“വൗ.. ബട്ട് വൈ ഓങ്കോളജി?”
കുറച്ച് സമയത്തേക്ക് റ്റാനിയ ഒന്നും മിണ്ടിയില്ല.. കായലിലേക്കും നോക്കി കൊണ്ട് ഇരുന്നതേ ഉള്ളു..
അവളുടെ തോളിൽ പതിയെ തട്ടി.. കവിളിലൂടെ ഒഴുകിയ ഒരു തുള്ളി കണ്ണീർ തുടച്ചു കൊണ്ട് അവളെനിക്ക് നേരെ തിരിഞ്ഞു.. ഒന്നുല്ലാ എന്ന മട്ടിൽ തലയാട്ടി.. “പോവാം” എന്ന് പറഞ്ഞ് എഴുന്നേറ്റു.
സങ്കടപെടുത്തുന്ന എന്തോ പുറകിലുണ്ട് എന്ന് മനസ്സിലാക്കിയതു കൊണ്ട് ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല, കൂടെ നടന്നതേ ഉള്ളു..
തിരക്കേറിയ വഴിലൂടെ ആളുകളുടെ ഇടയിലൂടെ നടക്കുന്നതിനിടെ വിട്ടു പോവാതിരിക്കാൻ വേണ്ടി ഞാൻ റ്റാനിയയുടെ കയ്യിൽ പിടിച്ചു. എന്തോ ഒരു ചിന്തയിൽ പിടിച്ചതാണ്. പക്ഷെ പിന്നീടാണ് അവൾക്ക് ഇഷ്ടായില്ലെങ്കിലോ എന്നോർമ്മ വന്നത് പെട്ടന്ന് ആ പിടി വിട്ടു. പക്ഷെ അടുത്ത നിമിഷത്തിൽ അവളെന്റെ കൈ വിരലുകൾ കോർത്തു പിടിച്ചു. ഒരു ഷോക്ക് ഏറ്റ പ്രതീതി ആയിരുന്നു.. പതിയെ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.. ഞാൻ റ്റാനിയയെ നോക്കിയെങ്കിലും അവൾ മറ്റെന്തോ ചിന്തയിൽ ആയിരുന്നു..
അവളുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് ഞാൻ ബൈക്കിനടുത്തേക്ക് നടന്നു.. അടുത്ത് എവിടെ നിന്നോ ഒരു ഗാനം കേൾക്കുന്നുണ്ടായിരുന്നു.
“എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു..
അത്ര മേൽ ഇഷ്ടമായ് നിന്നെയെൻ പുണ്യമേ..
ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ..”
വിദ്യാസാഗറിനെ സമ്മതിക്കണം.. എത്ര മനോഹരമായ പാട്ട്.. വെയിറ്റ് എ മിനിറ്റ്.. എനിക്കെന്താ സംഭവിക്കുന്നെ..
ഞാൻ റ്റാനിയയുടെ മുഖത്തേക്ക് ഒന്നുടെ നോക്കി, അവളെന്നേയും തിരിഞ്ഞു നോക്കി.. അവളെന്നെ നോക്കി ചിരിച്ചു ഞാനും തിരിച്ചു ചിരിച്ചു..
“യെസ് ഐ ആം ഇൻ ലവ്”
(തുടരും)
J..
കുറെ കാലത്തിനു ശേഷമാണ് ഇവിടെ വന്നു നോക്കുന്നത്.ആഷ്‌ലിൻ വായിച്ചപ്പോൾ തന്നെ നിങ്ങളെന്ന എഴുത്തുകാരൻ മനസ്സിൽ കേറിയതാണ്.ഇവിടെ നോക്കുമ്പോൾ അവസാന കമന്റും എന്റേത് തന്നെ, ഒരു വർഷത്തിലേറെ മുൻപ്.മറന്നിട്ടില്ല ഈ കഥയും.എന്നെങ്കിലും ഒരുതിരിച്ചു വരവുണ്ടാകുമോ എന്നറിയില്ലെങ്കിലും ഒരിറ്റ് പ്രതീക്ഷ വെക്കുന്നതിൽ തെറ്റില്ലല്ലോ….
ഹലോ….