“”Mm””
“”ടീ ഞാനില്ലേ കൂടെ.. ഹാപ്പി ആയി ഇരിക്ക് “”
“”Mm.. ഞാൻ വരാം.. Bye “”
ഫോൺ പോക്കറ്റിൽ വെക്കുമ്പോൾ പുറകിൽ നിന്നും ചേച്ചിയുടെ കിടിലൻ കമന്റ്. കൈ കഴുകാൻ.. ഇല്ലെങ്കിൽ ഉണങ്ങി പോവും… എന്നിട്ടൊരു പിടിത്തരാത്ത വർണ്ണനകളില്ലാത്ത പുഞ്ചിരിയും.
നല്ലൊരു ജോയിൻ ഡേ സമ്മാനിച്ച ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ആദ്യ ദിവസത്തെ പടിയിറങ്ങി.. അടുത്തുള്ള പെട്ടിക്കടയിൽ നിന്നും ഒരു പാക്കേറ്റ് ബ്രെഡും ജാമും വാങ്ങി റൂമിലേക്ക് തിരിച്ചു.
തിരിയാൻ മടിക്കുന്ന ഫാനിനെ നോക്കി അറ്റമില്ലാതെ ഞാൻ കിടന്നു. ഹാ എന്തൊരു സുഖം. കുളികഴിഞ്ഞു.. സോപ്പിന്റെ മണം നീട്ടി വലിച്ചു.. കൊണ്ടുവന്ന ജാം ബ്രേഡിനെ കൊതിപ്പിച്ചു തേച്ചു കഴിച്ചു.വീട്ടിലെ വിളി കഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായി. ഒഴിഞ്ഞ കസേരയിലേക്ക് കാലു നീട്ടി വച്ചപ്പോൾ കൂട്ടിനൊരു സുഹൃത്ത് ഇവിടെ ഉണ്ടെങ്കിൽ നന്നായിരുന്നെന്ന് തോന്നി. ആ വന്നതല്ലെയുള്ളു. താമസിയാതെ ശരിയായിക്കോളും.
ഒറ്റപെട്ട ചിന്തകളിൽ നിന്നുയർത്തിയത് കയ്യിലെ ഐഫോൺ 14 ന്റെ റിങ് ടൂൺ.. മറന്നു പോയതോ അതോ…..?!!. പൂജ!! എണീറ്റിരുന്നു ഫോൺ അറ്റൻഡ് ചെയ്തു.
“”Mm””
“”എന്താ പരിപാടി “” അവളുടെ സ്വരം ഫോണിലൂടെ സംസാരിക്കുമ്പോൾ വളരെ നേർത്തതായി തോന്നി.
“”വെറുതെ കിടക്കാ.. “” ഞാൻ മറുപടി നൽകി.
“”ഞാനും, എങ്ങനെയുണ്ടായിരുന്നു “”
“”ഇവിടെ കുഴപ്പമൊന്നുമില്ല. എല്ലാം ok ആണ്. But “”
“”എന്താ ഒരു but?””
“”നീ അവിടെ ok ആണോ?””
“”ഓ അതാണോ.. Hm.. Ok യൊന്നുമല്ല. എങ്കിലും അഡ്ജസ്റ്റ് ചെയ്യാം “”
അടുത്ത പാർട്ട് എന്നു വരും ബ്രോ
ന്തിര് ചോദ്യമപ്പി… തുടരണോന്നു…
തുടർന്നില്ലേ വീട്ടിക്കേറി വെട്ടും ഞാൻ… കേട്ടല്ല്….
ഹോ super സ്റ്റോറി യാർ… കിടുക്കികളഞ്ഞു… Its a very സ്പെഷ്യൽ സ്റ്റോറി…
Waiting for the next part… ❤️❤️❤️❤️
തുടരണോ എന്ന ചോദ്യത്തിൽ ഒരു പ്രസക്തിയും ഇല്ല, ഒരു പാട് വെയ്റ്റ് ചെയ്യിപ്പികാതെ അടുത്ത പാർട്ട് പോരട്ടെ
ഫ്ഭാ, നല്ല ഉഗ്രൻ ലവ് സ്റ്റോറിക്ക് തുടക്കമിട്ടിട്ട് തുടരണോന്നോ, തുടർന്നില്ലെങ്കിൽ കൊന്നിടുവേൻ!
ഉറപ്പായും തുടരണം ബ്രോ.
വളരെ നന്നായിട്ടുണ്ട് നല്ല ഫീൽ അടുത്ത പാർട്ടി വേഗം പോന്നോട്ടെ
Thudaranm nalla feel nd vayikkn
86 മോഡൽ ന് വലത് കാലിൽ ആണ് ഗിയർ കേട്ടോ, സ്റ്റോറി കൊള്ളാം
ഞാനും ഒന്ന് സ്വയം ഗീർ ഇട്ടു നോക്കി 😂
വരട്ടെ പുത്തൻ പ്രണയവും പഴയ വൈരാഗ്യങ്ങളും