കൊണ്ട് ഫോട്ടോസ് മിക്കവാറും എന്റെൽ ആണുള്ളത്. അയച്ചു കൊടുത്തില്ലേൽ തെറി വിളിക്കുമെന്ന് വാണിംഗ് തന്നിട്ടുണ്ട്. ഫോട്ടോസ് എല്ലാം നോക്കിയിട്ട് നല്ലത് നോക്കി കുറച്ചെണ്ണം ഞാൻ തിരഞ്ഞെടുത്തു. കൂട്ടത്തിൽ നന്നായി ഫോട്ടോസ് എടുക്കുന്ന ഷാനിനെ കൊണ്ട് എന്റെയും ബ്ലൂ ബ്യൂട്ടിയുടെയും കുറച്ചു ഫോട്ടോസ് എടുപ്പിച്ചതിൽ നല്ലത് നോക്കി ഒരെണ്ണം സെലക്ട് ചെയ്തു പിന്നെ ഗ്രൂപ്പ് ഫോട്ടോസ് അവരുടെ കപ്പിൾ ഫോട്ടോയും. ആകെ 6 ഫോട്ടോ മാത്രം ഞാൻ അപ്പോൾ തന്നെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു. ഓരോരുത്തരെയും പിടിച്ചു ടാഗും ചെയ്തു.
ബാക്കി ഫോട്ടോസ് എല്ലാം റീ-ടച് ചെയ്ത് ഗൂഗിൾ ഡ്രൈവിലേക്ക് അപ്‌ലോഡ് ചെയ്തപ്പോ നേരം 3 ആവാറായി. നാളെ പണിക്ക് പോണമല്ലോന്ന് ആലോചിച്ചു മനസ്സില്ലാ മനസ്സോടെ ഉറങ്ങാൻ കിടന്നു.
8 മണിയുടെ അലാറം കേട്ടു കൊണ്ടാണ് ഞാൻ എഴുന്നേറ്റത്. എല്ലാ ദിവസവുമുള്ള മടിയെല്ലാം മാറ്റി വെച്ച് കുളിയെല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ച് വണ്ടി എടുത്ത് ഇറങ്ങാൻ നേരമാണ് ഫോണിലെ ഡാറ്റാ ഓൺ ആക്കിയത്.
ചറ-പറ നോട്ടിഫിക്കേഷൻ വരുന്നുണ്ട്.. വാട്സ്ആപ്പ് എടുത്ത് നോക്കിയപ്പോ വർക്ക് ഗ്രൂപ്പിൽ മെസ്സേജ്സ് ഒരുപാടുണ്ട്, രാവിലെ മീറ്റിംഗ് കുറച്ച് നേരത്തേക്ക് ആക്കിയെന്നത് അപ്പോഴാണ് ഞാൻ കണ്ടത്. ഇന്നത്തേക്ക് ഉള്ള വക ഞാൻ രാവിലെ തന്നെ വാങ്ങിച്ചു വെക്കേണ്ടി വരുമല്ലോ തമ്പുരാനെ.. ഞാനിനി എത്ര സ്പീഡിൽ പോയാലും നേരത്തെ എത്താൻ പോണില്ല, ഞാൻ ബോസ്സിനെ വിളിച്ചു മെഡിക്കൽ എമർജൻസി എന്ന് പറഞ്ഞ് ഹാഫ് ഡേ ലീവ് ആക്കി. അല്ലെങ്കിൽ ഇന്ന് മുഴുവൻ ഞാൻ ആ ഒരൊറ്റ കാര്യം കൊണ്ട് ചവിട്ട് കൊണ്ട് ചാവും.
ഉച്ച വരെ എവിടെയെങ്കിലും പോയി ഇരിക്കാമെന്ന് ഓർത്തപ്പോഴാണ് അടുത്തിടെ ഗൾഫിന്നു നാട്ടിലെത്തിയ എന്റെ കൂട്ടുകാരെന്റെ കാര്യം ഓർമ വന്നത്.
ദീപക്.. എന്റെ കൂടെ ഡിഗ്രിക്ക് പഠിച്ചതാണ്, ഇപ്പൊ ദുബായിൽ ഏതോ അറബിയുടെ കമ്പനിയിൽ എച്ആർ മാനേജർ ആയി ജോലി ചെയ്യുന്നു. അവന്റെ വീട്ടിലെത്തി കാളിങ് ബെൽ അടിച്ചപ്പോ അവന്റെ അമ്മ ആണ് വാതിൽ തുറന്നത്.
മുകളിലെ അവന്റെ മുറിയിലേക്ക് ഞാൻ കേറി ചെന്നു. അവൻ ബെഡിൽ നിന്നെഴുന്നേൽക്കാതെ ഫോണും പിടിച്ചു കിടക്കാണ്.
“ഡാ”
“അളിയാ.. ഇപ്പോഴേലും വന്നല്ലോ” എന്നെ കണ്ട സന്തോഷത്തിൽ അവൻ ബെഡിൽ നിന്നെഴുന്നേറ്റതും മുണ്ട് അഴിഞ്ഞു പോയി.
“ഡേയ്.. നീ ഇപ്പോഴും വിതൗട് തന്നെ” അവന്റെ നിൽപ്പ് കണ്ടപ്പോ എനിക്ക് ചോദിക്കാതിരിക്കാൻ തോന്നിയില്ല.
മുണ്ടെടുത്തു ചുറ്റി അവനെന്നെ വന്ന് കെട്ടി പിടിച്ചു.
“നീ എന്താടാ ഈ വേഷത്തിൽ” അവനെന്നെ മൊത്തത്തിൽ ഒന്ന് നോക്കി.
“ഓഫീസിൽ പോവാൻ ഇറങ്ങിയതാ അപ്പോഴാ നിന്റെ കാര്യം ആലോചിച്ചത്.. നേരെ ഇങ്ങു പോന്നു” അവന്റെ ബെഡിനരികെ ഉള്ള കസേരയിലേക്ക് ഞാൻ ഇരുന്നു.
“അമ്പട പുളുസോ.. എന്താ സ്നേഹം, നിന്റെ സ്റ്റാറ്റസ് ഒക്കെ ഞാൻ കണ്ടിരുന്നു മോനേ.. ലീവ് ഉള്ള ദിവസം കറങ്ങാൻ പോയി വന്നിട്ട് പറയുന്ന ഡയലോഗ്..
കുറെ കാലത്തിനു ശേഷമാണ് ഇവിടെ വന്നു നോക്കുന്നത്.ആഷ്‌ലിൻ വായിച്ചപ്പോൾ തന്നെ നിങ്ങളെന്ന എഴുത്തുകാരൻ മനസ്സിൽ കേറിയതാണ്.ഇവിടെ നോക്കുമ്പോൾ അവസാന കമന്റും എന്റേത് തന്നെ, ഒരു വർഷത്തിലേറെ മുൻപ്.മറന്നിട്ടില്ല ഈ കഥയും.എന്നെങ്കിലും ഒരുതിരിച്ചു വരവുണ്ടാകുമോ എന്നറിയില്ലെങ്കിലും ഒരിറ്റ് പ്രതീക്ഷ വെക്കുന്നതിൽ തെറ്റില്ലല്ലോ….
ഹലോ….