ചിമിട്ടൻ: ടാ നാറി മതി മതി തള്ളിയത് സെന്റി ഏക്കണില്ല കേട്ടോ നിന്നോട് പറയാൻ ഇന്നു ആദ്യമായിട്ട് ആണ് ഞങ്ങൾ വേണോന്ന് വച്ച് ചെയ്തതല്ല … ഇറ്റ് ഹാപ്പൻഡ്.
ഞാൻ : യ്യൊ ഇഗ്ലിഷ് …. ഒന്ന് പോയെടാ … ഡാ രണ്ടിനും വല്യ പ്രായമൊന്നുമില്ലല്ലോ … കൂടുതൽ പരിപാടിക്കു പോകാതിരിക്കുന്നതായിരിക്കും നല്ലത്
പിന്നെ അവൻ ഒന്നും തന്നെ മിണ്ടിയില്ല … പതിവ് പരിപാടികൾ എല്ലാം കഴിഞ്ഞ് ഞങ്ങൾ വീടുകളിൽ ചേക്കേറി .. ആയിടക്കാണ് ക്രിക്കറ്റ് മത്സരം വരുന്നത് സബ് ജില്ല മത്സരം 8 സ്കൂളുകളെ കാണു … അമൽ ആണ് ക്യാപ്റ്റൻ … ഇത്തവണ സെമി എങ്കിലും കാണണം എന്നത് ആരുന്നു ഞങ്ങടെ എല്ലാവരുടെയും ആഗ്രഹം അതിനായി ക്ലാസ് വരെ കളഞ്ഞ് ഞങ്ങൾ പ്രാക്ടീസ് ചെയ്തു … കാരണം ക്രിക്കറ്റ് എന്നത് ഞങ്ങടെ വികാരം ആയിരുന്നു …. ചിമിട്ടൻ ആണേൽ കട്ട ഫോമിലും ആണ് … ഒന്നാമതെ റീനയെ ഇംപ്രസ്സ് ചെയ്യാം പോരാത്തതിന് ക്രിക്കറ്റല്ലെ…
ആദ്യത്തെ മാച്ചും രണ്ടാമത്തെ മാച്ചും വല്യ പ്രശനങ്ങൾ ഒന്നുമില്ല ചിമിട്ടനും അമലും കൂടി പുട്ട് പോലെ ജയിപ്പിച്ചു … സെമിയിൽ കയറി മൂന്നാമത്തെ മാച്ച് വീണ യുടെ സ്കൂൾ ആയിട്ട് .. ഒന്നാമതെ എനിക്ക് അവൻമാരെ കണ്ട് കൂടാ .. അതില് ബെബിൻ എന്നൊരു നാറി ഉണ്ട് അവനാണേൽ വീണയുടെ ഫ്രണ്ടാ .. കളി ഞങൾ അലപം ബുദ്ധിമുട്ടിയെങ്കിലും എന്നാ.. ജയിച്ചു ..ഇത്തവണ ചിമിട്ടൻ ഗോൾഡൻ ഡക്ക് ആയപ്പോൾ ഞാൻ കളി ജയിപ്പിച്ചു ഇരിക്കട്ടെ വീണക്ക് എന്റെ വക .. പക്ഷെ ഫൈനലിൽ തോറ്റു … എങ്കിലും ഞാനും ചിമിട്ടനും ഫെയ്മസ് ആയി .. റീനയുടെ വക സെപ്ഷൽ ഉമ്മയും വാങ്ങിച്ചോണ്ട് അവൻ തുള്ളിച്ചാടി നടന്നപോൾ എനിക്കാണേൽ വാവയുടെ കൈയിൽ നിന്ന് ഒരു പല്ലി മുഠായി പോലും കിട്ടിയില്ല … എന്താല്ലേ ..
ബ്രോ അടുത്ത പാർട്ട് ഇനി എന്നാണ്