എടുത്ത ഫോട്ടോസിൽ നല്ലത് നോക്കി മൂന്നു ഫോട്ടോസ് ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും അപ്‌ലോഡ് ചെയ്തു ലാപ്ടോപ് മാറ്റി വെച്ച് കിടന്നുറങ്ങി.
രാവിലെ എഴുന്നേറ്റപ്പൊ വല്ലാത്ത മടി. ഇന്നിനി ജോലിക്ക് പോവാൻ വയ്യ, ഫോൺ എടുത്ത് നേരെ ബോസിനെ വിളിച്ച് സുഖമില്ലെന്ന് പറഞ്ഞ് ലീവ് ആക്കി. എന്തോ വ്യാപാര – വ്യവസായി ഹർത്താൽ പോലെ ഉള്ളത് കൊണ്ട് കാര്യമായ പണി ഒന്നുമില്ലാത്തതിനാൽ ബോസ്സ് ലീവ് അനുവദിച്ചു.
ബെഡിൽ നിന്നെഴുന്നേൽക്കാതെ അവിടെ തന്നെ കിടന്ന് കുറച്ച് നേരം ഫോൺ എടുത്ത് ഇന്നലത്തെ ഫോടോസിന് കമന്റ് വല്ലോം വന്നോന്ന് നോക്കി..
പ്രസക്തമായ കമെന്റ് ഒന്നുമില്ല, എല്ലാം സാധാരണ ഉള്ളത്. ഇന്റെരെസ്റ്റ് പോയി, ഞാൻ ആരുടെ എങ്കിലും കമെന്റ് പ്രതീക്ഷിച്ചോ.. ഫീഡിൽ കൂടെ ചുമ്മാ സ്ക്രോൾ ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് റ്റാനിയ പുതിയ ഫോട്ടൊ അപ്‌ലോഡ് ചെയ്തതായി കാണുന്നത്.
ദൈവമെ ഇവളിത്രേം ഗ്ലാമർ ആയിരുന്നോ..
“നിനക്കങ്ങനെ തന്നെ വേണമെടാ പുല്ലേ, കൊണ്ട് കളഞ്ഞില്ലേ നിന്റെ ഒടുക്കത്തെ ജാഡ കാരണം.. ഇനി ഫോട്ടോ നോക്കി വെള്ളം ഇറക്കി ഇരുന്നോ” ഇവളെ കാണുമ്പോഴോ ഇവളെ പറ്റി ഓർക്കുമ്പോഴോ മാത്രം എന്നെ എന്തിനാ ഇങ്ങനെ ശല്യപെടുത്തുന്നെ.. ഞാൻ സിംഗിൾ ആയി ജീവിച്ചു പോട്ടെ മിസ്റ്റർ.
ചുരുണ്ട മുടിയും, കണ്മഷി എഴുതിയ മിഴികളും.. ചുവന്ന ചായം തേച്ച തുടുത്ത ചുണ്ടുകളും മെലിഞ്ഞ മൂക്കും മൂക്കിലൊരു മൂക്കുത്തിയും, ചിരിച്ചാൽ നുണകുഴി വിരിയുന്ന കവിളും.. അവളുടെ നുണക്കുഴിക്ക് വല്ലാത്ത ആഴം.. ആ കവിളത്തൊരു മുത്തം കൊടുക്കാനും, മൂക്കിൻ തുമ്പിൽ എന്റെ മൂക്കുരസാനും ഒരു മോഹം.. അവളെ അങ്ങനെ കണ്ടപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന മുഴുവൻ പരിഭവവും ഒലിച്ചു പോയി.. കയ്യെത്തും ദൂരത്തു ഉണ്ടായിരുന്നത് ഞാൻ തന്നെ ദൂരേക്ക് തള്ളി വിട്ടു എന്ന തോന്നലായി ഉള്ളിൽ..
ഫോട്ടൊ കണ്ട് കമന്റ് ചെയ്യാതിരിക്കാൻ തോന്നിയില്ല, “നൈസ് പിക്, യു ലുക്ക് ബ്യൂട്ടിഫുൾ” ലേശം കോഴി ആവുന്നതിൽ തെറ്റില്ല.. ആവശ്യം നമ്മുടെ അല്ലെ..
അധികം താമസിച്ചില്ല റിപ്ലൈ വന്നു “താങ്ക് യു സോ മച്”
അപ്പൊ അവൾക്ക് പ്രശ്നം ഒന്നുമില്ല, പ്രശ്നം എനിക്കാണ്.. എന്താണേലും നനഞ്ഞു ഇനി കുളിച്ചു കേറാം..
മെസ്സഞ്ചർ എടുത്ത് മെസ്സേജ് അയച്ചു.
“ഹായ്”
“ഹലോ.. നമ്മളെ ഒന്നും മറന്നില്ല അല്ലെ”
“മറക്കാനോ.. ജീവിതത്തിൽ ഒരിക്കലും ഇയാളെ മറക്കാതിരിക്കാൻ ഉള്ള പണി എനിക്ക് തന്നില്ലേ” ഞാൻ രണ്ട് ചിരിക്കുന്ന സ്മൈലി ഇട്ട് സിറ്റുവേഷൻ കൂൾ ആക്കി.
“ഐ ആം സോ സോറി, അന്ന് ആദ്യായി മീറ്റ് ചെയ്തപ്പോൾ ജാഡ ഇട്ട് ഇരുന്നത് കാരണം ഒന്ന് പണി തരാമെന്ന് വെച്ചതാ” അവള് വീണ്ടും സെന്റി ആയി.
“ഹേയ്.. ഞാനത് വിട്ടു, പിന്നെ ഞാൻ പെട്ടന്നങ്ങനെ ആരോടും സംസാരിക്കുന്ന ടൈപ് അല്ല. അത് കൊണ്ട് സംസാരിക്കാതിരുന്നതാണ് അല്ലാതെ ജാഡ ആയിട്ടല്ല” ഞാൻ പിന്നെയും എന്നെ ന്യായീകരിക്കാൻ തുടങ്ങി.
കുറെ കാലത്തിനു ശേഷമാണ് ഇവിടെ വന്നു നോക്കുന്നത്.ആഷ്‌ലിൻ വായിച്ചപ്പോൾ തന്നെ നിങ്ങളെന്ന എഴുത്തുകാരൻ മനസ്സിൽ കേറിയതാണ്.ഇവിടെ നോക്കുമ്പോൾ അവസാന കമന്റും എന്റേത് തന്നെ, ഒരു വർഷത്തിലേറെ മുൻപ്.മറന്നിട്ടില്ല ഈ കഥയും.എന്നെങ്കിലും ഒരുതിരിച്ചു വരവുണ്ടാകുമോ എന്നറിയില്ലെങ്കിലും ഒരിറ്റ് പ്രതീക്ഷ വെക്കുന്നതിൽ തെറ്റില്ലല്ലോ….
ഹലോ….