അങ്ങനെ പ്ലസ് ടു വും അവസാനിക്കാറായി കാര്യം പറഞ്ഞാൽ 2 കൊല്ലം മാത്രമേ ഒരുമിച്ചു പഠിച്ചുവൊള്ളെങ്കിലുo പ്ലസ് ടു വേറൊരു ഫീലായിരുന്നു ഒരു വശത്ത് വീണ യോടുള്ള അടങ്ങാത്ത പ്രണയം ആയിരുന്നെങ്കിലും മറുവശത്ത് സൗഹൃദത്തിന്റെ സുന്ദര നിമിഷങ്ങളായിരുന്നു ..പ്ലസ് ടു കഴിഞ്ഞതോടെ എല്ലാവരും പല വഴിക്ക് ചിതറി ഞാനും ചിമിട്ടനും റീന ചേച്ചി പഠിക്കണ കോളേജിൽ ചേർന്നെങ്കിലും വിധി വീണ്ടും ചതിച്ചു വീണയ്ക്ക് അലോട്ട്മെന്റിൽ കിട്ടിയത് സെന്റ് ജോസഫ് കോളേജിലും … അവളാണേൽ ഇങ്ങോട്ട് വാ എന്നും പറഞ്ഞ് കരയാനും തുടങ്ങി … റീന ഉള്ളത് കൊണ്ട് ചിമിട്ടൻ കോളേജ് മാറില്ല എന്തൊരു അവസ്ഥയാണ് … അവസാനം അവൻ റീനയോട് ചോയിച്ചു അവളെന്ത് പറഞ്ഞാലും സമ്മതിക്കില്ല കാരണം അത്രയ്ക്ക് പൂവാലശല്യമാണ് അവൾക്ക് ചിമിട്ടൻ ഉണ്ടങ്കിൽ റീനയനക്കൊരു ധൈര്യമാണ് … അവനും അതറിയാം മാത്രമല്ല കോളേജൽപം സ്ട്രിക്ട് ആണ് … വീണയെ കാണാനും പറ്റണില്ല ഞാനാകെ വീർപ്പ് മുട്ടുവാനും തുടങ്ങി .. അവസാനം ചിമിട്ടൻ പറഞ്ഞു സപ്ലിമെന്ററി അലോട്ട്മെന്റിൽ എന്നോട് കോളേജ് മാറിക്കൊള്ളാൻ കാരണം എന്റെ അവസ്ഥ അവനു മനസ്സിലായി … അങ്ങനെ ഞാൻ കോളേജ് മാറി ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ചിമിട്ടൻ ഇല്ലതെ ക്ലാസിൽ പോകുന്നത് കാരണം നഴ്സറിയിൽ ഞങ്ങടെ അമ്മമാർ ഞങ്ങളെ
ഒരുമിച്ചാണ് ചേർത്തത് അതിൽ പിന്നെ ഞാനും അവനും ഒരുമിച്ചാണ് എത്ര കൊല്ലം … പക്ഷെ അവനും വിഷമുണ്ടായിരുന്നു എങ്കിലും ..
‘. വീണയും ഞാനും ഒരുമിച്ച് പഠിക്കുമല്ലോ എന്ന് കരുതി അവൻ എന്നെ സപ്പോർട്ട് ചെയ്യുവാണ് ചെയ്തത് … പിരിഞ്ഞാലും അവൻ എന്നെ രാവിലെ കോളേജിൽ കൊണ്ട് വന്ന് വിട്ടിട്ടേ പോകു വീണ ബികോം ആയിരുന്നു ഞാൻ മാത് സും .. മാർക്ക് നോക്കി എടുക്കുന്നതു കൊണ്ടാണന്ന് തോന്നുന്നു പെൺ പിളേളരായിരുന്നു കോളേജിൽ കൂടുതലും
ബ്രോ അടുത്ത പാർട്ട് ഇനി എന്നാണ്