ഒരു മുറൈ വന്ത കൗമാരം [Deepak] 145

സതി എന്നെ എന്തോ അത്ഭുതത്തോടെ നോക്കുന്നത് ഞാൻ കണ്ടു. ഞാനതു ശ്രദ്ധിച്ചപ്പോൾ അവൾ പെട്ടന്ന് മുഖം തിരിച്ചു.

ചേച്ചി—അങ്ങനാണേൽ ഇവർ വൈകിട്ട് തന്നെ ഇങ്ങു പോരട്ടെ എന്താ.

എവിടെയാ ഇവർ ജോലി ചെയ്യുന്നത്.

അവർ ജോലിസ്ഥലം പറഞ്ഞു. രണ്ട് പേർക്കും ഷിഫ്റ്റ് ഡ്യൂട്ടി ആണ്. രാവിലെ ആറു മുതൽ രണ്ട് വരെ.

വല്ലാത്തൊരു ഡ്യൂട്ടി തന്നെ. ഞാനുണരുമ്പോൾ അവർ ജോലിസ്ഥലത്തും. അവരുണരുമ്പോൾ ഞാൻ ജോലി സ്ഥലത്തും. ഒരു കോമ്പിനേഷൻ കിട്ടുന്നില്ല.

എനിക്ക് സതിയെ വളരെ ഏറെ ഇഷ്ട്ടപ്പെട്ടു. അവളുടെ കണ്ണുകളുടെ ആഴം അളന്നെടുക്കാൻ കഴിയുന്നില്ല. ചുണ്ടുകൾ ഏതോ പഴയകാല ചുവർചിത്രങ്ങളിലെ അപ്സരസ്സിനെ പോലെ. മൊത്തത്തിൽ അവൾ ഒരു കാമശില തന്നെ.

അന്ന് വൈകിട്ട് അവർ ഷിഫ്റ്റ് ചെയ്തു റൂമിൽ വന്നു.

നേരിൽ കാണാതെ ദിവസങ്ങൾ നീങ്ങി.

ആദ്യ ഞായറാഴ്ച. എന്നാണല്ലോ എല്ലാവർക്കും അവധി.

ഞാനന്നു അൽപ്പം നേരത്തെ ഉണർന്നു. എന്നാൽ എന്നെക്കാൾ മുൻപേ സുധ എഴുന്നേറ്റു കഴിഞ്ഞിരുന്നു. അവൾ കിച്ചണിൽ എന്തോ പരിപാടിയിലാണ്. സതി

ബെഡിൽ തന്നെ കിടക്കുന്നു. ഉറക്കത്തിലാണോ വെറുതെ കണ്ണടച്ച് കിടക്കുകയാണോ? രണ്ടായാലും ഞാൻ ആ കിടപ്പു അൽപ്പനേരം നോക്കിനിന്നു. കൈ മടക്കി തലയിൽ വെച്ച് ഇടത്തോട്ട് തിരിഞ്ഞു അവൾ അലസമായി കിടക്കുന്നു.

അവൾ ഉണരുമോ എന്ന തോന്നൽ കൊണ്ട് ഞാൻ പെട്ടന്ന് അവിടം വിട്ടു.

ദൈവം എല്ലാം അവൾക്കു വാരിക്കോരി കൊടുത്തിരിക്കുന്നു.

അന്ന് വൈകുന്നേരം വെളിയിലിരിക്കുകയായിരുന്നു സതി.

ആ സമയം എങ്ങനെയോ ഞാൻ വെളിയിൽ വന്നു.

എന്നെ കണ്ടപ്പോൾ സതി ചിരിച്ചു. ഞാനും. അവളുടെ ചിരിയിൽ ഒരു പ്രത്യേക വശ്യതയുണ്ടായിരുന്നു. ആ വശ്യമായ ചിരിക്കു അലങ്കാരമായിരുന്നു അവളുടെ കണ്ണുകൾ. പൊട്ടിപ്പുറപ്പെടാൻ ആഗ്രഹിക്കുന്ന കാമം ഞാൻ ഒരു പുഞ്ചിരിയിൽ  ഒതുക്കി നിർത്തി.

The Author

8 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. നന്ദുസ്

    സൂപ്പർ.. Nice സ്റ്റോറി.. ലീല ചേച്ചി സൂപ്പർ… നല്ല ത്രെഡ് 💚💚💚💚

  3. Suuuper 👌❤️

  4. അമേരിക്കൻ അച്ചായൻ

    അടിപൊളി എഴുത്ത്, സാഹിത്യം കൊള്ളാം, ഇഷ്ട്ടപെട്ടു, വളരെ നല്ല വരികൾ. സാദാരണക്കാർക്ക് ഇങ്ങനെ എഴുതാൻ കഴിയില്ല. യൂ ആർ എ ഗുഡ് റൈറ്റർ.

  5. ഔദ്യോഗിക ഭാക്ഷാശൈലിയിൽ നല്ലൊരുകഥ..പക്ഷെ കുറച്ച് കൂടി ലൈറ്റ് ആക്കിയാൽ അടിപൊളി ആയേനെ .
    കുറച്ച് സംഭാക്ഷണം കൂട്ടിയാൽ പൊളിച്ചേനെ . ലീലേച്ചിയെ ആണ് കൂടുതലിഷ്ടം.💞

    കമ്പിക്കഥ ആണെങ്കിലും
    “…പക്ഷെ ഇത്തരം തുറന്നു പറച്ചിൽക്കാരെ ലോകം കബളിപ്പിക്കും. നിഷ്കളങ്കതയെ മുതലെടുക്കും. അങ്ങനെ ശത്രുക്കൾ കൂടിവരും.” വായിച്ചപ്പോൾ നൊന്തു.

  6. Adhwatham enn peru ulla horror story. Chechikatha athum athinte baaki evide poyi

  7. പൊന്നു+🔥

    കൊള്ളാം….. സൂപ്പർ കഥ.
    വളരെ നന്നായി എഴുതി ഫലിപ്പിച്ചു.

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *