ഒരു തെക്കു വടക്കൻ പ്രണയം [Jobin] 254

അഞ്ജലിയും ഞങ്ങളുടെ ഈ ഫോൺ സംസാരം ഒക്കെ അറിഞ്ഞിരുന്നു, ഒരു മീറ്റ് പ്ലാൻ ചെയ്യാം എന്ന് പറഞ്ഞ് എന്നെ വിളിച്ചു. ഞാനും ഓക്കേ പറഞ്ഞു, അടുത്ത ഞായറാഴ്ച മീറ്റ് ചെയ്യാമെന്ന് തീരുമാനം ആയി.

ഞായറാഴ്ച രാവിലെ നേരത്തെ തന്നെ വീട്ടിൽ നിന്നിറങ്ങി, ട്രാഫിക് കൂടുന്നതിന് മുമ്പ് ഹൈവേ പിടിക്കണം എന്ന ലക്ഷ്യത്തിൽ ബ്രേക്ഫാസ്റ് എറണാകുളം എത്തിയിട്ട് കഴിക്കാമെന്ന് തീരുമാനിച്ചു.

രാവിലെ എട്ടരയോടെ ഏകദേശം മൂന്നു മൂന്നര മണിക്കൂർ കൊണ്ട് ഞാൻ എറണാകുളം ടൗണിൽ എത്തി. കളമശ്ശേരി അടുത്തു വെച്ച് ഞാൻ അഞ്ജലിയെ വിളിച്ചു.

“ഡീ ഞാൻ ഇവിടെത്തി”

“ഹാ..ഇത്ര വേഗമോ” അവളടുത്തു നിന്ന ആരോടോ എന്തോ പറയുന്നുണ്ട്.

“പിന്നല്ലാണ്ട്, കൃത്യനിഷ്ഠ വേണം”

“ഓഹ്.. അറിയാമേ എന്താ ഈ ശുഷ്‌കാന്തി എന്ന്” അവള് ഭയങ്കര ചിരി.

“നിനക്കുള്ളത് ഞാൻ തരുന്നുണ്ട്” അവൾടെ ചിരി എനിക്കത്ര ഇഷ്ടപ്പെട്ടില്ല.

“അതിപ്പഴും വിട്ടില്ലേ.. എന്നാ വരണ്ട” അവള് ചിണുങ്ങാൻ തുടങ്ങി.

“ചേട്ടനൊരു തമാശ പറഞ്ഞതല്ലേ” ഞാൻ സീരിയസ് വിട്ടു.

“മ്മ് ഓക്കേ.. ലൊക്കേഷൻ അയക്കാം”

അവരിവിടെ അടുത്ത് ഫ്ലാറ്റ് എടുത്താണ് താമസം കൂടെ ഒരാൾ കൂടി ഉണ്ട്. എനിക്ക് അയച്ചു തന്ന ലൊക്കേഷൻ വെച്ച് ഞാൻ സ്ഥലം കണ്ട് പിടിച്ചു. ഗസ്റ്റ് പാർക്കിംങ്ങിൽ ബൈക്ക് വെച്ച് ലിഫ്റ്റിലേക്ക്.

ഡോർ നമ്പർ 6 ബിയുടെ മുന്നിലെത്തി കാളിങ് ബെൽ അടിച്ചു. വാതിൽ തുറന്നത് റ്റാനിയ ആണ്, നല്ല കിടു ലുക്ക്‌. വൈറ്റ് കളർ കുർത്തയും ബ്ലു ജീനും, അത്യാവശ്യം നല്ല മേക്കപ്പ് ഒക്കെ ഉണ്ട്.

ഹലോ പറഞ്ഞ് ഞാൻ അകത്തേക്ക് കയറി, അത്യാവശ്യം തരക്കേടില്ലാത്ത ഒരു ലിവിങ് റൂം. അവിടെ ഉള്ള ബീൻ ബാഗിലേക്ക് ഞാൻ ഇരുന്നു. അപ്പോഴേക്കും അഞ്ജലി എത്തി, അവള് കുളി കഴിഞ്ഞേ ഉള്ളു എന്ന് തോനുന്നു. വിശേഷം ഒക്കെ ചോദിച്ചു വീണ്ടും മുറിയിലേക്ക് പോയി.

റ്റാനിയ എനിക്ക് ചായ കൊണ്ട് വന്നു തന്നു.. ഇവര് കൊള്ളാലോ.. ഗസ്റ്റ്നു ചായ ഒക്കെ കൊടുക്കുമല്ലേ..

“ചായ മാത്രേ ഉള്ളു” ചായ ഊതി കുടിക്കുന്നതിനിടെ റ്റാനിയയെ നോക്കി കൊണ്ട് ചോദിച്ചു.

“ഇത്ര നേരത്തെ വരുമെന്ന് പ്രതീക്ഷിച്ചോ..” അവളടുത്തുള്ള കസേരയിലേക്ക് ഇരുന്നു.

“രാവിലെ ഒന്നും കഴിച്ചില്ല.. നല്ല വിശപ്പുണ്ട്” ഞാൻ റ്റാനിയയുടെ മുഖത്തേക്ക് ദയനീയമായി നോക്കി.

അവളെന്നെ മൈൻഡ് ചെയ്യണില്ല.. ദുഷ്ട..

ചായ കുടിച് കഴിഞ്ഞപ്പോഴേക്കും അഞ്ജലി എത്തി “നമുക്ക് ഇറങ്ങാം..”

The Author

Jobin James

Life is stranger than fiction because fiction has to make sense !!!

47 Comments

Add a Comment
  1. കുറെ കാലത്തിനു ശേഷമാണ് ഇവിടെ വന്നു നോക്കുന്നത്.ആഷ്‌ലിൻ വായിച്ചപ്പോൾ തന്നെ നിങ്ങളെന്ന എഴുത്തുകാരൻ മനസ്സിൽ കേറിയതാണ്.ഇവിടെ നോക്കുമ്പോൾ അവസാന കമന്റും എന്റേത് തന്നെ, ഒരു വർഷത്തിലേറെ മുൻപ്.മറന്നിട്ടില്ല ഈ കഥയും.എന്നെങ്കിലും ഒരുതിരിച്ചു വരവുണ്ടാകുമോ എന്നറിയില്ലെങ്കിലും ഒരിറ്റ് പ്രതീക്ഷ വെക്കുന്നതിൽ തെറ്റില്ലല്ലോ….

Leave a Reply

Your email address will not be published. Required fields are marked *