ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ] 522

“ടാ മതിയെടാ ഒലിപ്പിച്ചത്… ഉറങ്ങാൻ നോക്ക് ”വിവേക് അപ്പുറത്തെ ബെഡിൽ നിന്ന് പറഞ്ഞു… ഞാൻ അവനെ നോക്കെ ഒന്ന് ചിരിച്ചു കാണിച്ചിട്ട് ഫോൺ വെച്ചു കിടന്ന് ഉറങ്ങി…

……….

രാവിലെ എഴുനേറ്റു…10 മണി ആയപ്പോൾ ഉമ്മി ഫുഡ്‌ കൊണ്ട് വന്നു… ഞങ്ങൾ കഴിച്ചിട്ട് അവിടെ ഇരുന്നു… അന്നത്തെ ദിവസം വളരെ ബോറിങ് ആയിരുന്നു… കരണം ആഫി സ്കൂളിലേക്ക് പോയിരുന്നു… കൈ ഒടിഞ്ഞിരിക്കുന്നത് കൊണ്ട് ഇൻസ്റ്റയിൽ ഒന്നും അധികം നേരം വെക്കാൻ പറ്റില്ലായിരുന്നു… വൈകുന്നേരം വരെ സമയം തല്ലി നീക്കി…4.00 മണി ആയപ്പോൾ ആഫി എത്തി… പിന്നെ ഞങ്ങൾ ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോൾ ആണ്… ഐഷ അങ്ങോട്ട് കയറി വരുന്നത്… ഉമ്മിയെ കണ്ട അവൾ ഒന്ന് പരിങ്ങിയെങ്കിലും അവൾ അകത്തേക്ക് കയറി വന്നു…

“ഉമ്മി ഇത്….” ഞാൻ അവളെ പരിചയപെടുത്താൻ തുടങ്ങി

“അറിയാം… ഐഷ… അല്ലെ ” ഉമ്മി ഒരു ചെറിയ ഗൗരവത്തിൽ പറഞ്ഞു…

“മം ” ഞാൻ ഐഷ നോക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയിട്ട് ചിരിച്ചുകൊണ്ട് മൂളി…

“എന്താ.. മോളെ.. നിനക്ക് ഇവനോട് പ്രേമം ആണെന്ന് കേട്ടല്ലോ ” ഉമ്മി അത് പറഞ്ഞപ്പോൾ തല കുനിച്ചിരുന്ന അവൾ ഞെട്ടി തല പൊക്കി നോക്കി… അപ്പോഴാണ് ഉമ്മി ചിരിച്ചുകൊണ്ട് ആണ് അത് പറഞ്ഞതെന്ന് അവൾ കണ്ടത്… തുളുമ്പാൻ വേണ്ടി കാത്ത് നിന്ന് കണ്ണുകൾ അവൾ തുടച്ചു.. അപ്പോൾ ഉമ്മി അവളുടെ അടുത്തേക്ക് ചെന്നു അവളുടെ തോളിൽ തട്ടി…

“ഞാൻ നിന്നെ ഒന്ന് പേടിപ്പിക്കാൻ പറഞ്ഞതല്ലേ മോളെ.” അവൾ അത് കേട്ടൊന്ന് ചിരിച്ചു…

“അത് പോട്ടെ.. എങ്ങനെ ഉണ്ടേ എന്റെ മോൻ ” ഉമ്മി അവളോട് ചോദിച്ചു…

“മോൻ ആണ് ആദ്യ ദിവസം എന്നെ രക്ഷിച്ചത്… അന്നേ ഞാൻ കരുതിയതാ പ്രേമിക്കുവാണേൽ ഇങ്ങനെ ഒരാളെ പ്രേമിക്കണം എന്ന്… അപ്പോഴാണ് ഈ ഇക്കാടെ നോട്ടവും മറ്റും ഒക്കെ ഞാൻ ശ്രെദ്ധിച്ചത്… അപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചു… പിന്നെ ഈ വിവേക് ഏട്ടൻ പറഞ്ഞു കാര്യങ്ങൾ ഒക്കെ… അന്ന് ആണ് ഈ കാര്യങ്ങൾ ഒക്കെ നടന്നത്.. അത് പിന്നെ ഇങ്ങനെ ഒക്കെ ആയി ” അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി…

അവളുടെ ഫോണിൽ അപ്പോൾ മറ്റൊരു കോൾ വന്നു അവൾ കോൾ അറ്റൻഡ് ചെയ്തു

“ ആ ദാ വരുന്നു ” എന്ന് അവൾ ആ കോളേജിൽ ഉള്ള ആളോട് പറയുന്നു…

“ ഉമ്മ ഞാൻ പോവാ, നാട്ടിൽ നിന്ന് ആള് വന്നിട്ടുണ്ട് പെട്ടെന്ന് ചെല്ലാൻ ആണ് ഇപ്പൊ വിളിച്ചുപറഞ്ഞത് ” എന്നും പറഞ്ഞു അവൾ ബാഗും എടുത്തു കൊണ്ട് പുറത്തേക്ക് പോയി..

ഞങ്ങൾ പിന്നെയും കുറെ നേരം സംസാരിച്ചു… സമയം ഒരുപാട് ആയപ്പോൾ ആഫിയെയും കൂട്ടി ഉമ്മി വീട്ടിലേക്ക് പോയി…

അങ്ങനെ ദിവസങ്ങൾ കടന്നുപോയി എല്ലാദിവസവും ഒരേ പോലെ രാവിലെ ഉണ്ണി വരും… നാലു മണി ഒക്കെ ആകുമ്പോൾ ആഫി സ്കൂളിൽ നിന്ന് വരും… നാലര അഞ്ചു മണി ഒക്കെ ആകുമ്പോൾ ഐഷയും വരും… കുറച്ചു കഴിയുമ്പോൾ അവൾ പോകും സമയം കുറച്ചുകൂടെ ആകുമ്പോഴും ഉമ്മിയും ആഫിയും വീട്ടിലേക്ക് പോകും രാത്രി 9 മണി ആകുമ്പോൾ ഞാൻ ഐഷയെ വിളിക്കും… പിന്നെ 11 മണി വരെ നിർത്താതെ സംസാരിക്കും.. ഇതായിരുന്നു എന്റെ സ്ഥിരം ജോലികൾ…

8 Comments

Add a Comment
  1. ചുള്ളൻ ബ്രോ സൂപ്പർ ആയിത്തന്നെയാണ് കേട്ടോ പോകുന്നത് നല്ല interest ആണ് വായിക്കാൻ.രാജുവിന്റെ ഫാമിലിയെ തന്നെ ഭയങ്കര ഇഷ്ടമാണ്.തുടർന്നും നന്നായി തന്നെ മുന്നോട്ടു പോകട്ടെ.അടുത്ത ഭാഗം കുറച്ചൂടെ നേരത്തെ തരണേ.വെയ്റ്റിംഗ് ഫോർ next part.

    സ്നേഹപൂർവ്വം സാജിർ???

    1. ചുള്ളൻ ചെക്കൻ

      Bro monday ഇടാൻ an തീരുമാനിച്ചത്… അന്ന് ഇടുകയും ചെയ്തു പക്ഷെ പബ്ലിഷ് ചെയ്തപ്പോൾ താമസിച്ചു

  2. ഡ്രാക്കുള

    അടിപൊളി അടുത്ത പാർട്ട്‌ വേഗം ഇടണേ ബ്രോ

  3. കൊള്ളാം, ഐഷ ആണല്ലേ തേപ്പുകാരി, cash ചോദിക്കലും, phone busy ആകുന്നതും, ചോദിക്കുമ്പോ ഉള്ള വിക്കലും എല്ലാം എന്തോ ഒരു വശപിശക്.

  4. അടിപൊളി ബ്രോ തുടരണം ?

  5. കത്തനാർ

    നന്നായിട്ടുണ്ട് bro

  6. Kollam balate nanayitu unde

Leave a Reply

Your email address will not be published. Required fields are marked *