രാവിലെ എണീറ്റ് ഓഫീസിൽ പോണല്ലോ എന്നാലോചിച്ചപ്പോ തന്നെ നല്ല മടി. വേറൊന്നുമല്ല ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്ന എല്ലാർക്കും ഉണ്ടാവുന്നതേ എനിക്കുമുള്ളു. ഒരു ടെലികോം കമ്പനിയിൽ സെയിൽസ് മാനേജർ ആയ എനിക്കുണ്ടാവുന്ന ജോലി സമ്മർദ്ദവും ചീത്ത വിളിയും എല്ലാം മറക്കുന്നത് വീക്കെൻഡിൽ ഉള്ള യാത്രയിലാണ്.
മടിയെല്ലാം മാറ്റി വെച്ച് കുളിച്ചു റെഡി ആയി ഓഫീസിലേക്ക് ഇറങ്ങി. ദിവസേന ഉള്ള യാത്രകൾക്ക് ഞാനുപയോഗിക്കുന്നത് എൻ-ടോർക് ആണ്. അത്യാവശ്യം മൈലേജും ഉണ്ട്, ഈസി ടു യൂസ് ആണ്. ഓഫീസിലെത്തി പതിവ് ചീത്ത വിളികൾ കേട്ട്, മാർക്കറ്റ് വിസിറ്റിംഗ് എല്ലാം ആയി രാത്രി ആയി.
ഞങ്ങളുടെ ജോലിക്കൊരു പ്രത്യേകത ഉണ്ട്, വർക്കിംഗ് ടൈം ആരംഭിക്കുന്നതിനു മാത്രമേ കൃത്യത ഉള്ളു അവസാനിക്കുന്നതിനു ഇല്ല. അന്നെ ദിവസത്തെ ടാർഗറ്റ് എത്താതെ ഒരുത്തനും വീട്ടിൽ പോവാൻ പാടില്ല എന്നാണ് അലിഖിത നിയമം.
റീടൈലർമാരുടെയും കസ്റ്റമർസിന്റെയും കയ്യും കാലും പിടിച്ച് അന്നത്തെ ടാർഗറ്റ് ഒപ്പിച് ഓഫീസിലെ ടീമ്സിന്റെ കൂടെ ഓരോ ജ്യൂസ് ഒക്കെ കുടിച്ച് പിരിഞ്ഞു.
ഇത് തന്നെ അടുത്ത ദിവസവും അതിന്റടുത്ത ദിവസവും ഒരു മാറ്റവും ഇല്ല. ഇനി അടുത്തെങ്ങാനും പ്രൊമോഷൻ ആയാൽ പിന്നെ പണി എടുപ്പിക്കേണ്ട പണി ആവും എനിക്ക്. ആലോചിക്കുമ്പോൾ തന്നെ ഭ്രാന്ത് പിടിക്കുന്നുണ്ട്. എല്ലാം കൂടെ വലിച്ചെറിഞ്ഞു എങ്ങോട്ടേലും ഓടി പോയാലോ എന്ന ചിന്ത ഇടക്കിടെ കേറി വരും. കഷ്ടപ്പെട്ട് എംബിഎ വരെ പഠിപ്പിച്ച പപ്പയെ ഓർത്തും കനത്തിൽ കിട്ടുന്ന സാലറി ഓർത്തും ക്ഷെമിച്ചു ജീവിക്കുന്നു.
ദിവസങ്ങൾ ഓരോന്ന് കഴിഞ്ഞു പോയി കൊണ്ടിരുന്നു, വീണ്ടും വീക്കെൻഡ് ആവാറായി. ഫ്രൈഡേ രാവിലെ വാട്സ്ആപ്പ് എടുത്തു നോക്കിയപ്പോൾ ആണ് കോളേജ് ക്ലാസ്സ്‌മേറ്റ്സ് ഗ്രൂപ്പിൽ ഒരു മെസ്സേജ് കണ്ടത് ട്രിപ്പ് പ്ലാനിങ് ആണ്. ദൂരത്തേക്ക് ഒന്നുമല്ല മൂന്നാർ വരെ. ഗ്രൂപ്പിൽ എല്ലാ മാസത്തിലും ഒരു ട്രിപ്പ് പ്ലാൻ ഉണ്ടാവാറുള്ളതാ, പിന്നെ ഇടക്ക് ഇങ്ങനെ ആരെങ്കിലും ഇന്റെറെസ്റ്റ് എടുത്താൽ കൂടെ കൂടാറുമുണ്ട്. ഞാൻ ഓകെ ആണെന്ന് മെസ്സേജ് അയച്ചു. വയനാട് ഉള്ള പയ്യനാണ്, പേര് അമീർ അവന്റെ കയ്യിൽ ഉള്ളതും ടൈഗർ തന്നാണ് എക്സ് ആർ വേരിയന്റ് ആണെന്ന് മാത്രം. എന്റേത് എക്സ് സി വേരിയന്റ് ആണ് ഓഫ് റോഡിങ്ങിനു അനുയോജ്യമായത്, എന്ന് വെച്ച് ഞാൻ അങ്ങനെ ഓഫ് റോഡിങ് ഒന്നും ചെയ്യാറില്ല. ഒന്നാമത്തെ കാര്യം ചെറിയൊരു ഭയമുണ്ട്, രണ്ടാമത്തെ കാര്യം കൂടെ ആരൂല്ല. പിന്നെ കുറച്ച് കാര്യങ്ങൾ ഒക്കെ പഠിക്കാനുമുണ്ട്, സമയവും സാഹചര്യവും ഒത്തു വന്നാൽ അതിന്റെ ക്ലാസ്സിൽ പങ്കെടുക്കണം എന്ന പ്ലാൻ മനസ്സിലുണ്ട്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും കാര്യമായി പണി ഒന്നും തരാതെ കടന്നു പോയി. തിങ്കളാഴ്ച ദേശീയ അവധി ആണ്, അതോണ്ട് ഒരു ദിവസം അധികം ലീവും കിട്ടി. ഞാൻ അമ്മയോടും പപ്പയോടും യാത്രയുടെ കാര്യം പറഞ്ഞ് തയ്യാറെടുപ്പ് തുടങ്ങി.
പുലർച്ചെ അഞ്ചു മണിക്ക് യാത്ര തുടങ്ങാനാണ് പ്ലാൻ. അമീർ നേരത്തെ പുറപ്പെട്ടു അഞ്ചു മണിക്ക് വീടിനു സമീപം എത്താമെന്ന് പറഞ്ഞിട്ടുമുണ്ട്. ഞാൻ അഞ്ചു മണി ആയിട്ടും അവനെ കാണാതായതോടെ ഫോൺ വിളിക്കാമെന്ന് തീരുമാനിച്ചു.
“ഹലോ ഡാ”
കുറെ കാലത്തിനു ശേഷമാണ് ഇവിടെ വന്നു നോക്കുന്നത്.ആഷ്‌ലിൻ വായിച്ചപ്പോൾ തന്നെ നിങ്ങളെന്ന എഴുത്തുകാരൻ മനസ്സിൽ കേറിയതാണ്.ഇവിടെ നോക്കുമ്പോൾ അവസാന കമന്റും എന്റേത് തന്നെ, ഒരു വർഷത്തിലേറെ മുൻപ്.മറന്നിട്ടില്ല ഈ കഥയും.എന്നെങ്കിലും ഒരുതിരിച്ചു വരവുണ്ടാകുമോ എന്നറിയില്ലെങ്കിലും ഒരിറ്റ് പ്രതീക്ഷ വെക്കുന്നതിൽ തെറ്റില്ലല്ലോ….
ഹലോ….