ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ] 557

“എന്താടി ആഫി ഇത് ” ഞാൻ അവളോട് ചോദിച്ചു…

“ഇക്കു പോയപ്പോൾ ഉമ്മി വാപ്പിയെ വിളിച്ചു അങ്ങനെ വാപ്പി വന്നു കേസ് ഒക്കെ കൊടുത്തു ആളെ കാണുന്നില്ല എന്ന് പറഞ്ഞു… അങ്ങനെ വന്നതായിരിക്കും ” അവൾ പറഞ്ഞു… വാപ്പിയും ഉമ്മിയും കൂടെ താങ്ങി ആണ് എന്നെ റൂമിലേക്ക് കൊണ്ട് പോയത്… വീട്ടിൽ ചെന്ന് കയറിയതും… കുറേപേർ വന്നു കണ്ടു എന്നെ..
പിന്നീട് ഉള്ള ദിവസങ്ങൾ വളരെ മോശം ആയിരുന്നു… കാരണം എന്നെ ആരും നോക്കാതെ ആയി… ഉമ്മി ഫുഡ്‌ കൊണ്ട് വെച്ചിട്ട് താഴേക്ക് പോകും… വാപ്പി വന്നു കണ്ടാൽ കണ്ടു.. ഇല്ലേൽ ഇല്ല… ആഫി അവൾ ആയിരുന്നു ആകെ ഉള്ളൊരു ആശ്വാസം.. എന്റെ അവസ്ഥാ അവൾക്ക് മനസിലായി.. അവൾ ഉമ്മിയോട്‌ പറഞ്ഞു 2 മാസത്തേക്ക് ലീവ് എടുത്ത് എന്റെ കൂടെ കൂടി… ഉറക്കം വരെ എന്റെ റൂമിൽ ആക്കി… ഇടക്ക് ഇടക്ക് എന്തേലും പറഞ്ഞു ഞാൻ അടി ഇടും പക്ഷെ കുറച്ചു കഴിയുമ്പോൾ അവൾ വന്നു സംസാരിക്കും… അങ്ങനെ ആ രണ്ട് മാസം സന്ദോഷം ആയി പോയി… വാക്കി എല്ലാം ശരിയായി.. പക്ഷെ നടക്കാൻ പറ്റില്ല എന്നൊരു പ്രശ്നം മാത്രം… അങ്ങനെ അവൾ സ്കൂളിലേക്ക് പോകാൻ തുടങ്ങി… ഞാൻ വീണ്ടും ഒറ്റപ്പെട്ടു… ഇടക്ക് വിവേക് വിളിച്ചു സംസാരിക്കുന്നതൊഴിച്ചാൽ വേറെ ആരും എന്നെ വിളിക്കാറില്ല… അങ്ങനെ ഇരിക്കെ വാപ്പി തിരികെ പോയി..അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്ന് പോയി… ആഫിക്ക് പരിക്ഷ കഴിഞ്ഞു… ഏകദേശം 1 വർഷത്തോളം ആയി പക്ഷെ നടക്കാൻ മാത്രം പറ്റിയില്ല… അങ്ങനെ ഇരിക്കെ ഒരു ദിവസം ആഫിക്ക് ക്ലാസ്സ്‌ ഇല്ല.. ഉമ്മി മരിപ്പിന് പോയി.. ഞാൻ റൂമിൽ കിടക്കുകയായിരുന്നു… പെട്ടന്ന്
“ആാാാ… ഇക്കു…ആാാാാ ” എന്നൊരു അലർച്ച കേട്ടു….

തുടരും…

നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ വഴി അറിയിക്കുക… വായിക്കുന്നവർ ആ like ബട്ടൻ കൂടെ ഞെക്കുക… അപ്പൊ അടുത്ത പാർട്ടിൽ കാണാം

7 Comments

Add a Comment
  1. വായനക്കാരൻ

    എന്തോന്നാണ് ബ്രോ ഇത്
    തന്നോട് ഇത്രയും വലിയ ചതി ചെയ്തിട്ടും അവൾക്കെതിരെ മിനിമം ഒരു വഞ്ചന കുറ്റത്തിന്റെ കേസ് പോലും ചാർജ് ചെയ്യാത്തത് മോശമായി
    ചതിച്ച അവൾക്ക് ഇപ്പൊ എന്ത് നഷ്ടമാ വന്നേ
    മുഖത്ത് ഒരു അടി കിട്ടി എന്നുവെച്ചു ഒരു കോപ്പും സംഭവിക്കാൻ പോണില്ല
    അവളുടെ വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നാട്ടിക്കണമായിരുന്നു
    കൂടെ വഞ്ചന കുറ്റത്തിന് കേസും കൊടുക്കണമായിരുന്നു
    അങ്ങനെ ആണേൽ അവളുടെ നാട്ടുകാരും കോളേജിൽ പഠിച്ചവരും ഒക്കെ ഇതിനെ കുറിച്ച് അറിയിനായിരുന്നു
    ഇതിപ്പോ ?‍♂️

  2. ?? M_A_Y_A_V_I ??

    അടിപൊളി ബ്രോ തുടരുക ???

  3. ബ്രോ വല്ലാത്ത ഒരു സങ്കടം നിറഞ്ഞ ഫീൽ ആയിരുന്നു,അയശയെക്കാൾ ആദിൽ ഇങ്ങനെ ചതിക്കുമെന്നു കരുതിയില്ല.സ്റ്റേഷനിൽ വച്ചു അവൾക്ക് കിട്ടിയ അടി വളരെ അത്യാവശ്യമായിരുന്ന.പിന്നെ അവന്റെ ആക്സിഡന്റും എല്ലാം അത്പോലെ തന്നെ.പിന്നെ ഇതെല്ലാം ഓർമ്മകളിൽ തന്നെയാണല്ലോ എന്നൊരാശ്വാസം മാത്രം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

  4. കൊള്ളാം, നല്ല തേപ്പ്. അവർക്ക് നല്ല പണി കൊടുക്കണമായിരുന്നു. ഇനി ആഫിക്ക് എന്താ പറ്റിയത്?

  5. Good next part vagam page kude tudaru

  6. കത്തനാർ

    Good,നന്നായിട്ടുണ്ട്

  7. ഇഷ്ടപ്പെട്ടു …… റിവൻഞ്ച് വേണം …..

Leave a Reply

Your email address will not be published. Required fields are marked *