ലാപിന്റെ ബാഗും കയ്യിൽ പിടിച്ചു നമ്മുടെ ആനവണ്ടിയിൽ അരികിലെ സീറ്റും പിടിച്ചു ഇരിപ്പാണ്. ഉറക്കം വന്നിട്ടും ഞാൻ ഉറങ്ങിയില്ല. അവളെ കാണുമ്പോൾ മുഖം മുഷിഞ്ഞത് പോലെയാകുമോന്നൊരു തോന്നൽ.. അടുത്തിരിക്കുന്ന തടിയനായ യാത്രക്കാരൻ കാരണം ഒതുങ്ങിയിരിക്കേണ്ടി വന്നു. ചാലക്കുടിയിൽ വച്ചു പുള്ളി ഇറങ്ങിയപ്പോൾ ഓടികളിക്കാനുള്ള സ്ഥലം കിട്ടിയത് പോലെ.. പാവം അവരെ പറഞ്ഞിട്ടും കാര്യമില്ലല്ലോ. അപ്പോഴേക്കും വാഹനം നിറയെ ആളുകൾ തിങ്ങികൂടി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മഴക്ക് അന്തരീക്ഷം ഒരുക്കം തുടങ്ങി. കാണാൻ കൊള്ളാവുന്ന ഒരു യുവതി എന്റെ അരികിൽ വന്നിരുന്നു. അടുത്തിരുന്നെന്ന് കരുതി പരിചയപ്പെടാൻ പറ്റില്ലല്ലോ. കാണാൻ സുന്ദരനാണെന്ന് സ്വയം കരുതി അവളുടെ ദേഹത്ത് തട്ടാതെ മാന്യനാകാൻ ശ്രമിച്ചു. തണുത്ത കാറ്റ് ബസിനുള്ളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ മഴപെയ്യുമെന്ന് കരുതിയ ചില ജ്യോൽസ്യമ്മാർ ഷട്ടർ താഴ്ത്തി. അവരുടെ പ്രവചനം ഫലിച്ചു!! തകർത്തു പെയ്യാനൊരുങ്ങി മഴ ഭൂമിയിലെ അതിന്റെ ആദ്യ പതനം അറിയിച്ചു. മഴ ചാറ്റലുകൾ ബസിനുള്ളിലേക്ക് തെറിച്ചപ്പോൾ മുഴുവൻ ഷട്ടറുകളും താനേയടഞ്ഞു.. ഇളം മഞ്ഞ വെളിച്ചത്തിലുള്ള ലൈറ്റ് ഓൺ ആയി.
തൊട്ടടുത്തിരിക്കുന്ന യാത്രികയോട് മിണ്ടാൻ ഉള്ളം കൊതിച്ചെങ്കിലും ഭയം എന്നെ വേണ്ടെന്നു വെപ്പിച്ചു. കണ്ടാൽ ആരോഗ്യവാനായ ഒരു അമ്മാവൻ മുന്നിൽ നിൽക്കുന്ന ഏതോ ഒരു സ്ത്രീയെ തൊടാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു. ഇരുട്ടിലെ തിരക്കിൽ അയാൾ പരമാവധി തന്റെ ശരീരം ആ സ്ത്രീയിലേക്ക് വച്ചിരിക്കുന്നു.. അത്ഭുതമെന്നു പറയട്ടെ ആ സ്ത്രീയിൽ നിന്നും യാതൊരു വിധ പ്രകോപനവും ഇല്ലെന്നു മാത്രമല്ല നല്ലോണം സഹകരിക്കുന്നുമുണ്ട്. ബസിനകത്തെ തണുപ്പിൽ ആ കാഴ്ച എന്നെ രോമാഞ്ചം കൊള്ളിച്ചു. പക്ഷെ അതിനേക്കാളും എന്നെ ഞെട്ടിപ്പിച്ചത് എന്റെ അടുത്തിരിക്കുന്ന യുവതിയും അമ്മാവന്റെ പ്രകടനം ഇടംകണ്ണാൽ വീക്ഷിക്കുന്നുണ്ട്. എനിക്ക് ചിരിയാണ് വന്നത്. എന്തായാലും അവളെ പരിചയപ്പെടാൻ ഇതിലും നല്ലൊരു അവസരം ഇനി കിട്ടില്ല. പേര് ചോദിച്ചു തുടങ്ങാമെന്നു വിചാരിച്ചു.. അതിനായി തുനിഞ്ഞതും ശുഷ്‌കാന്തിയുള്ള കണ്ടക്ടർ തൃശൂർ എത്തിയെന്നു ഉറക്കെ വിളിച്ചു പറഞ്ഞു. ഞാൻ കയ്യിലെ G Shok വാച്ചിൽ സമയം നോക്കി. ശരിയാണ് ഒരുപാട് സമയം കഴിഞ്ഞിരിക്കുന്നു. അമ്മാവൻ സ്ത്രീയിൽ നിന്നും മാറിയതും ഞാൻ ആ വഴിയിലൂടെ പുറത്തിറങ്ങാൻ നോക്കി. ഇറങ്ങുന്ന വഴി അവളുടെ ദേഹത്ത് തട്ടിയതും sorry പറയാനായി ഞാൻ അവളെ നോക്കി. കഴിഞ്ഞ 1.30 മണിക്കൂർ നശിപ്പിച്ചതിൽ എനിക്ക് ഖേദം തോന്നി.. മഞ്ഞ വെളിച്ചം അവളുടെ മുഖത്ത് തട്ടുമ്പോൾ അവ തിളങ്ങി നിൽക്കുന്നു. അത്രയ്ക്ക് സുന്ദരിയായ പെണ്ണ്. ആലോചിച് നിൽക്കാൻ സമയമില്ല. ബസ് പുറപ്പെടുന്നതിനു മുന്പേ ആരുടെയൊക്കെയോ ശരീരത്തിലൂടെ ഉരഞ്ഞു കൊണ്ടു പുറത്തിറങ്ങി… ശ്വാസം നേരെ കിട്ടിയത് പോലെ..
അടുത്ത പാർട്ട് എന്നു വരും ബ്രോ
ന്തിര് ചോദ്യമപ്പി… തുടരണോന്നു…
തുടർന്നില്ലേ വീട്ടിക്കേറി വെട്ടും ഞാൻ… കേട്ടല്ല്….
ഹോ super സ്റ്റോറി യാർ… കിടുക്കികളഞ്ഞു… Its a very സ്പെഷ്യൽ സ്റ്റോറി…
Waiting for the next part… ❤️❤️❤️❤️
തുടരണോ എന്ന ചോദ്യത്തിൽ ഒരു പ്രസക്തിയും ഇല്ല, ഒരു പാട് വെയ്റ്റ് ചെയ്യിപ്പികാതെ അടുത്ത പാർട്ട് പോരട്ടെ
ഫ്ഭാ, നല്ല ഉഗ്രൻ ലവ് സ്റ്റോറിക്ക് തുടക്കമിട്ടിട്ട് തുടരണോന്നോ, തുടർന്നില്ലെങ്കിൽ കൊന്നിടുവേൻ!
ഉറപ്പായും തുടരണം ബ്രോ.
വളരെ നന്നായിട്ടുണ്ട് നല്ല ഫീൽ അടുത്ത പാർട്ടി വേഗം പോന്നോട്ടെ
Thudaranm nalla feel nd vayikkn
86 മോഡൽ ന് വലത് കാലിൽ ആണ് ഗിയർ കേട്ടോ, സ്റ്റോറി കൊള്ളാം
ഞാനും ഒന്ന് സ്വയം ഗീർ ഇട്ടു നോക്കി 😂
വരട്ടെ പുത്തൻ പ്രണയവും പഴയ വൈരാഗ്യങ്ങളും