“മോനെ ഒരു വർഷം ആയി നീ എന്നെ ഒന്ന് വിളിച്ചിട്ട് ” വാപ്പി അത് പറയുമ്പോൾ ഞാനും ആലോചിച്ചു… കഴിഞ്ഞ വർഷം വിളിച്ചതാണ്.. പിന്നീട് ഞാൻ അങ്ങോട്ട് വിളിച്ചിട്ടുമില്ല… ഇങ്ങോട്ട് വിളിക്കുമ്പോൾ എടുത്തിട്ടുമില്ല.. എടുക്കാഞ്ഞത് ദേഷ്യം കൊണ്ട് അല്ല… ഞാൻ എന്തേലും പണിയിൽ നിക്കുമ്പോൾ ആയിരിക്കും വിളിക്കുന്നത് അപ്പൊ എടുക്കാൻ പറ്റാറില്ല….
“ഉമ്മ എന്നോട് എല്ലാം പറഞ്ഞു… കഴിഞ്ഞത് കഴിഞ്ഞു… നിന്റെ കോഴ്സ് എല്ലാം കഴിഞ്ഞല്ലോ… നീ ഇങ് കയറി പോര്… കുറച്ചു ദിവസം അവിടുന്ന് മാറി നിക്കുന്നത് നല്ലതാ..”വാപ്പി പറഞ്ഞത് ശെരിയാണെന്ന് ഞാനും വിചാരിച്ചു…
“ആഹ് വരാം വാപ്പി… വാപ്പി വിസയും ടികേറ്റും എടുത്തോ ”
എന്ന് പറഞ്ഞു ഞാൻ ഫോൺ ഉമ്മിടെ കയ്യിൽ കൊടുത്തു… ഉമ്മി ഫോൺ കട്ട് ചെയ്തിട്ട്…
“മോനെ.. ”ഉമ്മി വിളിച്ചു…
“വേണ്ട ഉമ്മി… ഉമ്മി പറയാൻ വരുന്നത് എനിക്ക് അറിയാം..കഴിഞ്ഞതൊക്കെ കഴിഞ്ഞു.. ഇനി അതൊന്നും ഓർത്തു നിക്കണ്ട എന്നൊക്കെ അല്ലെ.. അതൊക്കെ ഞാൻ കളഞ്ഞു… പക്ഷെ ഉമ്മി ഇന്നലെ അവനോട് പറഞ്ഞത് പോലെ ഇനി അവൾ എന്നെ ചതിച്ചിട്ടുണ്ടേൽ അത് എന്തിനാണെന്ന് എനിക്ക് അറിയണം .” ഞാൻ പറഞ്ഞു…എന്നിട്ട് ഞാൻ ഭക്ഷണം കഴിച്ചു… എന്നിട്ട് പോകാൻ ആയി ഡ്രസ്സ് എല്ലാം എടുത്ത് വെച്ചു… എന്നിട്ട് വിവേകിനെ വിളിച്ചു…
“ടാ എപ്പോഴാ പോകുന്നെ ” ഞാൻ അവനോട് ചോദിച്ചു…
“എടാ ആദിലിനെ വിളിച്ചിരുന്നു അപ്പോൾ അവൻ ഇന്ന് കൊല്ലത്തു പോകുന്നുണ്ടെന്ന്.. അവൻ ബൈക്കിൽ ആണ് പോകുന്നെ…” അവൻ പറഞ്ഞു…
“അതിനു എന്താ നമ്മളും ബൈക്കിൽ ആണല്ലോ പോകുന്നെ ”ഞാൻ ചോദിച്ചു…
“അത് അല്ലടാ… ഐഷയുടെ കൂട്ടുകാരിയെ വിളിച്ചിരുന്നു… ഇന്നലെ നിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ.. അവൾ പറഞ്ഞു ഇന്നലെ തിരിച്ചു വീട്ടിൽ ചെന്നപ്പോൾ മുതൽ അവൾക്ക് എന്തെന്നില്ലാത്ത സന്ദോഷം ആണെന്ന്… പിന്നെ അവളും ഇന്ന് കൊല്ലത്തേക്ക് പോകുകയാണെന്ന്… പക്ഷെ അവൾ ട്രെയിനിൽ ആണ് പോകുന്നത്… അത്കൊണ്ട് നമ്മക്ക് രണ്ട് പേർക്കും ട്രെയിൻ ടിക്കറ്റ് എടുത്ത് വച്ചിട്ടുണ്ട്… ഉച്ചക്ക് 2.20 ന് ആണ്… ”
“ആഹ് ശെരിയെടാ ” എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ആക്കി…
ബെഡിലോട്ട് ഇരുന്നു… ആഫി ഇതുവരെ എഴുന്നേറ്റിട്ടില്ല… ഞാൻ അവളെ നോക്കി… നല്ല ഉറക്കം ആണ്… ഞാനും അങ്ങോട്ട് കിടന്നു… ചെറുതായി ഒന്ന് മയങ്ങിപ്പോയി.. എഴുന്നേക്കുമ്പോൾ സമയം 1 മണി ആയി… ഞാൻ ബാത്‌റൂമിൽ പോയി മുഖം ഒന്ന് കഴുകി… ഒന്ന് കുളിച്ചു തിരിചിറങ്ങി… ഡ്രസ്സ് ചെയ്ത് താഴേക്ക് ചെന്നു.. ഫുഡ് കഴിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് വിവേക് വന്നത്… അവനും
എന്തോന്നാണ് ബ്രോ ഇത്
തന്നോട് ഇത്രയും വലിയ ചതി ചെയ്തിട്ടും അവൾക്കെതിരെ മിനിമം ഒരു വഞ്ചന കുറ്റത്തിന്റെ കേസ് പോലും ചാർജ് ചെയ്യാത്തത് മോശമായി
ചതിച്ച അവൾക്ക് ഇപ്പൊ എന്ത് നഷ്ടമാ വന്നേ
മുഖത്ത് ഒരു അടി കിട്ടി എന്നുവെച്ചു ഒരു കോപ്പും സംഭവിക്കാൻ പോണില്ല
അവളുടെ വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നാട്ടിക്കണമായിരുന്നു
കൂടെ വഞ്ചന കുറ്റത്തിന് കേസും കൊടുക്കണമായിരുന്നു
അങ്ങനെ ആണേൽ അവളുടെ നാട്ടുകാരും കോളേജിൽ പഠിച്ചവരും ഒക്കെ ഇതിനെ കുറിച്ച് അറിയിനായിരുന്നു
ഇതിപ്പോ ?♂️
അടിപൊളി ബ്രോ തുടരുക ???
ബ്രോ വല്ലാത്ത ഒരു സങ്കടം നിറഞ്ഞ ഫീൽ ആയിരുന്നു,അയശയെക്കാൾ ആദിൽ ഇങ്ങനെ ചതിക്കുമെന്നു കരുതിയില്ല.സ്റ്റേഷനിൽ വച്ചു അവൾക്ക് കിട്ടിയ അടി വളരെ അത്യാവശ്യമായിരുന്ന.പിന്നെ അവന്റെ ആക്സിഡന്റും എല്ലാം അത്പോലെ തന്നെ.പിന്നെ ഇതെല്ലാം ഓർമ്മകളിൽ തന്നെയാണല്ലോ എന്നൊരാശ്വാസം മാത്രം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ???
കൊള്ളാം, നല്ല തേപ്പ്. അവർക്ക് നല്ല പണി കൊടുക്കണമായിരുന്നു. ഇനി ആഫിക്ക് എന്താ പറ്റിയത്?
Good next part vagam page kude tudaru
Good,നന്നായിട്ടുണ്ട്
ഇഷ്ടപ്പെട്ടു …… റിവൻഞ്ച് വേണം …..