“അതെ തന്റെ പേര് എന്താണ്..”
“അജാസ് ജാഫർ…”
“ഞാൻ ജഹാനാരാ ഷാജി ”അവർ പറഞ്ഞു…
“സ്ഥാലം എവിടെയാണ് ” അവർ ചോദിച്ചു..
“എറണാകുളം ആണ് ”ഞാൻ പറഞ്ഞു…
“ഒരു കാര്യം പറയാം… നിങ്ങളുടെ നട്ടെല്ലിന് സാരമായ പ്രശ്നം ഉണ്ട് ചിലപ്പോൾ ഇനി എഴുനേറ്റ് നടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ”അവർ പറഞ്ഞു.. അപ്പോൾ ഞാൻ ആലോചിച്ചു… ഇതിനെക്കാളും ഭേദം മരിക്കുന്നതായിരുന്നു എന്ന്…
ഞാൻ കണ്ണടച്ചു കിടന്നു… പതിയെ ഉറക്കത്തിലേക്ക് വീണു.. ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ട് ആണ് ഞാൻ ഉണർന്നത്… നോക്കുമ്പോൾ വാപ്പി ആണ്..
ഉമ്മി എന്റെ അടുത്ത് ഇരിക്കുന്നു കരയുന്നു ആഫിയും ഉണ്ട് കൂടെ
“ഉമ്മി”
“നീ ഇങ്ങനെ ഒക്കെ ചെയ്യുന്നതിന് മുൻപ് ഞങ്ങളെ കുറിച്ച് ആലോചിച്ചോ ”
വാപ്പി എന്റെ വിളി കേട്ടിട്ട് എന്നോട് ചോദിച്ചു…
“എന്ത് ആലോചിച്ചൊന്ന്… ഞാൻ ആത്മഹത്യാ ചെയ്യാൻ നോക്കിയതാണെന്നാണോ… ശെരിയാ എനിക്ക് വിഷമം ഉണ്ടായിരുന്നു.. നിങ്ങളെ ഓർത്തു ആണ് ഞാൻ ഒന്നും ചെയ്യാതെ ഇരുന്നത്.. ഞാൻ തിരിച്ചു വീട്ടിലേക്ക് വരാൻ ഇറങ്ങിയപ്പോൾ ഒരു കാർ വന്നു എന്നെ ഇടിച്ചതാണ്.. അത് കൊണ്ട് ഒരു ഉപകാരം ഉണ്ടായി… ഇനി നടക്കാൻ പറ്റത്തില്ല വീൽ ചെയറിൽ തള്ളിക്കൊണ്ട് നടക്കാം ” ഞാൻ പറഞ്ഞു… അവർ എല്ലാരും ഒരേ പോലെ ഞെട്ടി.. അപ്പോഴേക്കും ഡോക്ടർ വന്നു…
“വിശ്വാസം ആയില്ലേൽ അങ്ങോട്ട് ചോദിച്ചോളൂ ” ഞാൻ പറഞ്ഞു… അപ്പോൾ എല്ലാവരും ഡോക്ടറെ നോക്കി…
“ഡോക്ടർ ഇനി ഇവന് നടക്കാൻ പറ്റില്ലേ ” ഉമ്മി വിങ്ങിക്കൊണ്ട് ചോദിച്ചു.. ഡോക്ടർ എന്നെ ഒന്ന് രൂക്ഷമായി നോക്ക്…
“എഴുനേറ്റ് നടക്കാൻ പറ്റില്ല എന്ന് അല്ല… ചിലപ്പോൾ പറ്റില്ല എന്നാണ് പറഞ്ഞത് ” ഡോക്ടർ എന്നെ നോക്കി ഉമ്മിയോട് പറഞ്ഞു..
“ഞങ്ങൾക്ക് ഇവനെ കൊണ്ട് പോകാൻ പറ്റുമോ ഡോക്ടർ ” വാപ്പി ചോദിച്ചു…
“ഒരു 2 ആഴ്ച കഴിഞ്ഞു കൊണ്ട് പൊക്കൊളു ” ഡോക്ടർ പറഞ്ഞു… പിന്നീട് ഡോക്ടർ ഇടക്ക് ഇടക്ക് വന്നു എന്റെ കാര്യം ശ്രെദ്ധിച്ചു… അങ്ങനെ ഞങ്ങൾ എല്ലാവരും ഡോക്ടറുമായി നല്ലത് പോലെ അടുത്തു…
2ആഴ്ചക്കു ശേഷം…..
“ഡോക്ടർ എന്നാൽ ഞങ്ങൾ പോട്ടെ ” ഞാൻ ഡോക്ടറോട് ചോദിച്ചു…
“വീട്ടിലോട്ട് വരണം ” ആഫി പറഞ്ഞു…
“ഉറപ്പായും വരാം… നിങ്ങൾ ഇവിടുന്ന് പോകുമ്പോൾ വേണ്ടപ്പെട്ട ആരെയൊക്കെയോ വിട്ട് പിരിയുന്ന ഒരു തരം ഫീൽ ആണ് ”
അങ്ങനെ ഞങ്ങളെ അവർ യാത്രയാക്കി…
വീട്ടിൽ വന്നപ്പോൾ തന്നെ വീടിന് ചുറ്റും ആളുകൾ കൂടി…
എന്തോന്നാണ് ബ്രോ ഇത്
തന്നോട് ഇത്രയും വലിയ ചതി ചെയ്തിട്ടും അവൾക്കെതിരെ മിനിമം ഒരു വഞ്ചന കുറ്റത്തിന്റെ കേസ് പോലും ചാർജ് ചെയ്യാത്തത് മോശമായി
ചതിച്ച അവൾക്ക് ഇപ്പൊ എന്ത് നഷ്ടമാ വന്നേ
മുഖത്ത് ഒരു അടി കിട്ടി എന്നുവെച്ചു ഒരു കോപ്പും സംഭവിക്കാൻ പോണില്ല
അവളുടെ വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നാട്ടിക്കണമായിരുന്നു
കൂടെ വഞ്ചന കുറ്റത്തിന് കേസും കൊടുക്കണമായിരുന്നു
അങ്ങനെ ആണേൽ അവളുടെ നാട്ടുകാരും കോളേജിൽ പഠിച്ചവരും ഒക്കെ ഇതിനെ കുറിച്ച് അറിയിനായിരുന്നു
ഇതിപ്പോ ?♂️
അടിപൊളി ബ്രോ തുടരുക ???
ബ്രോ വല്ലാത്ത ഒരു സങ്കടം നിറഞ്ഞ ഫീൽ ആയിരുന്നു,അയശയെക്കാൾ ആദിൽ ഇങ്ങനെ ചതിക്കുമെന്നു കരുതിയില്ല.സ്റ്റേഷനിൽ വച്ചു അവൾക്ക് കിട്ടിയ അടി വളരെ അത്യാവശ്യമായിരുന്ന.പിന്നെ അവന്റെ ആക്സിഡന്റും എല്ലാം അത്പോലെ തന്നെ.പിന്നെ ഇതെല്ലാം ഓർമ്മകളിൽ തന്നെയാണല്ലോ എന്നൊരാശ്വാസം മാത്രം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ???
കൊള്ളാം, നല്ല തേപ്പ്. അവർക്ക് നല്ല പണി കൊടുക്കണമായിരുന്നു. ഇനി ആഫിക്ക് എന്താ പറ്റിയത്?
Good next part vagam page kude tudaru
Good,നന്നായിട്ടുണ്ട്
ഇഷ്ടപ്പെട്ടു …… റിവൻഞ്ച് വേണം …..