“ആൾ റൈറ്റ്”
ഇല്ലാ എനിക്കിനി ഒന്നും പറയാനില്ല.. ഇത് പോലൊരു ചമ്മൽ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവാനും പോണില്ല..
തിരിച്ചൊന്നും പറയാതെ ഞാൻ ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ട്, മുന്നിൽ കൊണ്ട് വെച്ച ചിക്കൻ ബിരിയാണിയിലെ ചിക്കൻ പീസിനോട് എന്റെ ദേഷ്യം തീർത്തു.
***
രാത്രി വീട്ടിലെത്തി എല്ലാവരുടെയും കൂടെ ഉള്ള സംസാരത്തിനും ഭക്ഷണം കഴിക്കലിനും ഇടക്ക് പപ്പയും അമ്മയും കൂടെ കല്യാണത്തിന്റെ കാര്യം എടുത്തിട്ടു.. തുടങ്ങിയത് അങ്കിൾന്റെ മോൾടെ ആണെങ്കിലും എത്തിയത് എന്റെ ദേഹത്തോട്ട് ആയിരുന്നു.
“കല്യാണ പ്രായം ആയി ഇവനെ കെട്ടിച്ചു കൊടുക്കണം” എന്നത്തേയും പോലെ പപ്പ എനിക്കിട്ട് കൊട്ടി.. ഇത് കേട്ട് കികികി… എന്ന് ചിരിക്കാൻ എന്റെ അനിയത്തിയും..
“പപ്പ.. തമാശ കള, എന്നെ കെട്ടിച്ചു വിടാറൊന്നും ആയില്ല, ചെ.. എനിക്കിപ്പോ കെട്ടി കൊണ്ട് വരണ്ട”
ഇത് കേട്ട് അമ്മ എന്നെ രൂക്ഷമായി നോക്കുന്നുണ്ട്.
“നിനക്ക് വയസ്സെത്ര ആയെന്നാ..” അടുത്തത് അമ്മേടെ വക ആയിരുന്നു.
“എത്ര ആയാലും അതോണ്ട് കല്യാണം കഴിക്കണോന്ന് നിർബന്ധം ഉണ്ടോ.. ഉണ്ടോ?” ഞാൻ രണ്ട് പേരുടെയും മുഖത്ത് മാറി മാറി നോക്കി..
“നിനക്ക് തോന്നുമ്പോ എന്താന്ന് വെച്ചാ ചെയ്യ്” അമ്മക്ക് ദേഷ്യം വന്നു.
ദേഷ്യം വന്നാ പിന്നെ പത്രം എടുക്കുന്നതിനും വെക്കുന്നതിനും ഒക്കെ പ്രത്യേക തരം ശബ്ദം ആണ്. അടുക്കളയിൽ നിന്ന് നല്ല രീതിയിൽ കേൾക്കുന്നുണ്ട് തട്ടും മുട്ടും ഒക്കെ..
നിനക്കിതിന്റെ വല്ല കാര്യവും ഉണ്ടോ എന്ന മട്ടിൽ പപ്പ എന്നെ ആക്കിയ നോട്ടം നോക്കി കൈ കഴുകാൻ എഴുന്നേറ്റു. അനിയത്തി ആണേൽ അടുത്ത പണി എന്താ തരാൻ പറ്റാ എന്നാലോചിച്ചു ഇരിക്കാണെന്നു തോന്നുന്നു.
“കഴിഞ്ഞെങ്കിൽ എഴുന്നേറ്റു പോടീ” പപ്പ കേൾക്കാതെ ഞാനവളെ നൈസ് ആയിട്ടൊന്ന് ചീത്ത വിളിച്ചു.
എന്നെ നോക്കി രണ്ട് കൊഞ്ഞനം കുത്തി അവളടുക്കളയിലേക്ക് പോയി. ഞാൻ റൂമിലേക്കും..
ചാർജിൽ ഇട്ടിരുന്ന ഫോൺ എടുത്ത് നോക്കിയപ്പോൾ വാട്സ്ആപ്പിൽ മെസ്സേജ് വന്നിട്ടുണ്ട്. ആരുടെ ആണെന്ന് നോക്കിയപ്പോ ഗ്രൂപ്പ് മെസ്സേജുകൾ ആണ് കൂടുതലും, കൂട്ടത്തിൽ അഞ്ജലിയുടെ ഒരു മെസ്സേജും ഉണ്ട്.
“ഹലോ എവിടാണ് ഡ്യൂഡ്” അവൾടെ മെസ്സേജ്, അവളിമ്മാതിരി വിളി ഒക്കെയാണ്.
“ഇവിടുണ്ട് ഡ്യൂഡ്” ഞാൻ റിപ്ലൈ കൊടുത്തു.
“ഐ ജസ്റ്റ് വാണ്ടഡ് ടു സീ യുവർ ഫേസ് ദാറ്റ്‌സ് ഓൾ”
കുറെ കാലത്തിനു ശേഷമാണ് ഇവിടെ വന്നു നോക്കുന്നത്.ആഷ്‌ലിൻ വായിച്ചപ്പോൾ തന്നെ നിങ്ങളെന്ന എഴുത്തുകാരൻ മനസ്സിൽ കേറിയതാണ്.ഇവിടെ നോക്കുമ്പോൾ അവസാന കമന്റും എന്റേത് തന്നെ, ഒരു വർഷത്തിലേറെ മുൻപ്.മറന്നിട്ടില്ല ഈ കഥയും.എന്നെങ്കിലും ഒരുതിരിച്ചു വരവുണ്ടാകുമോ എന്നറിയില്ലെങ്കിലും ഒരിറ്റ് പ്രതീക്ഷ വെക്കുന്നതിൽ തെറ്റില്ലല്ലോ….
ഹലോ….