അങ്ങനെ ആ കൊല്ലം തീർന്നു … ഞങ്ങൾ പ്ലസ് ടുവിലെത്തി റീന കോളേജിൽ ആയി .. ആ പ്രണയം അല്പം തണുത്തെങ്കിലും ഞാനും വാവയും തകർത്ത് പ്രണയിച്ചു … ഒരു ദിവസം വൈകിട്ട് വാവ എന്നെ വിളിച്ച് ഭയങ്കര കരച്ചിൽ എന്നെ കാണണം ന്ന് പറഞ്ഞ് .. എന്റെ പിറന്നാളാ പിറ്റെ ദിവസം അവൾക്ക് അന്നു കണ്ടാ പോരാ ഈ രാത്രി തന്നെ കാണണം എന്ന് എനിക്കാണേൽ അത്ര നന്നായി ബൈക്ക് ഓടിക്കാൻ അറിഞ്ഞൂടാ .. എങ്കിലും ഞാൻ ചേട്ടായിയുടെ യൂണികോൺ ബൈക്കുമെടുത്ത് ഫസ്റ്റ് ഗിയറും സെക്കന്റ് ഗിയറും മാത്രം മാറി മാറി ഇട്ട് അവളെ കാണാൻ ചെന്നു ഇതിനിടയിൽ തന്നെ ബൈക്ക് പല തവണ നിന്ന് പോയി
(എനിക് അപ്പോൾ ബൈക്ക് ഓടിക്കാൻ അത്ര അറിയില്ലാരുന്നു അവളു വിളിച്ചിട്ട് ചെന്നില്ലേൽ പിന്നെ അതുമതി മാത്രമല്ല സിരകളിൽ കൂടി ഒഴുകുന്നത് പ്രണയമല്ലേ അതുകൊണ്ട് ഫുൾ ടൈം അഡ്രിനാലിൻ കിട്ടിയതിനേക്കാൾ ഒരു ഉന്മേഷമാണ്)
ഗിയറു മാറുമ്പോ .. എനിക്കാണേൽ ദേഷ്യോം സങ്കടവും എല്ലാം വന്നു.. ഒരു തരത്തിൽ അവളുടെ വീടിനു പുറകു വശത്തെത്തുമ്പോ ദാ പുളളിക്കാരി ടോർച്ചും തെളിച്ച് എന്തോ നിരയുന്നുണ്ട് .. ഞാൻ ചെന്ന ഉടനെ അവളുടെ കൂടെ തിരയാൻ തുടങ്ങി ഞാൻ ചോയിച്ചു എന്നാതാടി കാണാതെ പോയേന്ന് അപ്പോഴാണ് എന്നെ അവള് കാണണത് ..
ഞാൻ: വീണേ എന്നതാ കാണാതെ പോയത്
വീണ : കണ്ണാ കമ്മല് …
ഞാൻ : എന്നിട്ട് കമ്മല് കിട്ടിയോ .. നിനക്ക് ഈ ഇരുട്ടത്ത് ഇപ്പോൾ തന്നെ തപ്പണ്ട വല്ല കാര്യോ മുണ്ടോ വാവേ.. ഇവിടുന്ന് ആര് കൊണ്ടോവാനാ
ബ്രോ അടുത്ത പാർട്ട് ഇനി എന്നാണ്