“”എന്താടാ.. ഞാൻ ഓഫീസിലാണ് “” ശബ്ദം കുറച്ചു അവൾ ചോദിച്ചു.
“”നീ പറഞ്ഞില്ലേ അവിടെ ഭയങ്കര ബുദ്ധിമുട്ടാണെന്ന്.. ഒരു ജോലി തരാമെന്ന് കരുതി.””
“”ഇവിടെ ആ തള്ളേടെ കയ്യിൽ നിന്ന് വയറു നിറച്ചു കിട്ടി നിക്കാ.. അതിന്റെ ഇടയിലാ അവന്റെയൊരു തമാശ “”
“”ഓഹ് എന്നാ വേണ്ട.. പിന്നെ വിളിക്കാം “”
“”നീ വിളിച്ച കാര്യം പറ “”
“”നിനക്ക് ഞാനിപ്പോ ഒരു ജോലി ഓഫർ ചെയ്താലോ.. സെയിം ജോബ്.. എന്റെ കൂടെ “”
“”തന്നാൽ സന്തോഷം..””
“”തന്നാൽ എനിക്കെന്ത് തരും.?””
“”ആദ്യം നീ ജോലി റെഡിയാക്കിയിട്ട് പറ. “”
“”എന്നാ കേട്ടോ മോളെ.. അടുത്ത മാസം മുതൽ നീയും ഞാനും ഒരേ ഓഫീസിൽ.. കൊച്ചിയിൽ.. അതും നമ്പർ one കമ്പനിയിൽ.””
“”ടാ!! നീ പറയുന്നത് സത്യമാണോ!!?””
“”സത്യം. നീ നിന്റെയൊരു cv അയക്ക്.. Urgent ആണ് “”
“”എടാ എനിക്ക്.. എന്തോ പോലെ തോന്നുന്നു. സന്തോഷം കൊണ്ടു.. ആകെയൊരു തലകറക്കം..””
“”കമ്പനി മുതലാളിയുമായി നേരിട്ടുള്ള ഇടപാടാണ്.. എല്ലാം ok ആയിട്ട് പറയാമെന്നു കരുതി.””
“”എന്റെ മോനെ.. ഇനിയിപ്പോ എന്താ ചെയ്യാ “”
“”ഒന്നും ചെയ്യണ്ട. നീ നിന്റെ cv അയക്ക്.. എന്നിട്ട് ഞാൻ പറയുന്നത് പോലെ ഒരു മെയിൽ ചെയ്യ് “”
“”Mm, ഞാൻ വീട്ടിലും ഒന്ന് പറയട്ടെ.. Cv ഇപ്പൊ അയക്കാം “”
“”മതി മതി.. നിന്റെ സന്തോഷം എല്ലാം ഒതുങ്ങിയിട്ട് ചെയ്യ് “”
“”അതങ്ങനെ തീരില്ലല്ലോ.. എന്തായാലും ഞാൻ വിളിക്കാം “”
“”Bye “”
മറ്റൊരാൾക്ക് ഉപകാരം ചെയ്യുമ്പോഴുള്ള സുഖം.. ആഹാ… മനസ്സിൽ ഒരു ഉന്മേഷം വന്നുകയറിയത് പോലെ. ഇനിയുള്ള കാലം അവളോട് കൂടെ ജോലി ചെയ്യാമല്ലോ എന്നോർക്കുമ്പോൾ ഒരു സുഖം. സുന്ദരമായ ദിവസത്തിനൊടുവിലെ ഉറക്കത്തിൽ അവളുടെ പ്രസന്നമായ മുഖം എന്നോട് ചിരിക്കുന്നത് രാവിലെ എണീറ്റപ്പോൾ എന്റെ മനസ്സിൽ മായാതെ കിടന്നു. ഓഫീസിലെ എല്ലാവരോടും വിവരങ്ങൾ പങ്കുവെച്ചു.. ഒഫീഷ്യൽ ആയി ഒരു നോർമൽ മെയിൽ മാനേജർക്ക് സെൻറ് ചെയ്തു. 21 ഡേയ്‌സ് അതാണ് ഈ കമ്പനി എനിക്ക് അനുവദിച്ച അവസാന ദിവസങ്ങൾ. പൂജക്ക് വിളിച്ചപ്പോൾ അവൾക്കും ലഭിച്ചത് 21 ദിവസങ്ങൾ. അതിന്റെ ഇടയ്ക്കു ഒന്ന് കാണാൻ അവളെന്നെ നിർബന്ധിച്ചു. പക്ഷെ സമയക്കുറവ് കാരണം അതിന് സാധിച്ചില്ല.
അടുത്ത പാർട്ട് എന്നു വരും ബ്രോ
ന്തിര് ചോദ്യമപ്പി… തുടരണോന്നു…
തുടർന്നില്ലേ വീട്ടിക്കേറി വെട്ടും ഞാൻ… കേട്ടല്ല്….
ഹോ super സ്റ്റോറി യാർ… കിടുക്കികളഞ്ഞു… Its a very സ്പെഷ്യൽ സ്റ്റോറി…
Waiting for the next part… ❤️❤️❤️❤️
തുടരണോ എന്ന ചോദ്യത്തിൽ ഒരു പ്രസക്തിയും ഇല്ല, ഒരു പാട് വെയ്റ്റ് ചെയ്യിപ്പികാതെ അടുത്ത പാർട്ട് പോരട്ടെ
ഫ്ഭാ, നല്ല ഉഗ്രൻ ലവ് സ്റ്റോറിക്ക് തുടക്കമിട്ടിട്ട് തുടരണോന്നോ, തുടർന്നില്ലെങ്കിൽ കൊന്നിടുവേൻ!
ഉറപ്പായും തുടരണം ബ്രോ.
വളരെ നന്നായിട്ടുണ്ട് നല്ല ഫീൽ അടുത്ത പാർട്ടി വേഗം പോന്നോട്ടെ
Thudaranm nalla feel nd vayikkn
86 മോഡൽ ന് വലത് കാലിൽ ആണ് ഗിയർ കേട്ടോ, സ്റ്റോറി കൊള്ളാം
ഞാനും ഒന്ന് സ്വയം ഗീർ ഇട്ടു നോക്കി 😂
വരട്ടെ പുത്തൻ പ്രണയവും പഴയ വൈരാഗ്യങ്ങളും