“യെസ് ബ്രോ”
“വേർ ആർ യു?”
“സോറി ബ്രോ.. ഒരാളെ പിക്ക് ചെയ്യാനുണ്ടായിരുന്നു.. ഓൺ മൈ വേ, വിൽ ബി ദേർ ഇൻ സെ 15 മിനുട്സ്”
“ആൾ റൈറ്റ് മാൻ”
അവൻ ഫോൺ കട്ട് ചെയ്തു, ഞാൻ ബൈക്കിന്റെ ചെയിൻ ലൂബിങ്, ടയറിലെ എയർ പ്രഷർ എല്ലാം ഒന്നുടെ ചെക്ക് ചെയ്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തു. അമ്മ ഉറക്കം കളഞ്ഞു എന്നെ യാത്ര ആക്കാൻ നിൽപ്പുണ്ടായിരുന്നു. റ്റാറ്റാ കാണിച്ചു ഞാനിറങ്ങി.
റോഡിലെത്തി വീണ്ടും അമീറിനെ കാത്തു നിൽക്കാൻ തുടങ്ങി. ഗോ പ്രോയിലെയും ഡിഎസ്എൽആർലെയും ബാറ്ററി ചാർജ്ഡ് അല്ലെ എന്ന് ഒന്ന് കൂടെ നോക്കി ഉറപ്പ് വരുത്തി തിരിച്ചു ബാഗിലേക്ക് വെച്ചു. അധികം വൈകിയില്ല രണ്ടു ബൈക്കുകൾ എന്റരികിൽ വന്നു നിന്നു. ഒന്നു നേരത്തെ ഞാൻ സംസാരിച്ച അമീറിന്റേത് ആണ് കൂടെ ഉള്ളത് ആരാണെന്ന് എനിക്ക് മനസ്സിലായില്ല. രണ്ട് ബൈക്കിന്റെയും പുറകിൽ നിന്ന് ഓരോരുത്തർ ഇറങ്ങി വന്നു.
ഇതെന്താ കപ്പിൾസ് റൈഡ് ആണോ, വേണ്ടായിരുന്നു. ഞാൻ ബൈക്കിൽ നിന്നിറങ്ങി അവരുടെ അരികിലേക്ക് നടന്നു ചെന്നു. അമീറിന്റെ കൂടെ ഉള്ളത് അവന്റെ ഗേൾഫ്രണ്ട് ആണ് പേര് സാനിയ. രണ്ടാമത്തെ ബൈക്കിൽ നിന്ന് ഇറങ്ങിയ ആളെ ഞാൻ അപ്പോഴാണ് ശ്രെദ്ധിച്ചത് ഷാൻ കൂടെ പഠിച്ചവൻ ആണ്.
“എടാ നീയാ, ഒന്ന് വിളിച്ചത് പോലും ഇല്ലാലോ”
“തിരക്കാണ് അളിയാ” അവൻ കൈ തന്നു കൊണ്ട് പറഞ്ഞു. പുള്ളി കൊച്ചിയിൽ ആയിരുന്നു വർക്കിംഗ്, ഇപ്പൊ ഒരു ഹോട്ടൽ ബിസിനസ് തുടങ്ങാനായി ഉള്ള ഓട്ടത്തിൽ ആണ്.
അവന്റെ കൂടെ ഉള്ളത് ഗേൾഫ്രണ്ട് അഞ്ജലി കൊച്ചിയിൽ മെഡിക്കൽ സ്റ്റുഡന്റ് ആണ്. കൂട്ടത്തിൽ സാനിയയെ എനിക്ക് അറിയില്ല, അഞ്ജലിയോട് ഫോണിൽ ഇടക്കൊക്കെ സംസാരിച്ചിട്ടുണ്ട് പക്ഷെ നേരിട്ട് കാണുന്നത് ആദ്യമായിട്ടാണ്. ഓരോ റൗണ്ട് കളിയാക്കലും ഒക്കെ കഴിഞ്ഞ് ഹെൽമെറ്റ് എല്ലാം വെച്ച് മൂന്ന് പേരുടെയും ഹെല്മെറ്റിലെ സ്പീക്കർ ബ്ലൂടൂത്ത് വഴി കണക്ട് ചെയ്തു.
അമീർ ആദ്യം വണ്ടിയെടുത്തു പുറകെ ഷാനും ഏറ്റവും പുറകിലായി ഞാനും. ആദ്യത്തെ ലക്ഷ്യം തൃശൂർ ആണ് അവിടന്ന് ബ്രേക്ഫാസ്റ് എല്ലാം കഴിച്ചു അങ്കമാലി, പെരുമ്പാവൂർ, അടിമാലി വഴി മൂന്നാർ അതായിരുന്നു പ്ലാൻ. മൊത്തം 6 മണിക്കൂർ റൈഡ് ആണ് പ്ലാൻ ചെയ്തത്. തൃശൂർ എത്താൻ രണ്ട് മണിക്കൂർ എടുത്തു. നല്ലൊരു വെജിറ്റേറിയൻ റെസ്റ്റോറന്റിൽ കയറി പ്രഭാത ഭക്ഷണം കഴിച്ച് മൂന്നാർ ലക്ഷ്യമാക്കി യാത്രയായി.
ഞായറാഴ്ച രാവിലെ ആയത് കൊണ്ടാവാം റോഡ് വളരെ തിരക്ക് കുറഞ്ഞതായിരുന്നു. ഓരോ അമ്പത് കിലോമീറ്റർ കൂടുമ്പോഴും വണ്ടി നിർത്തി ആയിരുന്നു യാത്ര. നിർത്തി നിർത്തി പോയതോണ്ട് ആർക്കും ക്ഷീണം ഒന്നും ഉണ്ടായില്ല, നേരത്തെ ബുക്ക് ചെയ്ത റിസോർട്ടിൽ ചെക്ക് ഇൻ ചെയ്ത് ലഗേജ് എല്ലാം വെച്ച് എല്ലാരും സൈറ്റ് സീയിങ്നു ഇറങ്ങി.. എന്നെ നൈസ് ആയി ഒഴിവാക്കിയിട്ട് അവര് കപ്പിൾ ആയി കറങ്ങി നടപ്പ് തുടങ്ങി, ഞാൻ കുറച്ച് പ്രകൃതി ഭംഗി ഒക്കെ ക്യാമറയിലാക്കി അവിടേം ഇവിടേം വായി നോക്കി നടന്നു.
കുറെ കാലത്തിനു ശേഷമാണ് ഇവിടെ വന്നു നോക്കുന്നത്.ആഷ്‌ലിൻ വായിച്ചപ്പോൾ തന്നെ നിങ്ങളെന്ന എഴുത്തുകാരൻ മനസ്സിൽ കേറിയതാണ്.ഇവിടെ നോക്കുമ്പോൾ അവസാന കമന്റും എന്റേത് തന്നെ, ഒരു വർഷത്തിലേറെ മുൻപ്.മറന്നിട്ടില്ല ഈ കഥയും.എന്നെങ്കിലും ഒരുതിരിച്ചു വരവുണ്ടാകുമോ എന്നറിയില്ലെങ്കിലും ഒരിറ്റ് പ്രതീക്ഷ വെക്കുന്നതിൽ തെറ്റില്ലല്ലോ….
ഹലോ….