ഫോൺ മാറ്റി വെച്ച് ഉറങ്ങാൻ നേരത്താണ് ഫേസ്ബുക് മെസ്സഞ്ചർ നോട്ടിഫിക്കേഷൻ വന്നത്. എടുത്ത് നോക്കിയപ്പോൾ റ്റാനിയ റിപ്ലൈ ചെയ്തിരിക്കുന്നു.
ഹായ് എന്ന് മാത്രം ഇതയക്കാൻ ആണോ ഇത്രേം നേരം.
പോട്ട് പുല്ല്, അവൾക്കത്ര ജാഡ ആണെങ്കിൽ അതിന്റപ്പുറത്തു ജാഡ ഉള്ളവനാണി ഞാൻ.. ഞാൻ നെറ്റ് ഓഫ് ആക്കി വെച്ച് കിടന്നുറങ്ങാൻ തീരൂമാനിച്ചു.
“എന്നാലും അങ്ങനെ തിരക്കുള്ള ഒരു കുട്ടി അതും ഭാവി ഡോക്ടർ തന്റെ തിരക്കിനിടയിൽ നിന്ന് അല്പ സമയം നിനക്ക് വേണ്ടി നീക്കി വെക്കാമെന്ന് വെച്ചപ്പോ ജാഡ കാണിക്കുന്നത് ശെരിയാണോ മാത്താ.. ഇയാളിതെന്തോന്ന്..”
എന്റെ ഉള്ളിന്ന് ഇങ്ങനൊരു സംസാരം ഞാൻ കേൾക്കുന്നുണ്ട്.. എന്നെ പണ്ടും ഇതേ പോലുള്ള പല കുഴികളിലും ചാടിച്ചിട്ടുള്ളത് ആ ശബ്ദം തന്നെയാണ്.. ഞാനിത്തവണയും ആ ശബ്ദം കേട്ട് മാതൃക കാണിച്ചു..
വീണ്ടും നെറ്റ് ഓൺ ആക്കി മെസ്സഞ്ചർ എടുത്തപ്പോ ലാസ്റ്റ് സീൻ 5 മിനിറ്റ്സ് എഗോ..
ഇനി വീണ്ടും ഞാൻ മെസ്സേജ് അയച്ച് കാത്തിരിക്കണമല്ലോ ഹാ എന്തേലും ആവട്ടെ.
“ഹൗ ആർ യു?” യാതൊരു ഉളുപ്പുമില്ലാതെ ഞാൻ പിന്നേം അയച്ചു.
മെസ്സേജ് അയച്ച ഉടനെ റ്റാനിയ പച്ച കത്തിച്ചു.. ദാ വന്നു റിപ്ലൈ..
“ഐ ആം ഫൈൻ, ഡു യു നോ മി?”
ധെ കിടക്കണ്.. ആരാന്ന് അറിയാണ്ട് ആണോ അക്‌സെപ്റ് ചെയ്തത്..
എനിക്ക് നല്ല രീതിയിൽ ദേഷ്യം വരണുണ്ട്.. എന്തിനാന്ന് ചോദിച്ചാ.. ഇങ്ങനെ അറിയാൻ പാടില്ലെന്ന് ഒക്കെ പറയാൻ പാടോ.. ഒന്നുല്ലേലും അടുത്തടുത്ത ടേബിളിൽ ഇരുന്നതല്ലേ..
“അടുത്തടുത്ത ടേബിളോ? എന്തോന്ന്.. നാണമില്ലേ മിസ്റ്റർ നേരിട്ട് ഒരു വാക്ക് പോലും പറയാത്ത താൻ ഫേസ്ബുക് വഴി വായി നോക്കാൻ ഇറങ്ങിയപ്പോ ആരാന്ന് ചോദിക്കുമ്പോ ചൊറിച്ചിൽ വരുന്നു പോലും.. മര്യാദക്ക് സംസാരിക്കഡോ..” വീണ്ടും അതെ ശബ്ദം.. ദയവ് ചെയ്ത് ഒന്ന് മിണ്ടാണ്ടിരിക്കോ, എന്റെ കോൺസെൻട്രേഷൻ പോണു..
“ഐ ഹോപ്പ് യു റിമെംബേർ മി, വി മെറ്റ് അറ്റ് കൊച്ചിൻ യെസ്റ്റർഡേ. ഐ വാസ് വിത്ത് അഞ്ജലി” ഇതിലും മര്യാദ എന്നെ കൊണ്ട് പറ്റില്ല..
“ഓഹ് ഓക്കേ.. ബട്ട് ഐ ടോക്ഡ് വിത്ത് ടു ഓഫ് ദെം, വിച്ച് വൺ ആർ യു” കൂടെ ഒരു കൺഫ്യൂസ്ഡ് സ്മൈലിയും..
കുട്ടി.. കൂടെ മൂന്നാമതൊരാൾ കൂടെ ഉണ്ടായിരുന്നു.. കണ്ടില്ലെന്ന് വെച്ച് ഇത്രക്ക് ക്രൂരത പാടില്ല..
“ഐ വാസ് ദ് തേർഡ് വൺ സിറ്റിംഗ് ബിസൈഡ്..” എന്റെ മുഴുവൻ ആത്മവിശ്വാസവും അവളു കൊണ്ട് പോയി.. വെറും തൊണ്ട് മാത്രം ഉണ്ട്.. ഇനീ അപമാനിക്കല്ലേന്ന് പറയണോന്ന് ഉണ്ട്.. പക്ഷെ എങ്ങനെ പറയും..
“യാ ഓക്കേ.. മേ ബി ഐ ഡിഡിന്റ് സീ.. എനിവെയ്‌സ് നൈസ് മീറ്റിംഗ് യു”
കുറെ കാലത്തിനു ശേഷമാണ് ഇവിടെ വന്നു നോക്കുന്നത്.ആഷ്‌ലിൻ വായിച്ചപ്പോൾ തന്നെ നിങ്ങളെന്ന എഴുത്തുകാരൻ മനസ്സിൽ കേറിയതാണ്.ഇവിടെ നോക്കുമ്പോൾ അവസാന കമന്റും എന്റേത് തന്നെ, ഒരു വർഷത്തിലേറെ മുൻപ്.മറന്നിട്ടില്ല ഈ കഥയും.എന്നെങ്കിലും ഒരുതിരിച്ചു വരവുണ്ടാകുമോ എന്നറിയില്ലെങ്കിലും ഒരിറ്റ് പ്രതീക്ഷ വെക്കുന്നതിൽ തെറ്റില്ലല്ലോ….
ഹലോ….