“”ഇവിടെ ഹോസ്റ്റലല്ലേ.. എല്ലാവര്ക്കും ടൈം ഉണ്ട്.. പിന്നെ ഡ്രസ്സ് അലക്കിയിടാൻ മുകളിൽ കയറണം.. അവിടെ കയറിയിറങ്ങിയപ്പോഴേക്കും ഒരു വഴിക്കായി.. വന്നപ്പോഴാ നിന്റെ ഫോൺ കണ്ടേ “”
“”ആ ഞാൻ വെറുതെ വിളിച്ചതാ.. കാര്യങ്ങളറിയാൻ “”
“”Mm ഞാൻ അങ്ങോട്ട് വിളിക്കണമെന്ന് കരുതിയതാ.. അപ്പോഴേക്കും നീ വിളിച്ചു. ഇവിടെ ഹോസ്റ്റൽ എല്ലാം ok ആണ്. രണ്ടു പത്തനംതിട്ടക്കാരുണ്ട്, പിന്നെ ഒരു മലപ്പുറം അങ്ങനെ.. എല്ലാരും നല്ല കമ്പനിയാണ്.””
“”Mm പിന്നെ ഓഫീസിൽ എത്തിയിട്ട് വിളിക്ക്. എല്ലാം ശ്രദ്ദിക്കണം.. “”
“”വിളിക്കാം. നിനക്ക് പേടിയുണ്ടോ?””
“”എന്തിന്?””
“”നീ സംസാരിക്കുമ്പോൾ അങ്ങനെ ഫീൽ ചെയ്യുന്നു “”
“”ഏയ് ഇല്ല, നിനക്ക് തോന്നുന്നതാ. എന്തായാലും ആദ്യം തന്നെ എല്ലാരോടും വല്ലാതെ സംസാരിക്കണ്ട. സ്വഭാവം നല്ലതാണെങ്കിൽ മാത്രം അവരോടൊക്കെ ഇടപെട്ടാൽ മതി “”
“”Mm ഞാൻ ശ്രദ്ധിച്ചോളാം.. ഇടക്കിടക്ക് നിനക്ക് മെസ്സേജ് ചെയ്തോളാം പോരെ “”
“”Mm “”
“”ശരി ഞാൻ ജോയിൻ ചെയ്തിട്ട് വിളിക്കാം “”
വരുമ്പോൾ രണ്ടു ബാറ്ററി വാങ്ങി വരണം. ഓടാത്ത ക്ലോക്ക് റൂമിൽ വെക്കുന്നത് നല്ലതല്ല.. ഇസ്തിരിയിട്ട ഷർട്ട് കയ്യിൽ പിടിച്ച് സമയമറിയാനായി ക്ലോക്കിലേക്ക് നോക്കിയ ഞാൻ ചിന്താകുലനായി… ക്രീം കളർ പാന്റിലേക്ക് ഒരുക്കി വെച്ച ഷർട്ട് ധരിച് മണം വിട്ടുമാറാത്ത ബ്രാൻഡഡ് ഷൂവിന്റെ സഹായത്തോടെ ഞാൻ എന്റെ ആദ്യ ജോലിയിലെ ആദ്യ ദിനത്തിലേക്കു നടന്നു.. കഷ്ടിച്ച് 5 മിനിറ്റ് മാത്രമേ നടക്കേണ്ടതുള്ളു. തിരക്കേറിയ റോട്ടിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന ആളുകളിൽ ഓഫീസിലേക്കും കോളേജിലേക്കും പോകുന്ന സുന്ദരിയായ പെൺ പിള്ളേർ എന്നെ നോക്കി കമെന്റുകൾ പറയുന്നത് എന്നെ ഹരം കൊള്ളിച്ചു. അവരെ തെറ്റ് പറയാൻ പറ്റില്ല ഈയൊരു ഡ്രെസ്സുമിട്ട് കണ്ണാടിയിൽ നോക്കിയപ്പോൾ എന്നോട് എനിക്ക് തന്നെ അസൂയ വന്നു. എന്നിട്ടെന്ത് കൊണ്ട് എനിക്കൊരു പെണ്ണിനെ ഇതുവരെ സെറ്റായില്ല എന്നുള്ള ചോദ്യം പിന്നമ്പുറത്തു കിടപ്പുണ്ട്.. ശ്രമിച്ചില്ല അല്ലെങ്കിൽ ആരോടും തോന്നിയില്ല എന്നൊക്കെ ന്യായീകരിക്കാം..
അടുത്ത പാർട്ട് എന്നു വരും ബ്രോ
ന്തിര് ചോദ്യമപ്പി… തുടരണോന്നു…
തുടർന്നില്ലേ വീട്ടിക്കേറി വെട്ടും ഞാൻ… കേട്ടല്ല്….
ഹോ super സ്റ്റോറി യാർ… കിടുക്കികളഞ്ഞു… Its a very സ്പെഷ്യൽ സ്റ്റോറി…
Waiting for the next part… ❤️❤️❤️❤️
തുടരണോ എന്ന ചോദ്യത്തിൽ ഒരു പ്രസക്തിയും ഇല്ല, ഒരു പാട് വെയ്റ്റ് ചെയ്യിപ്പികാതെ അടുത്ത പാർട്ട് പോരട്ടെ
ഫ്ഭാ, നല്ല ഉഗ്രൻ ലവ് സ്റ്റോറിക്ക് തുടക്കമിട്ടിട്ട് തുടരണോന്നോ, തുടർന്നില്ലെങ്കിൽ കൊന്നിടുവേൻ!
ഉറപ്പായും തുടരണം ബ്രോ.
വളരെ നന്നായിട്ടുണ്ട് നല്ല ഫീൽ അടുത്ത പാർട്ടി വേഗം പോന്നോട്ടെ
Thudaranm nalla feel nd vayikkn
86 മോഡൽ ന് വലത് കാലിൽ ആണ് ഗിയർ കേട്ടോ, സ്റ്റോറി കൊള്ളാം
ഞാനും ഒന്ന് സ്വയം ഗീർ ഇട്ടു നോക്കി 😂
വരട്ടെ പുത്തൻ പ്രണയവും പഴയ വൈരാഗ്യങ്ങളും