മാളവിക :എന്താ ചേച്ചി..!എന്താ എന്ത്പറ്റി…?
അനു :അത്….
ഫോണിൽ നിന്നു അപ്പോൾ…
ഹലോ ഹലോ മാളു എന്താ ഒരു ശബ്ദം കേട്ടത് ഹലോ മാളു…
അനു പെട്ടന്ന് ഫോൺ തിരികെ കൊടുത്തു..
അനു :സോറി ആള് മാറി പോയതാ..
മാളവിക :ആളു മാറിപോയോ…
അനു :അഹ് അവിടെ പിടിപ്പത് പണി ഒണ്ട് നീ അമ്മയെ ഒന്ന് സഹായിക്കു വാ…
മാളവിക :ചേച്ചിക്ക് ഇതെന്തു പറ്റി…
അനു :ങേ പറഞ്ഞത് മനസ്സിൽ ആയില്ലേ,, ഓഹ്ഹ്ഹ് സുമേഷ് ഉണ്ടോ ഫോണിൽ… ആ അല്ലെങ്കിൽ കുറച്ചു നേരം ഫോൺ വിളിച്ചോ പക്ഷേ അത് കഴിഞ്ഞു താഴേ വന്നേക്കണേ.
അനുവിന്റെ ഓരോ ആക്ഷനും അഭിനയവും കണ്ടു മാളവികയുടെ കിളി പോയി. മാളവിക ഫോൺ എടുത്തു ചെവിയിൽ വെച്ചു..
മാളവിക :ആഹ്ഹ സുമേഷേട്ടാ.. ചേച്ചി വന്നു ഫോൺ എടുത്തു എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു താഴോട്ട് പോയി.
സുമേഷ് :പിച്ചും പേയുമോ…
മാളവിക :ഞാൻ ചേട്ടന്റെ കൂടെ ഫോൺ വിളിച്ചു കൊണ്ട് നിന്നപ്പോൾ പെട്ടന്ന് ഫോൺ പിറകിൽ കൂടെ വന്നു തട്ടി പറിച്ചു… എന്നിട്ട് താഴെ കുറച്ചു പണി ഉണ്ട് വേഗം വരാൻ പറഞ്ഞു. ഫോണിൽ ചേട്ടൻ ആണെന്ന് കണ്ടപ്പോൾ പെട്ടന്ന് ഫോൺ തിരിച്ചു തന്നു. എന്നിട്ട് വിളിച്ചു കഴിഞ്ഞു താഴെക്ക് ചെല്ലാൻ പറഞ്ഞു..
സുമേഷ് :ങേ വട്ടായോ…
മാളവിക :ആവോ….
സുമേഷ് : എടോ അവിടെ കാര്യങ്ങൾ എല്ലാം നല്ല വേഗത്തിൽ ആണെന്ന് തോന്നുന്നല്ലോ…
മാളവിക :ബന്ധുക്കൾ കുറേശെ ആയി വന്നു തുടങ്ങി.
സുമേഷ് :ആഹാ അപ്പൊ രണ്ടു ദിവസം കഴിഞ്ഞാൽ നീ പൂർണ്ണമായും എന്റെ ആയി മാറും അല്ലേ…
മാളവിക :അതെ ഏട്ടാ…
പെട്ടന്ന് മൈബൈലിൽ കാൾ വെയിറ്റ് കാണിക്കാൻ തുടങ്ങി. നമ്പർ നോക്കിയപ്പോൾ മായ…
മാളവിക :ചേട്ടാ എന്നാൽ ഞാൻ താഴേക്ക് ചെല്ലട്ടെ അവിടെ നല്ല പണി ഉണ്ട്…
സുമേഷ് :ശെരി ശെരി…..!
മാളവിക സുമേഷിന്റെ കാൾ കട്ട് ചെയ്തു എന്നിട്ട് മായയുടെ കാൾ എടുത്തു.
വീണ്ടും വരും എന്നാ വിശ്വാസം ഉള്ളത് കൊണ്ട് കാത്തിരിക്കുന്നു
Next part withing bro
ഉടനെയെങ്ങാനും അടുത്ത ഭാഗം ഉണ്ടാകുമോ ???
Etra thidukkamo?vaayikkan