ആൻസി :അത് നാട്ടിൽ അല്ലെ, ഇത് സിറ്റിയാണ് ഇവിടെ കുറെ പരിഷ്‌കാരങ്ങൾ ഒക്കെ ഉണ്ട്.
അനു :ഉം.
അപ്പോഴേക്കും അനു റൂമിന്റെ മുൻപിൽ എത്തി. അനു അകത്തേക്ക് ആൻസിയെ ക്ഷണിച്ചു. ആൻസി ഒരു പുഞ്ചിരിയോട് കൂടി അവരുടെ ഫ്ലാറ്റിൽ കയറി. അനു സോഫയിലേക്ക് കൈ കാണിച്ചു എന്നിട്ട് നേരെ ഉള്ളിലേക്ക് പോയി. ഒരു ഗ്ലാസ് ജ്യൂസ്മായി വന്നു.
ആൻസി :അയ്യോ ഇതെടുക്കാൻ ആണോ ഉള്ളിലേക്ക് പോയത്. ഇതൊന്നും വേണ്ട മോളെ.
അനു :ചേച്ചി ഞാൻ ഇവിടെ വന്നിട്ട് ആദ്യം ആയിട്ട് ആണ് ചേച്ചി ഇവിടെ വരുന്നത്. അത് കൊണ്ട് ഇത് കുടിച്ചിട്ടേ പോകാവൂ.
ആൻസി :അല്ല നിങ്ങളുടെ കല്യാണത്തിന്റെ പാർട്ടി ഇപ്പോളും പെന്റിംഗ് ആണ്. റാമിനോട് ഇന്ന് ആ കാര്യം കൂടി ചോദിക്കാൻ ആണ് ഞാൻ വന്നതും അപ്പോൾ അത് അങ്ങ് മറന്നു പോയി.
അനു :അതൊക്കെ ചെയ്യാം സമയം ഉണ്ടല്ലോ !!
ആൻസി :ഇനി എപ്പോൾ ഒരു കുട്ടി ആയിട്ടോ !?
ആൻസി ഒന്ന് ആക്കിയാണ് പറഞ്ഞത് എന്ന് അനുവിന് തോന്നി. എന്നിരുന്നാലും ആൻസിയുടെ വർത്തമാനം കേട്ട് അനുവും ഒന്ന് പുഞ്ചിരിച്ചു.
ആൻസി :ആ അത് പോട്ടെ ഇയാൾ ഏത് ഡ്രസ്സ് ആണ് വൈകുന്നേരം ഇട്ട് കൊണ്ട് വരുന്നത്.
അനു :ഉം ചേച്ചി എന്റെ കൈയിൽ കുറേ സാരി ഉണ്ട്, ഒരു കാര്യം ചെയ്യ് ചേച്ചി ഒരെണ്ണം എനിക്ക് സെലക്ട് ചെയ്തു താ.
ആൻസി :സാരിയോ !!!അതൊക്കെ അങ്ങ് നാട്ടിന്പുറത് അല്ലെ ഇവിടെ അതൊക്കെ ഔട്ട് ഓഫ് ഫാഷൻ ആണ്.
വേറെ മോഡേൺ ഡ്രസ്സ് ഒന്നും ഇല്ലേ അനുവിന്.
അനു :പിന്നെ ചുരിദാർ മാത്രമേ ഉള്ളു.
ആൻസി :ചുരിദാറോ അത് എങ്ങനെ ആണ് മോഡേൺ ആകുന്നത്. ഉം കുഴപ്പമില്ല ചുരിദാർ ഇട്ടോളൂ ഇനി ഇപ്പോൾ വേറെ ഒക്കെ വാങ്ങി വരാൻ പോയാൽ പിന്നെ അതിനെ സമയം കാണു.
അനു :ഉം ശെരി ചേച്ചി !!
ആൻസി :പിന്നെ വേറെ എന്താ വിശേഷങ്ങൾ !!!
അനു :ഓഹ്
ആൻസി :ഇവിടെ ഭയങ്കര ബോർ ആയിട്ട് തോന്നുന്നുണ്ടോ.
അനു :ശെരിക്കും ബോർ ആണ് ചേച്ചി, ഏട്ടൻ വരുന്നത് വരെ ഇവിടെ ബോർ അടിച്ചു കുത്തി ഇരിക്കണം.
ആൻസി :അങ്ങനെ ബോർ അടി ആണെങ്കിൽ എന്നേ വിളിച്ചോളൂ ഞാൻ കമ്പനി തെരാം. ഞാനും അവിടെ ഒറ്റയ്ക്ക് ആണ് പിന്നെ ആകെ ഒരാശ്വാസം മേഴ്സി ആണ് അവൾ ആണെങ്കിൽ എപ്പോളും അങ്ങ് തിരക്കിൽ ആണ്.
അനു :മേഴ്സി ചേച്ചിയെ ഞാൻ അങ്ങനെ ഒന്നും പുറത്ത് കണ്ടിട്ടില്ല.
ആൻസി :ഓഹ് അത് എപ്പോഴും അതിനകത്തു തന്നെ ആണ്. അവളെ കാണണം എങ്കിൽ അങ്ങോട്ട് ചെല്ലുന്നത് ആണ് നല്ലത്. പിന്നെ ഇവിടെ വന്നു കഴിഞ്ഞപ്പോൾ നാട് ഒക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നുണ്ട് അല്ലെ.
Story uploaded mng 6:16am❣️
Bro nxt part enn varum
Delay delay delay delay
Ennu varrum ajith bro
Ithra delay aakunnath enthinan Ajith bro.
ഒരു കല്യാണത്തിന്റെ തിരക്കിൽ ആയിരുന്നു ബ്രോ ഇന്ന് ആണ് ഫ്രീ ആയത്… കഥ അതിന് മുൻപ് പോസ്റ്റ് ചെയ്യാൻ ആയിരുന്നു പ്ലാൻ പക്ഷേ ഒന്നും നടന്നില്ല sry ബ്രോ ???
Ennu verum