ആൻസി :ഉം ഉം
ആൻസിയ്ക്ക് അവളുടെ മുഖത്ത് മാറി മറയുന്ന ഭാവങ്ങൾ കണ്ടപ്പോൾ ചിരി വന്നു.
ആൻസി :ഓഹ് കെട്ടിയോനെ ഭയങ്കര പരിചരണം ആണല്ലോ. !!
അനു :അല്ല ഏട്ടനോട് ഫുഡ് എടുത്തു കഴിക്കണേ എന്നു പറഞ്ഞത് ആണ്.
ആൻസി:പിന്നെ അല്ലേൽ പുള്ളിക്കാരൻ കഴിയ്ക്കില്ല അല്ലെ.
അനു ഒന്ന് പുഞ്ചിരിച്ചു. അപ്പോഴേക്കും ആൻസി കാർ സ്റ്റാർട്ട് ചെയ്തു മുൻപോട്ടു നീങ്ങി. ഒരു അരമുക്കാൽ മണിക്കൂർ കൊണ്ട് അവർ അവിടെ എത്തി.വലിയ ആഘോഷങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.അകത്തെക്ക് ഇരുവരും ഒരുമിച്ച് ആണ് കയറിയത് പലരും ആൻസിയുടെ അടുത്തേക്ക് ഓടി വരുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്തു. അനുവിന് അവരെ ആരെയും തന്നെ പരിചയം ഇല്ലായിരുന്നു അത് കൊണ്ട് ഒരു പുഞ്ചിരി മാത്രം മുഖത്തു തെളിയിച്ചു അവൾ അങ്ങനെ നിന്നു. എന്നാൽ അനുവിന് വളരെ അതിശയം ആയി തോന്നിയത് മറ്റൊന്ന് ആണ് സ്ത്രീകൾ തമ്മിൽ ഹഗ് ചെയ്യുന്നതൊക്കെ ഓക്കേ പക്ഷേ ആൻസി എന്തിനാണ് പുരുഷന്മാരുടെ കൂടെയും ഹഗ് ചെയ്യുന്നത്. നാട്ടിന്പുറത്തു മാത്രം ജീവിച്ചു വളർന്നത് കൊണ്ട് ആകാം അവൾക്ക് അങ്ങനെ ചെയ്യുന്ന രീതിയോട് എന്തോ ഒരു വെറുപ്പ് തോന്നി.
പല ആൾക്കാരും ആൻസിയുടെ തോളിൽ കൈ വെച്ച് തട്ടിയും മുട്ടിയും ഒക്കെ ആണ് സംസാരിക്കുന്നത്. പക്ഷേ അവളുടെ മുഖത്ത് ഒരു എതിർപ്പും അതിൽ ഒരു ഇഷ്ടം ഇല്ലായ്മയോ പ്രകടമായിരുന്നില്ല. പെട്ടെന്ന് ഒരാൾ ആൻസിയോട് സംസാരിക്കുന്നതിന്റെ ഇടയിൽ അനുവിനെ ഒന്ന് നോക്കി. അയാൾ ആൻസിയോട് എന്തോ ചോദിക്കുന്നത് ശ്രദ്ധിച്ചു. പെട്ടെന്ന് ആൻസി തിരിഞ്ഞു അനുവിനെ നോക്കി എന്നിട്ട് പറഞ്ഞു.
ആൻസി :സോറി ഞാൻ സത്യത്തിൽ നിന്റെ കാര്യം അങ്ങ് മറന്നു പോയി. അനു ഇത് രമേശ് ജെറിച്ചായന്റെ കൂടെ വർക്ക് ചെയ്തിരുന്നത് ആണ് ഇപ്പോൾ സ്വന്തം ആയി പുള്ളി ഒരു ചെറിയ ബിസ്സിനെസ്സ് നോക്കുന്നു. മുൻപ് നമ്മുടെ ഫ്ലാറ്റിൽ ആയിരുന്നു ജോലി തിരക്ക് കൂടിയപ്പോൾ അവിടെ നിന്ന് ഇങ്ങോട്ട് മാറി. പിന്നെ രമേശ് ആളു ആരാണ് എന്ന് മനസ്സിൽ ആയോ !!!
രമേശ് :സത്യം പറയാല്ലോ നോ ഐഡിയ, അല്ല ആൻസിയുടെ സിസ്റ്റർ വല്ലതും ആണോ. എനിക്ക് ആൻസിയെ ഇവിടെ കണ്ടു ഉള്ള പരിചയം അല്ലെ ഉള്ളൂ നാട്ടിൽ ഉള്ള വീട്ട്കാരെ പരിചയം ഇല്ലല്ലോ..
eee kadha avasanicho????? baakki ille????
Plz ee story continue cheyu
Ee story continue cheyy bro… pleaseeeeeee.. waitingggg
Ajith bro adutha kathayum thudangiyo… Sindoora rekha marakkalle
Angane Ajith Enna mairan ee story um nirthi
Da koppe ithinte Baki avideyada…vegam ezhuthanam bro….malaru
Eee punnara mon poyitt 3masamayallo.ini varille.
എത്തി മൈനകമേ !!!????
Enthoru veruppikkalanado
Vaakk parachil aanugalkullathan.
Ithinte baaki ini vere aarenkilum ezhuth.. ajith bro niruthiyenn thonnunnu
hope ur fine .healthwise?
Ajith bro ethu oru ma… kathirupayi poyi