ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ] 431

“എനിക്ക് ഈ പഴയ കാര്യങ്ങൾ ഓർക്കുന്നത് ഇഷ്ടമല്ല… നീ പെട്ടന്ന് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ പെട്ടന്ന്… അതാണ് ” ഞാൻ പറഞ്ഞു…

“അല്ല ഞാൻ നിന്നെ കണ്ടിട്ടില്ലല്ലോ… എന്റെ number എവിടുന്ന് കിട്ടി ”ഞാൻ ചോദിച്ചു…
അപ്പോൾ അവൾ കുടിച്ചുകൊണ്ട് ഇരുന്ന ചായ നെറുകിൽ കയറി… അവൾ ഒന്ന് ചുമച്ചു…

“അത്.., ആ ” അവൾ പറയാൻ വയ്യാതെ വിക്കി…

“നീ എന്തിനാ ഇങ്ങനെ ഒക്കെ ആകുന്നെ.. കാര്യം പറ ” ഞാൻ പറഞ്ഞു…

“ ദേഷ്യപ്പെടരുത്… ഞാൻ എല്ലാരേയും വിളിക്കുന്നതിനിടയിൽ ഐഷയെയും വിളിച്ചായിരുന്നു… അവൾ ആണ് ഇക്കാടെ number തന്നിട്ട് വിളിച്ചു നോക്കാൻ പറഞ്ഞത് ” അവൾ പേടിച്ചു പേടിച് ആണ് പറഞ്ഞത്.. ഞാൻ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല

അപ്പോൾ ആണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത് ഞാൻ പുറത്തേക്ക് നോക്കി.. നബീൽ ആണ് അവർ വന്നു അകത്തു കയറി മാമ ഇല്ല… മാമിയും അവനും മാത്രമേ ഉണ്ടായിരുന്നുള്ളു…

“നീ വന്നിട്ട് അങ്ങോട്ട് ഒന്ന് വന്നില്ലല്ലോടാ ” മാമി എന്നോട് ചോദിച്ചു…

“വന്നിട്ട് നിന്ന് തിരിയാൻ സമയം ഇല്ലായിരുന്നു മാമി. അതുകൊണ്ട് ആണ് ” ഞാൻ പറഞ്ഞു… അത് കേട്ട് മാമി അകത്തേക്ക് കയറി.. ഉമ്മി അപ്പൊ ഹാള്ളിലേക്ക് വന്നു… അപ്പോൾ ആണ് അവിടിരിക്കുന്ന ജാസ്മിനെ മാമി കണ്ടത്…

“ഇത് ആരാണ് ” മാമി ഉമ്മിയോട്‌ ചോദിച്ചു..

“അതൊക്കെ പറയാം നീ വാ ” എന്ന് പറഞ്ഞു ഉമ്മി മാമിയെയും വിളിച്ചു അകത്തു കൊണ്ട് പോയി…

“ആരാടാ അത് ” നബീൽ എന്നോട് ചോദിച്ചു… ഞാൻ അവനോട് കാര്യം പറഞ്ഞു…

എന്നിട്ട് ഞങ്ങൾ എല്ലാരും ഒരുമിച്ചിരുന്നു ഫുഡ്‌ ഒക്കെ കഴിച്ചു… എന്നിട്ട് ഉമ്മിയും വാപ്പിയും ഒരുങ്ങാൻ ആയി റൂമിലേക്ക് പോയപ്പോൾ ഞാനും അവരുടെ കൂടെ പോയി…

“ഉമ്മി വാപ്പി..” അവർ രണ്ട് പേരും എന്നെ നോക്കി

“നമ്മൾ എല്ലാവരും പോയാൽ പിന്നെ ജാസ്മി ഇവിടെ ഒറ്റക്ക് ആകില്ലേ ” ഞാൻ ചോദിച്ചു…

“അതിനു അവളെ നമ്മൾ കൂടെ കൊണ്ട് പോകുന്നുണ്ടല്ലോ ” ഉമ്മി ആണ് മറുപടി പറഞ്ഞത്..

“എന്താണ് ” ഞാൻ ചോദിച്ചു..

“അവരെ അങ്ങനെ പറഞ്ഞു വിടാൻ തോന്നുന്നില്ല… അത് മാത്രവുമല്ല ഞങ്ങളുടെ മനസ്സിൽ വേറെ ഒരു പ്ലാൻ ഉണ്ട് സമയം ആകുമ്പോൾ ഞങ്ങൾ പറയാം… കല്യാണത്തിന് അവൾക്കും അനിയനും ഉള്ളത് എടുക്കണം ” ഉമ്മി പറഞ്ഞു.. എന്തായിരിക്കും അവരുടെ പ്ലാൻ.. ഞാൻ അതൊന്നും അപ്പോചിക്കാതെ മുകളിലേക്ക് പോയി.. അവളുടെ റൂം കഴിഞ്ഞാണ് എന്റെ റൂം… ഞാൻ അത് വഴി പോയപ്പോൾ അവൾ ബെഡിൽ കണ്ണ് പൊത്തി ഇരിക്കുന്നത് ഞാൻ കണ്ടു….

“ഹലോ.. ഒരുങ്ങ് പോകണ്ടേ ” എന്റെ ശബ്ദം കേട്ട് അവൾ പെട്ടന്ന് തല പൊക്കി… എന്നിട്ട് തിരിഞ്ഞിരുന്ന കണ്ണുകൾ തുടച്ചു…

“എന്ത് പറ്റി..” ഞാൻ അവളോട് ചോദിച്ചു…

“എന്നെ തിരിച്ചു വീട്ടിൽ കൊണ്ട് വിടുമോ ” അവൾ എന്നോട് ചോദിച്ചു…

14 Comments

Add a Comment
  1. ചുള്ളൻ ചെക്കാ മോനെ പുതിയൊരു അതിഥി വന്നല്ലോ ജാസ്മിൻ കൊള്ളാം പേര് പോലെത്തന്നെ സുന്ദരിയായിരിക്കും അല്ലെ.വിധിച്ചതാണെങ്കിൽ ഒന്നിക്കട്ടെ.ആഫിക്ക് എന്തൊരു ഇഷ്ടമാ അവനോട് നല്ല ഇക്കയും പെങ്ങളും പിന്നെ സ്നേഹനിധിയായ ഉമ്മയും ഉപ്പയും. ആയിഷയുടെ നിഴൽ ഭാഗം ഇപ്പോഴും ഉണ്ടല്ലോ അവൾ ഇനിയും കടന്നു വരുമോ ആവോ.എന്തായാലും അടിപൊളിയായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.

    സ്നേഹപൂർവ്വം സാജിർ???

  2. സഹോ അടുത്ത ഭാഗം എങ്കിലും കുറച്ച് വേഗം ഇടണേ…. എങ്കിലെ ആ ത്രില്ല് ശരിക്കും ആസ്വതിക്കാൻ പറ്റൂ…

  3. കൊള്ളാം,super ആകുന്നുണ്ട്, ജാസ്മിൻ ആണോ നായകന്റെ പെണ്ണ്? കോടതിയിലെ twist എന്താ ഇനി?

  4. ??? M_A_Y_A_V_I ???

    ബ്രോ സൂപ്പർ അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു ???

  5. Nice aayind
    Thanks ? bro

  6. ??????????????????

  7. ??വായിക്കാൻ ഏറെ ഇഷ്ടം??

    സ്നേഹം തന്നിരിക്കുന്നു അടുത്ത ഭാഗം വേഗം തരണംbro
    ???????????????

  8. Anke ethraaa സ്നേഹം venam athraaa eduthooo chunkee next part vegam venam

  9. അവൻ കണ്ടത് അവനെ ചതിച്ച സുഹൃത്തിനെ ആയിരിക്കും അല്ലെ ❤❤❤

  10. Mone pwolich

  11. ഒരുപാട് സ്നേഹം, വേണമെങ്കിൽ ഒരു ടിപ്പർ വിളിക്കാ കുറച് അതിലും ഇറക്കി തരാം, മോനെ അടുത്ത പാർട്ട് പെട്ടെന്ന് റെഡിയാക്കികോളി ????

  12. Eppo njan broyude oru aradhakan ayorikkunnu waiting for next part bro

  13. ന്റെ പൊന്നോ….

    ഒരു രക്ഷേം ഇല്ല.
    ബാക്കി എപ്പോ വരും ❤

  14. ഒരു ലോഡ് സ്നേഹം
    അടുത്ത പാർട്ട് പെട്ടെന്നു വരുമല്ലോലെ…
    With

Leave a Reply

Your email address will not be published. Required fields are marked *