അങ്ങനെയിരിക്കെ രണ്ടു ദിവസം കഴിഞ്ഞാണ് ഒരു ഉച്ചമയക്കത്തിൽ നോട്ടിഫിക്കേഷന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നത്.. ഏത് സമയവും മെയിൽ വന്നോന്നു ചെക്ക് ചെയ്തു നോക്കലാണ് പണി. Refresh ചെയ്തു മടുത്തു. കണ്ണുകൾ തുറന്ന് ഫോണെടുത്തു നോക്കി.. സന്തോഷം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു!!. ജോബ് നോട്ടിഫിക്കേഷൻ ആണ്.. കൊച്ചിയിൽ ആണ് placement. എന്നാലും സാരമില്ല. ഫോൺ എടുത്തു ഞാൻ ഉമ്മയുടെ അടുത്തേക്കോടി. വിവരം അറിഞ്ഞു കാർ എടുത്തു പുറത്തു പോവാനിറങ്ങിയ ഉപ്പയും വന്നു. സന്തോഷത്തിൽ പുള്ളിയും എന്നെ കെട്ടിപിടിച്ചു. പിന്നെ കേക്ക് വാങ്ങി അയൽവീട്ടിലും കൂട്ടുകാർക്കും കൊടുത്തു. ഒരു 1000 രൂപ ലവമ്മാർക്ക് വീശാനുള്ളതും നൽകി.
അയ്യോ അവളോട് പറഞ്ഞില്ലല്ലോ.. കൊച്ചിയിൽ താമസത്തിനുള്ള റൂം അന്ന്വേഷിക്കുന്നതിനിടയിലാണ് അത് ഞാൻ ആലോചിച്ചത്. വേഗം ഫോൺ എടുത്തു. പൂജക്ക് call ചെയ്തു.
“”എന്താടാ ഇങ്ങോട്ടൊരു വിളി”” ഫോണെടുത്ത ഉടനെ അവളെന്നോട് ചോദിച്ചു.
“”എടീ എനിക്ക് കൊച്ചിയിലാണ് കിട്ടിയേ.. മെയിൽ വന്നു.. നിന്റേതു നോക്കിയോ?””
“”വന്നോ.. ഞാൻ നോക്കിയില്ല.. നീ കട്ട് ചെയ്യല്ലേ.. ഞാൻ നോക്കട്ടെ “” ഒരേ ഓഫീസിലാവാൻ എന്റെ മനസ്സ് പ്രാർത്ഥിച്ചു..
“”എടാ മെയിൽ വന്നിട്ടുണ്ട്.. പക്ഷെ എനിക്ക് തൃശൂർ ആണ് കിട്ടിയേ “” സന്തോഷത്തിലും അവൾക്കു നിരാശ ഉണ്ടായിരുന്നു..
“”Congrats, ഹാപ്പി ആയില്ലേ “”
“”Mm, പക്ഷെ നിന്റെ ഒപ്പം കിട്ടാൻ ആഗ്രഹിച്ചിരുന്നു “”
“”സാരമില്ല, സമയമുണ്ടല്ലോ. നമുക്ക് ശ്രമിക്കാം..””
അടുത്ത പാർട്ട് എന്നു വരും ബ്രോ
ന്തിര് ചോദ്യമപ്പി… തുടരണോന്നു…
തുടർന്നില്ലേ വീട്ടിക്കേറി വെട്ടും ഞാൻ… കേട്ടല്ല്….
ഹോ super സ്റ്റോറി യാർ… കിടുക്കികളഞ്ഞു… Its a very സ്പെഷ്യൽ സ്റ്റോറി…
Waiting for the next part… ❤️❤️❤️❤️
തുടരണോ എന്ന ചോദ്യത്തിൽ ഒരു പ്രസക്തിയും ഇല്ല, ഒരു പാട് വെയ്റ്റ് ചെയ്യിപ്പികാതെ അടുത്ത പാർട്ട് പോരട്ടെ
ഫ്ഭാ, നല്ല ഉഗ്രൻ ലവ് സ്റ്റോറിക്ക് തുടക്കമിട്ടിട്ട് തുടരണോന്നോ, തുടർന്നില്ലെങ്കിൽ കൊന്നിടുവേൻ!
ഉറപ്പായും തുടരണം ബ്രോ.
വളരെ നന്നായിട്ടുണ്ട് നല്ല ഫീൽ അടുത്ത പാർട്ടി വേഗം പോന്നോട്ടെ
Thudaranm nalla feel nd vayikkn
86 മോഡൽ ന് വലത് കാലിൽ ആണ് ഗിയർ കേട്ടോ, സ്റ്റോറി കൊള്ളാം
ഞാനും ഒന്ന് സ്വയം ഗീർ ഇട്ടു നോക്കി 😂
വരട്ടെ പുത്തൻ പ്രണയവും പഴയ വൈരാഗ്യങ്ങളും