ഡോക്ടർ എക്സ്-റേ യിലേക്ക് നോക്കി പറഞ്ഞു..ഡോക്ടർ പറഞ്ഞത് ഞങ്ങൾ കേട്ടിട്ട് ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് വന്നു…
പുറത്ത് നല്ല വെയിൽ ആയിരുന്നു അതുകൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു… അതുകൊണ്ട് ഞാൻ റൂമിൽ കയറി അവിടെ കിടന്നുറങ്ങി… ഉച്ചയ്ക്ക് ഉമ്മി ഫുഡ് കഴിക്കാൻ വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്… ഞാൻ ചെന്ന് താഴെ ഇരുന്നു ഉമ്മി എനിക്ക് ഫുഡ് ഒക്കെ വാരി തന്നു… രാവിലെ ഉറങ്ങിയത് കൊണ്ട് ഉച്ചയ്ക്ക് വാങ്ങാൻ എനിക്ക് പറ്റിയില്ല…. ഞാൻ ഫോൺ എടുത്തു വാട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിൽ ഉം ഒക്കെ കേറിയിരുന്നു സമയം കളഞ്ഞു… സമയം നാലു മണിയായി ആഫി സ്കൂളിൽ നിന്ന് വന്നു… ഞാനും ആഫിയും കുറച്ച് ഏറെ സംസാരിച്ചിരുന്നു അപ്പോഴേക്കും ഐഷ വന്നിരുന്നു.. ബാഗ് അവിടെ വെച്ചു… ഐഷ വന്നപ്പോൾ ആഫി എഴുന്നേറ്റു എന്നിട്ട് ‘നടക്കട്ടെ നടക്കട്ടെ’ എന്ന രീതിയിൽ തലയാട്ടിക്കൊണ്ട് അവൾ റൂമിന് പുറത്തേക്ക് പോയി…
“ ആ കയ്യിലെ പ്ലാസ്റ്റർ ഒക്കെ അഴിച്ചല്ലോ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ” അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു…
“ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വെച്ചു ”ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
അപ്പോൾ ഉമ്മി ഞങ്ങളോട് താഴേക്കിറങ്ങി ചെല്ലാൻ പറഞ്ഞു… ഞാനും അവളും താഴേക്കിറങ്ങി ചെന്നു, ഉമ്മി ഉണ്ടാക്കിയ ചായയും കഴിച്ചു ഞങ്ങൾ അവിടെ സംസാരിച്ചിരുന്നു…. സമയമായപ്പോൾ അവൾ പോകാനായി എഴുന്നേറ്റു….
“ ഞാൻ നിന്റെ ബാഗ് മുകളിൽ എന്ന് ഞാൻ പോയി എടുത്തോണ്ട് വരാം ” എന്ന് പറഞ്ഞ് ഞാൻ ബാഗ് എടുക്കാൻ ആയി മുകളിലേക്ക് കയറി പോയി…
“ഞാനും വരാം” എന്നും പറഞ്ഞു ഐഷയും എന്റെ പിറകെ വന്നു… റൂമിൽ കേറിയ ഉടനെ അവളെ തിരിച്ചു നിർത്തി ഞാൻ അവളുടെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ കൊണ്ട് വാരി പുണർന്നു… ഞാൻ അത് നിർത്തി മാറിയപ്പോൾ അവൾ എന്നെ ചേർത്ത പിടിച്ചു എന്റെ ചുണ്ടുകളിൽ ചുണ്ടുകൾ ചേർത്തു… അത് ഒരു ദീർഘ ചുംബനം ആയിരുന്നു…ശ്വാസം കിട്ടാതെ ആയപ്പോൾ ആണ് ഞാൻ അവളെ മാറ്റിയത്…
“എന്തുവാണടെ ഇത് ” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…
“എന്നെ പേടിപ്പിച്ചില്ലേ അതുപോലെ ഞാനും പേടിപ്പിക്കാൻ നോക്കിയതാ ” അവൾ പറഞ്ഞു…
“പേടിച്ചതൊന്നും ഇല്ല… ഇപ്പൊ ശ്വാസം കിട്ടാതെ ചത്തേനെ ”ഞാൻ പറഞ്ഞു…
“ചുമ്മാ ” എന്ന് പറഞ്ഞു അവൾ ബാഗ് എടുത്ത് താഴേക്ക് പോയി… ഞങ്ങൾ രണ്ട് പേരും ചേർന്ന് പുറത്തേക്ക് പോയി ഞാൻ അവളെ വണ്ടി കയറ്റി വിട്ടിട്ട് തിരിച്ചുവന്നു…
**-**
പിന്നിടുള്ള 3 ആഴ്ചകളും ഇത് പോലെ ആയിരുന്നു…ഒരു മാറ്റം എന്തെന്നാൽ… Copa American സ്റ്റാർട്ട് ചെയ്തത് കൊണ്ട് രാത്രി ഉള്ള ഉറക്കങ്ങൾ മാറ്റി വെച്ച് ഞാൻ കളികൾ കാണാൻ തുടങ്ങി… അതിനിടയാൽ വിവേക് വിളിച്ചു അവന്റെ പ്ലാസ്റ്റർ ഒക്കെ എടുത്ത് അടുത്ത ആഴ്ച അവൻ ഇങ് തിരിച്ചു വരും എന്നാണ് അറിഞ്ഞത്…
**–**
അങ്ങനെ നീണ്ട കുറച്ച് ആഴ്ചകൾക്കു ശേഷം ഇന്ന് ഞാൻ എന്റെ കയ്യിൽ ക്ലാസ്സ് എടുക്കാൻ പോവുകയാണ്… അങ്ങനെ പ്ലാസ്റ്റർ എടുത്തു…ഡോക്ടറെ കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു മൂന്നാല് ദിവസം കൂടെ റസ്റ്റ് എടുത്തിട്ട് കോളേജിൽ പോയാൽ മതിയെന്ന്… അങ്ങനെ ഞങ്ങൾ വീട്ടിൽ വന്നു… കുറെ നാളായി വീട്ടിൽതന്നെ ആയതുകൊണ്ട് ഒന്ന് പുറത്തേക്ക് പോയി കുറച്ചു ഷോപ്പിംഗിന് പോയി വരാം എന്ന് വിചാരിച്ചു…
ചുള്ളൻ ബ്രോ സൂപ്പർ ആയിത്തന്നെയാണ് കേട്ടോ പോകുന്നത് നല്ല interest ആണ് വായിക്കാൻ.രാജുവിന്റെ ഫാമിലിയെ തന്നെ ഭയങ്കര ഇഷ്ടമാണ്.തുടർന്നും നന്നായി തന്നെ മുന്നോട്ടു പോകട്ടെ.അടുത്ത ഭാഗം കുറച്ചൂടെ നേരത്തെ തരണേ.വെയ്റ്റിംഗ് ഫോർ next part.
സ്നേഹപൂർവ്വം സാജിർ???
Bro monday ഇടാൻ an തീരുമാനിച്ചത്… അന്ന് ഇടുകയും ചെയ്തു പക്ഷെ പബ്ലിഷ് ചെയ്തപ്പോൾ താമസിച്ചു
അടിപൊളി അടുത്ത പാർട്ട് വേഗം ഇടണേ ബ്രോ
Continue
കൊള്ളാം, ഐഷ ആണല്ലേ തേപ്പുകാരി, cash ചോദിക്കലും, phone busy ആകുന്നതും, ചോദിക്കുമ്പോ ഉള്ള വിക്കലും എല്ലാം എന്തോ ഒരു വശപിശക്.
അടിപൊളി ബ്രോ തുടരണം ?
നന്നായിട്ടുണ്ട് bro
Kollam balate nanayitu unde