ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ] 522

അവൾ അത് വാങ്ങി എന്നിട്ട് അതെടുത്തു നോക്കി… ആ ഡ്രസ്സ്‌ കണ്ടപ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ ശ്രെദ്ധിച്ചു… അവൾ വേഗം എന്നെ കെട്ടി മുറുക്കി എന്റെ മുഖത്തെല്ലാം ഉമ്മ വെച്ചു…ഉമ്മ over ആയി തോന്നിയപ്പോൾ ഞാനവളെ എന്റെ രണ്ടു കൈ കൊണ്ടും പിടിച്ചു മാറ്റി നിർത്തി… ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

“എന്തിനാ പെണ്ണെ നീ ഇപ്പൊ കരയുന്നെ ” ഞാൻ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു…

“ ഞാനെത്ര ആഗ്രഹിച്ചു എന്നറിയാമോ ഇതുപോലെ ഒരെണ്ണം വാങ്ങിക്കാൻ…. പക്ഷേ വീട്ടിൽ ഉള്ളവർ ആരും ഇതുപോലെയുള്ള വേടിച്ചു തരിക ഇല്ലായിരുന്നു…thank you… ഉമ്മ്ഹ ” എന്ന് പറഞ്ഞവൾ എന്റെ കവിളിൽ ചുംബിച്ചു…എന്നിട്ടവൾ മാറി… അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു… പതിവുപോലെ സമയമായപ്പോൾ …അവളെ ഞാൻ വണ്ടി കയറ്റിവിട്ടു തിരികെ വീട്ടിലേക്ക് വന്നോ… ഞാൻ തിരികെ വരുമ്പോൾ റാഫിയുടെ മുഖം കടന്നൽ കുത്തിയ പോലെ
വീർത്ത് ഇരിക്കുന്നത് ഞാൻ കണ്ടു… ഞാൻ അവളുടെ അടുത്ത് പോയിരുന്നു…. അപ്പോൾ അവിടെ നിന്ന് എഴുന്നേറ്റ് റൂമിലേക്ക് പോയി… ഞാൻ എന്താണ് കാര്യം എന്ന് അറിയാൻ വേണ്ടി ഉമ്മിയുടെ മുഖത്തേക്ക് നോക്കി…. ഉമ്മി അറിയത്തില്ല എന്ന രീതിയിൽ തോള് അനക്കി…. ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് അവളുടെ റൂമിലേക്ക് പോയി… അവൾ അവിടെ കട്ടിലിൽ കമഴ്ന്നു കിടക്കുകയായിരുന്നു… ഞാൻ അവളുടെ അടുത്തു പോയിരുന്നു…

“ആഫി ” ഞാൻ അവളുടെ തോളിൽ തട്ടി… അവൾ എന്റെ കൈ തട്ടി മാറ്റി…

“ആഫി ഇങ്ങോട്ട് നോക്കിയേ ” എവിടെ ഒരു അനക്കവും ഇല്ല…

“അപ്പൊ അങ്ങനെ ആണ് അല്ലെ… ശെരി ഇനി ഇക്കു കുക്കു എന്നൊന്നും വിളിച്ചു വരരുത് ” എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റപ്പോൾ എഴുന്നേക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… അപ്പോൾ തന്നെ അവൾ എന്റെ കയ്യിൽ കയറി പിടിച്ചു…

“ഇക്കു എന്തിനാ കരയുന്നെ ” അവൾ എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു…ഞാൻ ഒന്നും മിണ്ടിയില്ല…

“ചോദിച്ചത് കേട്ടില്ലേ… എന്തിനാ കരയുന്നതെന്ന് ” ഈ പ്രാവശ്യം അവൾ കുറച്ചു കടുപ്പിച്ചാണ് ചോദിച്ചത്…

“അത് നീ എന്നോട് മിണ്ടാതെ ഇരുന്നപ്പോൾ പെട്ടന്ന് എ..ന്തോ വിഷ..മം ആയി ” അത് പറയുമ്പോൾ എന്റെ വാക്കുകൾ മുറിയുന്നുണ്ടായയിരുന്നു…

“ ഇത്ര സ്നേഹമുള്ള ആളാണോ ഇത്തിക് ഡ്രസ്സ് വാങ്ങി കൊടുത്തപ്പോൾ…എനിക്ക് വാങ്ങി തരാതിരുന്നത് ” അവൾ വിഷമം മറച്ചുവെച്ചുകൊണ്ട് ചോദിച്ചു…

“ ആരു പറഞ്ഞു വാങ്ങിയില്ല എന്ന്… അവൾക്ക് വാങ്ങിയപ്പോൾ തന്നെ നിനക്ക് ഞാൻ വാങ്ങി.. നീ എന്റെ കുഞ്ഞനിയത്തി അല്ലേ…” ഞാൻ അവളോട് പറഞ്ഞു…
എന്നിട്ട് ഞാൻ ഓടി മുകളിൽ കയറി പോയി അവൾക്കുള്ള ഡ്രെസ്സുമായി ആയി താഴേക്കു വന്നു… എന്നിട്ട് അത് എടുത്തു അവൾക്കു കൊടുത്തു… അപ്പോൾ അവളുടെ ചുണ്ടിൽ വന്ന ചിരി അത് എന്നെ വിഷമങ്ങളിൽ നിന്ന് സന്തോഷത്തിലേക്ക് കൊണ്ടുപോയി….അവൾ എന്നെ കെട്ടി പിടിച്ചു….

8 Comments

Add a Comment
  1. ചുള്ളൻ ബ്രോ സൂപ്പർ ആയിത്തന്നെയാണ് കേട്ടോ പോകുന്നത് നല്ല interest ആണ് വായിക്കാൻ.രാജുവിന്റെ ഫാമിലിയെ തന്നെ ഭയങ്കര ഇഷ്ടമാണ്.തുടർന്നും നന്നായി തന്നെ മുന്നോട്ടു പോകട്ടെ.അടുത്ത ഭാഗം കുറച്ചൂടെ നേരത്തെ തരണേ.വെയ്റ്റിംഗ് ഫോർ next part.

    സ്നേഹപൂർവ്വം സാജിർ???

    1. ചുള്ളൻ ചെക്കൻ

      Bro monday ഇടാൻ an തീരുമാനിച്ചത്… അന്ന് ഇടുകയും ചെയ്തു പക്ഷെ പബ്ലിഷ് ചെയ്തപ്പോൾ താമസിച്ചു

  2. ഡ്രാക്കുള

    അടിപൊളി അടുത്ത പാർട്ട്‌ വേഗം ഇടണേ ബ്രോ

  3. കൊള്ളാം, ഐഷ ആണല്ലേ തേപ്പുകാരി, cash ചോദിക്കലും, phone busy ആകുന്നതും, ചോദിക്കുമ്പോ ഉള്ള വിക്കലും എല്ലാം എന്തോ ഒരു വശപിശക്.

  4. അടിപൊളി ബ്രോ തുടരണം ?

  5. കത്തനാർ

    നന്നായിട്ടുണ്ട് bro

  6. Kollam balate nanayitu unde

Leave a Reply

Your email address will not be published. Required fields are marked *