ഒരു ആളൊഴിഞ്ഞ മരു പ്രദേശത്തേക്ക് പോയി കൊണ്ടിരിക്കുകയാണ്)
വരുൺ : മാഡം നമ്മൾ എങ്ങോട്ടാണ് പോവുന്നത്.
സ്റ്റെല്ല : എന്തെ വരുൺ എൻ്റെ കൂടെ വരാൻ പേടി ഉണ്ടോ.
വരുൺ : ഏയ് അതല്ല മാഡം എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയാൻ ചോദിച്ചതാ.
സ്റ്റെല്ല : എനിക്ക് ഇവിടെ ഒരു വില്ല ഉണ്ട്. നമ്മൾ അവിടെ ഒരാളെ കാണാൻ പോവുകയാണ്. എത്തറയി.
ഒരു കുഞ്ഞൻ വീടിന് മുന്നിൽ അവർ വണ്ടി നിർത്തി.
സ്റ്റെല്ല വരുണിനോട് ഇറങ്ങാൻ പറഞ്ഞു.
