അകത്തേക്ക് കയറി ഞാൻ ബെഡിലേക്ക് ഇരുന്നപ്പോൾ ഡോർ അടഞ്ഞു…അവൾ വന്ന് എന്റെ അടുത്ത് ഇരുന്നു… എന്റെ മുഖം അവൾ രണ്ട് കൊണ്ടും എന്റെ മുഖം അവളിലേക്ക് തിരിച്ചു എന്നിട്ട് എന്റെ ചുണ്ടുകളിൽ അവളുടെ ചുണ്ടുകൾ ചേർത്തു… എന്നിട്ട് ബാഗ് എടുത്ത് പുറത്തേക്ക് ഇറങ്ങി…
“ബൈ… നാളെ വരാമേ ” എന്നുപറഞ്ഞ് ഒരു കൂസലുമില്ലാതെ ഇറങ്ങിപ്പോയി… ഞാനും അവളുടെ പുറകെ ഇറങ്ങി… അവളെ കയറ്റി വിട്ടിട്ട് ഞാൻ വീട്ടിൽ തിരിച്ചു വന്നു…
ഞാൻ വീട്ടിൽ വരുമ്പോൾ അവർ രണ്ടുപേരും ടിവി കാണുകയായിരുന്നു അവരെ കൂടെ എന്ന ടിവി കണ്ടു…ഞാനും അവരുടെ കൂടെ ഇരുന്നു tv കണ്ടു…
“നാളെ പോയി ആ ഇടത്തെ കയ്യുടെ പ്ലാസ്റ്റർ എടുക്കണം..” ഉമ്മി tv നോക്കിക്കൊണ്ട് പറഞ്ഞു…
“ അല്ല.. ഉമ്മി പറഞ്ഞത് 2 മാസം എടുക്കും എന്ന് അല്ലെ..” ഞാൻ ചോദിച്ചു…
“അത് ഞാൻ മനപ്പൂർവം നിന്നോട് പറയാതെ ഇരുന്നതാ.. ഇടത്തെ കൈക്ക് അതികം കുഴപ്പം ഒന്നുമില്ല… അത് കൊണ്ട് നാളെ പോയി… അതങ്ങ് എടുക്കാം ” അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞിരുന്നു… അപ്പൊ ആഫിക്ക് പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞു അവൾ പഠിക്കാൻ ആയി പോയി…
“ടാ… ഐഷ ഇല്ലേ.. അവൾക്ക് നല്ല കൈപ്പുണ്യം ഉണ്ട്.. അവളാണ് ഇന്ന് ഫുള്ളും ചെയ്തത്… ചായ ഇട്ടതും വാക്കി എല്ലാം ഉണ്ടാക്കിയതും… എന്നെ കൊണ്ട് ഒന്നും ചെയ്യിപ്പിച്ചില്ല.. ”ഉമ്മി എന്റെ അടുത്ത് ചേർന്ന് ഇരുന്നു പതിയെ പറഞ്ഞു…
“അത് പിന്നെ എന്റെ സെലെക്ഷൻ അല്ലെ.. അങ്ങനെയേ വരു”ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
“ആഹ് മതി ചിരിച്ചത്… ഇവിടെ കിടന്ന് കന്നന്തിരിവ് വല്ലതും കാണിച്ചാൽ ഉണ്ടല്ലോ.. ചട്ടുകം പഴിപ്പിച്ചു ഞാൻ ചന്തിക്ക് വെക്കും കേട്ടല്ലോ ” ഉമ്മി താക്കിത് നൽകി…
ഞാൻ അത് കേട്ട് ഒന്ന് ഇളിച്ചു കാണിച്ചു…
അപ്പോഴേക്കും ആഫി പഠിത്തം ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നു… ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു.. എല്ലാരും ഉറങ്ങാൻ പോയി… ഞാൻ ഐഷയെ വിളിച്ചു സംസാരിച്ചിരുന്നു…
**–**
അടുത്ത ദിവസം രാവിലെ ഞാൻ എഴുനേറ്റു…10 മണി ആയിരുന്നു… ഞാൻ ഫ്രഷ് ആയി താഴെ ചെല്ലുമ്പോൾ ഉമ്മി ഡെയിനിങ് ടേബിളിൽ ഫുഡ് എല്ലാം എടുത്ത് വെക്കുകയായിരുന്നു… ഞാൻ അവിടെ ചെന്ന് ഇരുന്നു… ഉമ്മി എനിക്ക് വരി തന്നു.. ഞാൻ അത് കഴിച്ചു കഴിഞ്ഞു അവിടെ ഇരുന്നു tv കണ്ടുകൊണ്ട് ഇരിക്കുമ്പോൾ…
“ടാ വാ ഹോസ്പിറ്റലിൽ പോകാം ” ഉമ്മി പറഞ്ഞു എന്നിട്ട് ഉമ്മി റൂമിലേക്ക് പൊയി… ഞാനും റൂമിലേക്ക് പോയി… ഡ്രസ്സ് ഒക്കെ ചെയ്തു ഇറങ്ങി വന്നു…. അപ്പോഴേക്കും ഉമ്മി പർദ്ദയിട്ട ഹാളിൽ ഇരിക്കുകയായിരുന്നു… ഞാൻ ഇറങ്ങി വന്ന ഉടനെ ഉമ്മി ആർക്കോ ഫോൺ ചെയ്തു… കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഓട്ടോ വീടിന്റെ ഫ്രണ്ട് ലേക്ക് വന്നു… ഉമ്മി എന്നെയും പിടിച്ചുകൊണ്ട് ഓട്ടോയിൽ കയറി.. ഓട്ടോ നേരെ ഹോസ്പിറ്റലിലേക്ക് പോയി… ഹോസ്പിറ്റലിൽ കയറി ഇടത്തെ കൈയുടെ പ്ലാസ്റ്റർ അടിച്ചു ഞങ്ങൾ ഡോക്ടറെ കയറി കണ്ടു…
“വലത്തേ കയ്യിൽ ഒരു 3 ആഴ്ച കൂടെ കിടക്കട്ടെ അത് കഴിഞ്ഞു എടുക്കാം ”
ചുള്ളൻ ബ്രോ സൂപ്പർ ആയിത്തന്നെയാണ് കേട്ടോ പോകുന്നത് നല്ല interest ആണ് വായിക്കാൻ.രാജുവിന്റെ ഫാമിലിയെ തന്നെ ഭയങ്കര ഇഷ്ടമാണ്.തുടർന്നും നന്നായി തന്നെ മുന്നോട്ടു പോകട്ടെ.അടുത്ത ഭാഗം കുറച്ചൂടെ നേരത്തെ തരണേ.വെയ്റ്റിംഗ് ഫോർ next part.
സ്നേഹപൂർവ്വം സാജിർ???
Bro monday ഇടാൻ an തീരുമാനിച്ചത്… അന്ന് ഇടുകയും ചെയ്തു പക്ഷെ പബ്ലിഷ് ചെയ്തപ്പോൾ താമസിച്ചു
അടിപൊളി അടുത്ത പാർട്ട് വേഗം ഇടണേ ബ്രോ
Continue
കൊള്ളാം, ഐഷ ആണല്ലേ തേപ്പുകാരി, cash ചോദിക്കലും, phone busy ആകുന്നതും, ചോദിക്കുമ്പോ ഉള്ള വിക്കലും എല്ലാം എന്തോ ഒരു വശപിശക്.
അടിപൊളി ബ്രോ തുടരണം ?
നന്നായിട്ടുണ്ട് bro
Kollam balate nanayitu unde