ഒരു തെക്കു വടക്കൻ പ്രണയം [Jobin] 253

ഒരു തെക്കു വടക്കൻ പ്രണയം

Oru Thekku Vadakkan Pranayam | Author : Jobin

 

പുതിയ കഥ, സ്ഥിരം ശൈലിയിൽ നിന്ന് മാറ്റി എഴുതാൻ ശ്രെമിക്കുന്നുണ്ട്. ഇതും ഒരു പ്രണയ കഥ തന്നെയാണ്. എല്ലാവരുടെയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ഐ പ്രെസെന്റ് യു “ഒരു തെക്കു വടക്കൻ പ്രണയം”..മഴ, ചായ, ജോൺസൻ മാഷ് ഹാ.. അന്തസ്സ്.. ദുൽഖർ സൽമാൻ സിനിമയിൽ പറഞ്ഞ ഡയലോഗ് ഇങ്ങനെ ആണെങ്കിലും ഞാൻ പറയുമ്പോ ചെറിയൊരു വ്യത്യാസം ഉണ്ട്.

“മഴ, ചായ, വിദ്യാസാഗർ.. ഹാ.. തേപ്പ് ഓർമ്മകൾ” വേറൊന്നും കൊണ്ടല്ല, പുള്ളിടെ പാട്ടുകൾ എല്ലാം എന്റെ ഓർമയിലെ മധുരമില്ലാത്ത നിമിഷങ്ങൾ പൊക്കി എടുത്തു കൊണ്ട് വരും. കാര്യം പ്രണയഗാനങ്ങൾ ആണെങ്കിലും പ്രണയനഷ്ടം സംഭവിച്ച ആളാണ്‌ കേൾക്കുന്നത് എങ്കിൽ തേപ്പ് മാത്രമേ ഓർമ്മ വരുള്ളൂ.. ഇറ്സ് എ ഫാക്ട് ഗയ്‌സ്..

ഗുഡല്ലൂർ നിന്ന് വരുന്ന വഴി മുത്തങ്ങ ചെക്ക് പോസ്റ്റ്‌ കടന്ന ഉടനെ ആണ് ചായ കുടിക്കാനുള്ള മോഹം വന്നത്, ചെറിയൊരു ചാറ്റൽ മഴയും നല്ല തണുത്ത കാറ്റ് മേമ്പൊടി ആയിട്ട് വീശുന്നുമുണ്ട്. ആദ്യം കണ്ട ചായകടക്ക് സമീപം ബൈക്ക് നിർത്തി ഞാനിറങ്ങി.

അത്ര വലിയ ലഗേജ് ഒന്നുല്ല, ഉള്ളത് ബൈക്കിന്റെ ബാക്കിൽ വെച്ചിരിക്കുന്ന ടോപ് ബോക്സിനകത്തു ഭദ്രം.

പൊടിച്ച ഏലക്ക ഇട്ട നല്ല സുഗന്ധമുള്ള ചായ കുടിക്കുമ്പോഴാണ് റേഡിയോയിൽ

“എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു..

അത്ര മേൽ ഇഷ്ടമായ് നിന്നെയെൻ പുണ്യമേ..

ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ..”

പണ്ടാരടങ്ങാൻ.. വേറെ പാട്ടൊന്നും ഇല്ലേ.. എന്റെ മൂഡ് പതിയെ മാറാൻ തുടങ്ങുന്നത് എനിക്കനുഭവപ്പെടുന്നുണ്ട്.. നിയന്ത്രിക്കാൻ ആവാത്ത ഒരു ദേഷ്യം ഉടലെടുക്കുന്ന അനുഭവം. ഞാൻ പാതി കുടിച്ച ചായ അവിടെ വെച്ച് കാശ് കൊടുത്ത് ഇറങ്ങി..

ബാക്കി എന്ന് ആ ചായക്കടക്കാൻ പറയുന്നുണ്ട്, ഞാൻ ചെവി കൊടുക്കാതെ കടയിൽ നിന്നിറങ്ങി ഹെൽമെറ്റ്‌ വെച്ച് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..

“വ്ർരൂം… വ്ർരൂം…വ്ർരൂം…” എന്റെ ട്രയംഫ് ടൈഗർനു വെച്ചേക്കുന്ന ആരോ എക്സ്ഹോസ്റ്റ് മുരളാൻ ആരംഭിച്ചു.. ചായക്കടയിലും പരിസരത്തും ഉണ്ടായിരുന്ന ആൾക്കാർ കൈ വെക്കാൻ വേണ്ടി അടുത്തേക്ക് വരുമെന്ന് ആയപ്പോൾ ഫസ്റ്റ് ഗിയറിൽ ഇട്ട് ചെളി തെറിപ്പിച്ചു റോഡിലേക്ക്.. മഴത്തുള്ളികൾ ശക്തി പ്രാപിക്കുന്നുണ്ടെങ്കിലും എന്റെ വേഗത്തെ കുറക്കാൻ അത് മതിയാകില്ലായിരുന്നു.. ഗിയറുകൾ ഒന്നൊന്നായി മാറ്റി കൊണ്ട് 120നു മുകളിൽ സ്പീഡിൽ എന്റെ ബ്ലു ബ്യൂട്ടി പറന്നു..

തേപ്പ് എന്നു പറയുമ്പോൾ നല്ല ആടാർ തേപ്പ് ആണ് ഞാൻ വാങ്ങിച്ചത് എന്നൊന്നും വിചാരിക്കരുത്. ഇപ്പോ കാണിച്ചത് ഇത്തിരി പ്രഹസനം ആണ്, ഈ പ്രായത്തിനുള്ളിൽ 5-6 പേരെ അങ്ങോട്ട് കേറി പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. അതിൽ തന്നെ 3 പേരെ എന്നെ അക്‌സെപ്റ് ചെയ്തുള്ളു, ഒരെണ്ണം 3 മാസം..

The Author

Jobin James

Life is stranger than fiction because fiction has to make sense !!!

47 Comments

Add a Comment
  1. കുറെ കാലത്തിനു ശേഷമാണ് ഇവിടെ വന്നു നോക്കുന്നത്.ആഷ്‌ലിൻ വായിച്ചപ്പോൾ തന്നെ നിങ്ങളെന്ന എഴുത്തുകാരൻ മനസ്സിൽ കേറിയതാണ്.ഇവിടെ നോക്കുമ്പോൾ അവസാന കമന്റും എന്റേത് തന്നെ, ഒരു വർഷത്തിലേറെ മുൻപ്.മറന്നിട്ടില്ല ഈ കഥയും.എന്നെങ്കിലും ഒരുതിരിച്ചു വരവുണ്ടാകുമോ എന്നറിയില്ലെങ്കിലും ഒരിറ്റ് പ്രതീക്ഷ വെക്കുന്നതിൽ തെറ്റില്ലല്ലോ….

Leave a Reply to നീൽ Cancel reply

Your email address will not be published. Required fields are marked *