“ഇറങ്ങാനോ.. ഞാൻ വിചാരിച്ചത് നിങ്ങളെന്നെ സൽകരിക്കാൻ വേണ്ടി ഇങ്ങോട്ട് വിളിച്ചു വരുത്തിയെന്നാ” കാലി കപ്പ് ടേബിളിൽ വെച്ച് ഞാനൊന്ന് ചാരി ഇരുന്നു.
“എഴുന്നേൽക്ക് വാ പോവാം” അഞ്ജലി എന്നെ പിന്നേം വിളിച്ചു.
“നമുക്ക് ഇവിടന്ന് ബ്രേക്ഫാസ്റ് കഴിച്ചിട്ട് പോവാം എന്നാൽ” ഞാൻ വിടാനുള്ള ഉദ്ദേശം ഇല്ല.
“ചായ കുടിച്ചില്ലേ.. അത് തന്നെ ബ്രേക്ഫാസ്റ്” അഞ്ജലി വന്നെന്റെ കൈ പിടിച്ചു വലിച്ചെഴുന്നേല്പിച്ചു. റ്റാനിയ ഇതെല്ലാം കണ്ട് ചിരിച്ചു കൊണ്ട് അവിടിരിക്കാണ്.
“സത്യം പറ.. നിങ്ങൾക്ക് കുക്കിംഗ് ഒന്നും അറിയില്ലേ?” ഞാൻ രണ്ട് പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.
മിണ്ടാട്ടം ഇല്ല..
“എന്നാ പിന്നെ അത് പറഞ്ഞാ പോരെ.. വാ പോവാം” വേറൊന്നും പറയാണ്ട് ഞാൻ നേരെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.
ലിഫ്റ്റ് ഓപ്പൺ ആയി എല്ലാരും അതിനകത്തു കേറിയപ്പോ തുടങ്ങിയ എന്റെ ചിരി താഴെ എത്തി റ്റാനിയയുടെ കാറിൽ കേറുന്ന വരെ നിർത്തിയില്ല. രണ്ടു പേരും എന്നെ നോക്കി പേടിപ്പിക്കാൻ നോക്കുന്നുണ്ട്, കിട്ടിയ അവസരം ഞാൻ കളയാതെ രണ്ടിനെയും നല്ലോണം കളിയാക്കി.
ചിരി ഒക്കെ നിർത്തി പുറകിലെ സീറ്റിൽ ചാരി കിടന്ന് റെസ്റ് ചെയ്തു.
ഏകദേശം മധ്യ ഭാഗത്തായാണ് ഇരുന്നത്, മിററിൽ നോക്കിയാൽ കാറോടിക്കുന്ന റ്റാനിയയുടെ മുഖം ശെരിക്ക് കാണാം. ഞാനവളെയും നോക്കി ഇരുന്നു, ഇടക്ക് വെച്ച് അവളത് കണ്ടു. എന്താ എന്നർത്ഥത്തിൽ കണ്ണ് കൊണ്ട് ചോദിച്ചു. ഞാൻ തിരിച്ചു ചിരിച്ചതേ ഉള്ളു..
തരക്കേടില്ലാത്ത ഒരു റെസ്റ്റോറന്റിനടുത്തു നിർത്തി കഴിക്കാൻ വേണ്ടി കേറി.
കഴിച്ചു കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും ഷാൻ വിളിച്ചു. ഞങ്ങൾ എവിടെയാണ് ഉള്ളതെന്ന് ചോദിച്ചു അങ്ങോട്ട് വന്ന് അഞ്ജലിയെ കൂട്ടി കൊണ്ട് പോയി. ഇനി ഈ ദിവസം മുഴുവൻ റ്റാനിയ എന്റെ മാത്രം കൂടെ. ആർക്കും ഒരു സംശയവും തോന്നിയില്ല.
ഷാൻ പോവാൻ നേരം എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു. ഇന്നലെ രാത്രി അവന്റെ കാലു പിടിചിട്ടാണ് അവൻ അഞ്ജലിയെ കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞത്. അതിനു വേറെ ചെലവ് കൊടുക്കണം പോലും, അടുത്ത ട്രിപ്പിൽ ശെരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
ഞാൻ റ്റാനിയയുടെ കൂടെ കാറിന്റെ മുന്നിലെ സീറ്റിൽ കയറി, പൊതുവെ ചൂട് കുറവുള്ള അന്തരീക്ഷം ആയതിനാൽ കാർ വേണോ നമുക്ക് ബൈക്കിൽ പോവാമെന്ന് പറഞ്ഞപ്പോ അവൾക്ക് പാതി സമ്മതം.
നേരെ ഫ്ലാറ്റിന്റെ പാർക്കിംങ്ങിൽ പോയി കാർ മാറ്റി ബൈക്ക് എടുത്തു. പുറകിൽ കേറി ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് നല്ല എക്സ്പീരിയൻസ് ഉണ്ടെന്ന് എനിക്ക് മനസ്സിലായി.
കുറെ കാലത്തിനു ശേഷമാണ് ഇവിടെ വന്നു നോക്കുന്നത്.ആഷ്‌ലിൻ വായിച്ചപ്പോൾ തന്നെ നിങ്ങളെന്ന എഴുത്തുകാരൻ മനസ്സിൽ കേറിയതാണ്.ഇവിടെ നോക്കുമ്പോൾ അവസാന കമന്റും എന്റേത് തന്നെ, ഒരു വർഷത്തിലേറെ മുൻപ്.മറന്നിട്ടില്ല ഈ കഥയും.എന്നെങ്കിലും ഒരുതിരിച്ചു വരവുണ്ടാകുമോ എന്നറിയില്ലെങ്കിലും ഒരിറ്റ് പ്രതീക്ഷ വെക്കുന്നതിൽ തെറ്റില്ലല്ലോ….
ഹലോ….