“ഹലോ ”അവിടുന്ന് ഒരു കിളി നാദം
“ആരാണ് ” ഞാൻ ചോദിച്ചു..
“മനസിലായില്ലേ ”അവിടെ നിന്നും ചോദിച്ചു…
“ഇല്ല… ആരാ ” ഞാൻ ചോദിച്ചു…
“ ഞാൻ ഇനി മിണ്ടൂല… ഇത് ഞാനാണ് ഐഷ.. എന്റെ ശബ്ദം പോലും തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ നിങ്ങൾക്ക്… വൃത്തികെട്ട മനുഷ്യൻ” ഐഷ കപട ദേഷ്യത്തിൽ പറഞ്ഞു…
“അയ്യോ… സോറി ഡി മോളെ ഞാൻ അത് പെട്ടെന്ന് ശ്രദ്ധിച്ചില്ല ” ഞാൻ ക്ഷേമാപണം നടത്തി…
“ ആ മതി മതി ഒന്നും പറയണ്ട… നാളെ രാവിലെ ഞാൻ അവിടെ കാണും വീട്ടിലെ എനിക്ക് വീടിന്റെ ലൊക്കേഷൻ അയച്ചേ ” അവൾ പറഞ്ഞു… ഞാൻ അപ്പോഴേ ലൊക്കേഷൻ അയച്ചു… അതിനുശേഷം ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു… അപ്പോഴേക്കും ആഫി അങ്ങോട്ട് കടന്നുവന്നു…
“ ആരോടാ ഈ കൊഞ്ചുന്ന ” ആഫി കേറി വന്നപാടെ ചോദിച്ചു..
“ഐഷയാ ” ഞാൻ ഫോൺ പൊത്തിപ്പിടിച്ചു കൊണ്ടു പറഞ്ഞു …
“ എനിക്കൊന്ന് സംസാരിക്കാൻ തരൂ കുറച്ചുനേരത്തേക്ക് ” ആഫി ചോദിച്ചു..
“ ഞാൻ ആഫിക്കു കൊടുക്കുകയാണ് നിങ്ങൾ സംസാരിക്കു ” ഞാൻ ആയിഷയോട് അങ്ങനെ പറഞ്ഞിട്ട് … ഫോൺ അഫിക്കു കൊടുത്തു…
ആഫിയ ഫോണും വാങ്ങിക്കൊണ്ട് കുറേനേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു ആയിഷയോട് സംസാരിച്ചുകൊണ്ടിരുന്നു… താഴെനിന്നും ഉമ്മി അവളെ വിളിച്ചപ്പോൾ ആണ് അവൾ ഫോൺ എനിക്ക് നേരെ ഇറങ്ങിയിട്ട് താഴേക്കിറങ്ങി പോയത്…
“ എന്തായിരുന്നു നാത്തൂനും നാത്തൂനും കൂടെ ഇത്രനേരം സംസാരിച്ചുകൊണ്ടിരുന്നത് ”ഞാൻ ഐഷയോട് ചോദിച്ചു…
“ അത് ഞങ്ങൾ നാത്തൂന്മാർ തമ്മിലുള്ള സീക്രട്ട് ആണ് ”എന്ന് പറഞ്ഞു അവൾ ചരിച്ചു… അപ്പോൾ അവളുടെ ഫോണിൽ കാൾ വരുന്നുണ്ടെന്ന് എനിക്ക് മനസിലായി…
“ അത് ഞാൻ പിന്നെ വിളിക്കാം ഉമ്മ.. വിളിക്കുന്നുണ്ട് ” എന്ന് പറഞ്ഞവൾ ഫോൺ കട്ടാക്കി… ഞാനോ ഓരോന്നാലോചിച്ച് കുറെ നേരം കൂടെ അവിടെ കിടന്നു… അതിനുശേഷം ഞാൻ ഫുഡ് കഴിക്കാൻ ആയി താഴേക്കിറങ്ങി ചെന്ന് ഫുഡ് കഴിച്ചു കഴിഞ്ഞു ഞാൻ ഉമ്മിയുമായി ആയി കുറച്ചു നേരം സംസാരിച്ചിരുന്നു,അതിനുശേഷം ഞാൻ തിരികെ റൂമിലേക്ക് വന്നു ബെഡിലേക്ക് കിടന്നു… എന്റെ ഉള്ളിൽ അവൾ നാളെ വീട്ടിലേക്ക് വരുന്ന സന്തോഷമായിരുന്നു… അങ്ങനെ ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് വീണു കഴിഞ്ഞിരുന്നു… രാവിലെ ഉറക്കം എഴുന്നേറ്റ് താഴേക്ക് ചെന്നു.. ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ ആഫി യൂണിഫോമിൽ പുറത്തേക്ക് വരുന്നത് ഞാൻ കണ്ടു…
“ ബൈ ഇക്കു വന്നിട്ട് കാണമേ ” എന്നുപറഞ്ഞ് അവൾ ബാഗും എടുത്തിട്ട് വെളിയിലേക്ക് ഇറങ്ങി പോയി…
സമയം 10 മണി ആയി… ഹാളിൽ ഇരിക്കുമ്പോൾ ഉമ്മി ഒരുങ്ങി വെളിയിലേക്ക് ഇറങ്ങി വരുന്നത് ഞാൻ കണ്ടു…
“ എങ്ങോട്ടാ ഉമ്മി പോകുന്നേ ” ഞാൻ ഒരുങ്ങി വരുന്നത് കണ്ട് ഉമ്മയോട് ചോദിച്ചു..
“അജു… നിന്റെ മുറപ്പെണ്ണിന്റെ വളയിടീൽ ആണ് ഇന്ന് ” ഉമ്മി എന്നെ ആക്കി ചിരിച്ചുകൊണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു…
ചുള്ളൻ ബ്രോ സൂപ്പർ ആയിത്തന്നെയാണ് കേട്ടോ പോകുന്നത് നല്ല interest ആണ് വായിക്കാൻ.രാജുവിന്റെ ഫാമിലിയെ തന്നെ ഭയങ്കര ഇഷ്ടമാണ്.തുടർന്നും നന്നായി തന്നെ മുന്നോട്ടു പോകട്ടെ.അടുത്ത ഭാഗം കുറച്ചൂടെ നേരത്തെ തരണേ.വെയ്റ്റിംഗ് ഫോർ next part.
സ്നേഹപൂർവ്വം സാജിർ???
Bro monday ഇടാൻ an തീരുമാനിച്ചത്… അന്ന് ഇടുകയും ചെയ്തു പക്ഷെ പബ്ലിഷ് ചെയ്തപ്പോൾ താമസിച്ചു
അടിപൊളി അടുത്ത പാർട്ട് വേഗം ഇടണേ ബ്രോ
Continue
കൊള്ളാം, ഐഷ ആണല്ലേ തേപ്പുകാരി, cash ചോദിക്കലും, phone busy ആകുന്നതും, ചോദിക്കുമ്പോ ഉള്ള വിക്കലും എല്ലാം എന്തോ ഒരു വശപിശക്.
അടിപൊളി ബ്രോ തുടരണം ?
നന്നായിട്ടുണ്ട് bro
Kollam balate nanayitu unde