ഒരു പ്രണയ കാലത്ത് [Rahul Krishnan M] 160

ഹലോ.. ജോസഫ് അങ്കിൾ എന്താ ഇൗ രാത്രി…

വിനൂ.. ഇവിടെ നമ്മുടെ ഓഫീസിൽ കുറച്ചു പ്രോബ്ലം ഉണ്ട് നീ ഒന്ന് പെട്ടന്ന് വരണം..

എന്ത് പറ്റി അങ്കിൾ എന്തെങ്കിലും സീരിയസ്..??

ഇല്ലെടാ.. ഒരു പുതിയ പ്രോജക്ട് അത് നീ തന്നെ ഡയറക്ട് ചെയ്യണം… നീ സൺഡേ തന്നെ ഇവിടെ എത്തണം…

അത് അങ്കിൾ…

വിനു… ഞാൻ നിന്നെ കണ്ടിട്ട് ആണ് അ പ്രോജക്ട് ഏറ്റത് നീ വന്നില്ലെങ്കിൽ അത് കാൻസൽ ആവും…

ശരി അങ്കിൾ ഞാൻ വരാം…

ജോസഫ് അങ്കിൾ ഒരു കാര്യം പറഞാൽ അത് തട്ടിക്കളയാൻ ആവില്ല… അച്ഛന്റെ സ്ഥാനം ആണ് അദ്ദേഹത്തിന്…
പക്ഷേ ഞായറാഴ്ച ചെല്ലാൻ ആണ് അങ്കിൾ പറഞ്ഞത്… പ്രോജക്ട് തീരാൻ എങ്ങനെ പോയാലും ഒന്ന് രണ്ടു ആഴ്ച എടുക്കും… തിങ്കളാഴ്ച പ്രിയ ജോയിൻ ചെയ്യും.. ഒന്ന് കാണാൻ പോലും പറ്റില്ല…

സാധാരണ ഞാൻ മാറി നിൽക്കുമ്പോൾ ഓഫീസിലെ കാര്യങ്ങള് നോക്കുന്നത് എന്റെ കസിൻ മഹേഷ് ആണ്… ഞാൻ അവനെ വിളിച്ച് കാര്യങ്ങള് ഒക്കെ ഏൽപ്പിച്ചു…..

പോവാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു….

******”” ******** ********

ഷോപ്പിംഗ് ഒക്കെ കഴിഞ്ഞോ മോളെ….

എന്ത് ഷോപ്പിംഗ് അമ്മേ… കുറച്ച് ഡ്രസ്സ് എടുത്തു.. അത്രേ ഒള്ളു …..

രാത്രി ഉറങ്ങാതെ ഞാൻ ഒരുപാട് തിരിഞ്ഞുംം മറിഞ്ഞും കിടന്നു…. നാളെത്തെ കര്യങ്ങൾ മാത്രം ആയിരുന്നു മനസ്സ് മുഴുവൻ…

രാവിലെ നേരത്തെ എഴുന്നേറ്റ് പതിവ് പോലെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി ഓഫീസിലേക്ക് ഇറങ്ങി… ഇത്തവണ ഓഫീസിന് മുന്നിൽ കൂടെ പോവുന്ന ബസ്സിൽ കയറി അവിടെ തന്നെ ഇറങ്ങി…
റിസപ്ഷനിൽ കാൾ ലെറ്റർ കാണിച്ചു… കോൺഫറൻസ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു…

അവിടെ ഒരുപാട് പേര് ഉണ്ടായിരുന്നു.. ഇന്റർവ്യൂ ദിവസം കണ്ടവരിൽ ചിലരെ ഒക്കെ മുഖ പരിചയം തോന്നി…. പിൻ നിര സീറ്റുകൾ എല്ലാം ഫിൽ ആയിരുന്നു ഞാൻ ഏകദേശം മുന്നിലായി ഇരുന്നു… ഇതിനിടയിൽ ലാവണ്യ എന്ന ഒരു കുട്ടിയെ ചെറുതായി പരിചയ പെട്ടു…

കുറച്ചു കഴിഞ്ഞപ്പോൾ അന്ന് കണ്ട വൃന്ദ മേടവും കൂടെ മറ്റൊരു ആളും ഉള്ളിലേക്ക് വന്നു.. അവർ സ്വയം പരിചയപെടുത്തി…
കൂടെ വന്ന ആളുടെ പേര് മഹേഷ് ആണെന്നും ഇവിടെ ടെക്നിക്കൽ ടീമിന്റെ അഡ്മിൻ ആണെന്നും മനസ്സിലായി…
വളരെ സന്തോഷത്തോടെ ആണ് മീറ്റിംഗ് പോയി കൊണ്ടിരുന്നത്…

The Author

20 Comments

Add a Comment
  1. ബാക്കി എവടെ മുത്തേ

  2. കൊള്ളാം നല്ല തുടക്കം.നല്ലൊരു പ്രണയ നോവൽ സമ്മാനിക്കു

  3. Next part?

  4. Super thudakam, vannote baki

  5. അപരിചിതൻ

    നല്ല കഥ ഇത് പോലെ തന്നെ തുടരണേ….
    പേജ് കുറച്ചു കൂട്ടി എഴുതാൻ കൂടെ ശ്രമിക്കാമോ…
    അടുത്ത part എപ്പോളാ…..???

  6. Supper. .. Next part

  7. നല്ല തുടക്കം. ഈ ഫ്ലോയിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ.

  8. കൊള്ളാം പക്ഷെ പൂർത്തിയാകുമോ

  9. നിങ്ങൾ കമെന്റിനൊന്നും മറുപടി കൊടുക്കുന്നില്ലല്ലോ അതുകൊണ്ട് ഇത് പാതി വഴിയിൽ നിർത്തുമെന്നൊരു തോന്നൽ

    കാത്തിരിക്കണോ

  10. Valare nannayirunnu
    Page kooti ezhuthane

  11. Nannayittund kurach kudi sradhikanam thudakam Kollam

  12. സുന്ദര കില്ലാടി

    ഇഷ്ടയിട്ടോ…????

    അടുത്ത ഭാഗം ഉണ്ടനെ പ്രതീക്ഷിക്കുന്നു…

  13. സുന്ദര കില്ലാടി

    ഇഷ്ടയിട്ടോ…????
    ബാക്കി ഉണ്ടാവോ…..
    Waiting… ☺️

  14. ബാക്കി ഉണ്ടായാൽ മതി……… (കഥയുടെ തീം ഉം സ്റ്റോറി ടെല്ലിങ് കൊള്ളാം )

  15. അടുത്ത പാർട്ടിനായിട്ട് wait ചെയ്യുന്നു.

  16. എനിക്ക് ഇഷ്ടം ആയി

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  17. ആഹാ കാത്തിരിക്കാൻ ഒരു രചനകൂടി. നല്ല തുടക്കം. പിന്നെ പേജ് കുറവാണ് തുടക്കമായതിനാൽ not a പ്രോബ്ലം പക്ഷെ love ഫീൽ ചെയ്യണമെങ്കിൽ കുറച്ചു കൂടി പേജ് വേണമായിരുന്നു എന്നൊരു തോന്നൽ അഭിപ്രായം മാത്രമാണ്. അടുത്ത ഭാഗം വൈകിപ്പിക്കരുതേ. Waiting for next part

    സ്നേഹപൂർവ്വം
    Shuhaib

  18. തമ്പുരാൻ

    നന്നായിട്ടുണ്ട് അടിപൊളി??

  19. ഞാൻ ആരോ

    അടിപൊളി

  20. നന്ദൻ

    നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *