ആഫിയും ഉമ്മയും കൂടെ ഇരുന്ന് ടിവി കണ്ടു… സമയമായപ്പോൾ അവർ രണ്ടുപേരും ഉറങ്ങാൻ ആയിപോയി ഞാൻ റൂമിലേക്ക് കയറി… ഞാൻ ഐഷയെ വിളിച്ചു.. അവൾ ബിസി ആയിരുന്നു… കുറച്ചുകഴിഞ്ഞ് ഞാൻ ഒന്നുകൂടെ വിളിച്ചു അപ്പോഴും അവൾ ബിസിയായിരുന്നു… എന്താണ് അവൾ ഫോൺ എടുക്കാത്തത് ആരെയാണ് വിളിച്ചിരുന്നത് എന്ന് ആലോചിച്ച് ഞാൻ അവിടെ കിടന്ന് ഉറങ്ങിപ്പോയി…. രാവിലെ 10:00 ആയി ഞാൻ എഴുന്നേറ്റപ്പോൾ അപ്പോഴേക്കും ആ സ്കൂളിൽ പോയിരുന്നു ഞാൻ താഴെ ഇറങ്ങി ചെന്ന് ഫുഡ് ഒക്കെ കഴിച്ച് അവിടെ ഇരുന്നു… ഉമ്മി ജോലിയൊക്കെ തീർത്ത എന്റെ അടുത്ത് വന്നിരുന്നു… ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്ന് ടിവി കണ്ടുകൊണ്ടിരിക്കുന്നു… ടിവിയിൽ ‘ അങ്ങ് വൈകുണ്ഠപുരത്ത് ‘എന്ന സിനിമയായിരുന്നു.. അപ്പോൾ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.. ഞാൻ ഫോണിൽ നോക്കിയപ്പോഴേക്കും ഐഷ ആയിരുന്നു… ഉമ്മിടെ അടുത്തിരുന്ന് സംസാരിക്കാൻ എനിക്ക് ചെറിയ മടി ഉള്ളതുകൊണ്ട് ഞാൻ ഉമ്മിയെ ഒന്ന് നോക്കി… ഉമ്മി അപ്പോൾ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു…
“ ആ ചെല്ല് ചെല്ല്… അങ്ങോട്ട് മാറിയിരുന്നു സംസാരിക്ക് ” ഉമ്മി എന്നെ നോക്കി ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…. ഞാനും ഒരു ചിരി ചിരിച്ചിട്ട് റൂമിലേക്ക് പോയി…
“ ഹലോ ” ഞാൻ കുറച്ചു കടുപ്പിച്ചു ചോദിച്ചു…
“ എന്താ ഒരു ദേഷ്യം” അവൾ എന്നോട് ചോദിച്ചു…
“ ഇന്നലെ ഞാൻ രാത്രി വിളിച്ചപ്പോൾ എന്താ എടുക്കാഞ്ഞെ ” ഞാൻ അവളെ കാണിക്കാൻ വേണ്ടി ദേഷ്യത്തിൽ ചോദിച്ചു
“ അത്… അത് ഇന്നലെ ഇല്ലേ എസ്എസ്എൽസിക്ക് കൂടെ പഠിച്ച കൂട്ടുകാരികൾ വിളിച്ചായിരുന്നു അവരോട് ഇങ്ങനെ സംസാരിച്ചിരുന്നു…” അവൾ മറുപടി പറഞ്ഞു…
“ ആണോ… ആ നീ ഇപ്പൊ എവിടാ ” ഞാൻ ചോദിച്ചു
“ ഞാൻ ഇപ്പൊ കോളേജിലാ ” അവൾ മറുപടി പറഞ്ഞു
“ പിന്നെ എന്താ വിളിച്ചേ ” ഞാൻ ചോദിച്ചു
“ എന്തേലും കാര്യമുണ്ടെങ്കിൽ വിളിക്കാവോ… ശരി ഇനി ഞാൻ വിളിക്കുന്നില്ല… എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ വിളിച്ചോളാം ” അവൾ ഒരു ചെറിയ ദേഷ്യത്തിൽ പറഞ്ഞു…
“ അങ്ങനെയല്ല… എന്താ ഈ സമയത്ത് വിളിച്ചത് എന്ന് ഞാൻ ചോദിച്ചത് ” അവൾ ഫോൺ കട്ട് ആക്കാൻ പോയത് ഞാൻ പറഞ്ഞു…
“ ഇന്ന് ഞാൻ എങ്ങനെ വരും എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു അങ്ങനെ ചോദിക്കാം എന്ന് വിചാരിച്ചു വിളിച്ചതാ ”
“ ആ ഇന്നലെ നീ ഇറങ്ങിപ്പോകുന്നത് അപ്പുറത്തെ വീട്ടിലെ സുജാത ചേച്ചി കണ്ടു..
ഉമ്മി വന്നപ്പോ അവർ ഉമ്മിടെ അടുത്ത് പറഞ്ഞു കൊടുത്തു.. ഉമ്മി അപ്പൊ എന്നോട് വന്ന് പറഞ്ഞു… വീട്ടിൽ ആൾ ഉള്ളപ്പോഴേ നിന്റെ അടുത്ത് വരാവൂ എന്ന് പറയാൻ പറഞ്ഞു ”
“ ആണോ.ആഹ് എന്നാ ഇന്ന് വൈകിട്ട് ഞാൻ അവിടെ ഉണ്ടാകും… എന്നാ ശെരി lub u.. ഉമ്മാഹ്ഹ്ഹ്ഹ് ” അവൾ പറഞ്ഞിട്ട് അവൾ ഫോൺ കട്ട് ചെയ്തു
അങ്ങനെ കുറച്ചുനേരം കഴിഞ്ഞ് റൂമിൽ കിടന്നിട്ട് താഴേക്കിറങ്ങി തന്നു…
“ കഴിഞ്ഞോ കൊഞ്ചൽ ഒക്കെ ” ഉമ്മി ചോദിച്ചു
“ അത് പിന്നെ” ഞാൻ തല താഴ്ത്തി ഇരുന്നു
ചുള്ളൻ ബ്രോ സൂപ്പർ ആയിത്തന്നെയാണ് കേട്ടോ പോകുന്നത് നല്ല interest ആണ് വായിക്കാൻ.രാജുവിന്റെ ഫാമിലിയെ തന്നെ ഭയങ്കര ഇഷ്ടമാണ്.തുടർന്നും നന്നായി തന്നെ മുന്നോട്ടു പോകട്ടെ.അടുത്ത ഭാഗം കുറച്ചൂടെ നേരത്തെ തരണേ.വെയ്റ്റിംഗ് ഫോർ next part.
സ്നേഹപൂർവ്വം സാജിർ???
Bro monday ഇടാൻ an തീരുമാനിച്ചത്… അന്ന് ഇടുകയും ചെയ്തു പക്ഷെ പബ്ലിഷ് ചെയ്തപ്പോൾ താമസിച്ചു
അടിപൊളി അടുത്ത പാർട്ട് വേഗം ഇടണേ ബ്രോ
Continue
കൊള്ളാം, ഐഷ ആണല്ലേ തേപ്പുകാരി, cash ചോദിക്കലും, phone busy ആകുന്നതും, ചോദിക്കുമ്പോ ഉള്ള വിക്കലും എല്ലാം എന്തോ ഒരു വശപിശക്.
അടിപൊളി ബ്രോ തുടരണം ?
നന്നായിട്ടുണ്ട് bro
Kollam balate nanayitu unde