ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറി..
“അതെന്താ പെട്ടന്ന് അങ്ങനെ തോന്നാൻ ” ഞാൻ ചോദിച്ചു…
“പ്ലീസ് ഒന്ന് കൊണ്ട് വിടുമോ ” അവൾ ഒന്നും പറയാതെ അതിൽ തന്നെ ഉറച്ചു നിന്നു…
“ഇന്ന് ഞായറാഴ്ച അല്ലെ.. നാളെ അവന്റെ കാര്യം എന്താകും എന്ന് നോക്കിയിട്ട് നമുക്ക് നോക്കാം ” ഞാൻ പറഞ്ഞു.. അവടെ നിന്ന് മറുപടി ഒന്നും ഇല്ല
“എന്തായാലും ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ ഒന്ന് മാറ്.. കല്യാണത്തിന് എന്തായാലും വരണം അത്കൊണ്ട് ഡ്രസ്സ് എടുക്കാൻ പോകണം ” ഞാൻ പറഞ്ഞു… അപ്പോൾ ആഫി ആ റൂമിലേക്ക് കയറി വന്നു…
“എന്താ പ്രശ്നം ” ആഫി ജാസ്മിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട് ചോദിച്ചു…
“എനിക്ക് അറിയില്ല.. ഡ്രസ്സ് എടുക്കാൻ പോകാൻ വിളിച്ചിട്ട് വരുന്നില്ല.. നീ ഒന്ന് സംസാരിക്ക് ” ഞാൻ പറഞ്ഞിട്ട് റൂമിൽ നിന്ന് ഇറങ്ങി എന്റെ റൂമിൽ കയറി കുളിച്ച് ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് പുറത്തേക്കിറങ്ങി… ഞാൻ താഴേക്ക് ചെന്നു… ഉമ്മി, വാപ്പി ഞാനും റെഡി ആണ്… ഇനി അവർ രണ്ടും കൂടെ വന്നാൽ പോകാം… കുറച്ചു സമയം എടുത്തു അവർ ഇറങ്ങി വരാൻ… ആഫിക്ക് പുറകിലായി.. ഒരു പച്ച കളർ ചുരുദാർ ഒക്കെ ഇട്ട് കണ്ണൊക്കെ എഴുതി അവൾ താഴേക്ക് ഇറങ്ങി വന്നു…ആദ്യം എന്റെ മനസ്സിൽ ഒരു ആഗ്രഹം വന്നെങ്കിലും അത് ശെരിയായില്ലെങ്കിൽ ഉണ്ടാകുന്ന വിഷമത്തെ കുറിച്ച് ഓർത്തു അത് വേണ്ടന്ന് വെച്ചു…
“നിങ്ങൾ നാല് പേരും ആ വണ്ടിയിൽ വാ.. ഞങ്ങൾ മൂന് പേരും പോയി നദിയുമായി അങ്ങ് എത്താം ” എന്ന് പറഞ്ഞു ഞാൻ ആഫിയും ജാസ്മിനുമായി നാദിയുടെ അടുത്തേക്ക് പോയി… അവിടെ ചെല്ലുമ്പോൾ അവൾ ഒരുങ്ങി നിപ്പുണ്ട്… കൊച്ചിനെ ആഫിയുടെ കയ്യിൽ കൊടുത്തിട്ട് നാദി ഫ്രണ്ടിൽ കയറി…
“ഇത് ആരാ ” എന്ന് നാദി കൈക്കൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു…
“പറയാം ” ഞാൻ പറഞ്ഞു…
അങ്ങനെ ഞങ്ങൾ നേരെ ഡ്രസ്സ് എടുക്കാൻ ആയി PARTHAS ടെസ്റ്റൈൽസിലേക്ക് പോയി..
എറണാകുളത്തെ ഏറ്റവും നല്ല ഷോപ്പുകളിൽ ഒന്ന് ആയിരുന്നതുകൊണ്ടും കല്യാണ സീസൺ ആയത്കൊണ്ടും നല്ല തിരക്ക് ഉണ്ടായിരുന്നു… കല്യാണ സാരി ചെറുക്കൻ വീട്ടുകാരുടെ ആണ് അതുകൊണ്ട് രണ്ട് ജോഡി എടുത്താതെ ഉള്ളു… ഒരു വൈലറ്റ് വെഡിങ് ഗൗണും.. പിന്നെ ഒരു ലൈറ്റ് റെഡ് ഗൗണും ആയിരുന്നു അവൾക്ക് എടുത്തത്… നാദിക്കും ജാസ്മിനും ക്രീം കളർ സാരിയും എടുത്ത് അതിനു പറ്റിയ ബ്ലൗസ് അവിടെ തന്നെ തൈക്കുന്നത് കൊണ്ട് ഞാൻ അവരെയും കൊണ്ട് ബ്ലൗസ് തയ്യ്ക്കാൻ ആയി പോയി..
“ആരാണെടാ ആ കൊച്ച് ” നാദി എന്നോട് ചേർന്ന് നിന്ന് ചോദിച്ചു…
“അത് എന്റെ ഒരു ഫ്രണ്ട് ആണ് ” ഞാൻ പറഞ്ഞു…
“മം ഫ്രണ്ട് ഫ്രണ്ട് ” അവൾ എന്നെ ഒന്ന് വല്ലാതെ നോക്കി…
“ഇത് അതല്ല സംഭവം ” എന്ന് പറഞ്ഞു ഞാൻ കാര്യം പെട്ടന്ന് വ്യക്തമാക്കി കൊടുത്തു…
“ഹലോ… ഞങ്ങളോട് ഒന്നും മിണ്ടില്ലേ ” ഒന്നും മിണ്ടാതെ നേരെ നോക്കി നടക്കുന്ന ജാമിനോട് നാദി ചോദിച്ചു…
“പരിചയമില്ലാത്തോണ്ട് ആണ് സംസാരിക്കാൻ വരാഞ്ഞത്.” ജാസ്മിൻ പറഞ്ഞു…
അപ്പോഴേക്കും അളവെടുക്കുന്ന സ്ഥാലം എത്തി… അളവെടുത്ത ഞങ്ങൾ തിരിച്ചു വരുമ്പോൾ നാദിയും ജാസ്മിനും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്..
തിരിച്ചെത്തുമ്പോൾ മിക്കവാറും എല്ലാവർക്കുമുള്ള ഡ്രസ്സ് എടുത്ത് കഴിഞ്ഞിരുന്നു… എനിക്കും നബീലിനുമുള്ളത് ഒക്കെ ആഫിയുടെ സെലെക്ഷൻ ആണ്…
ചുള്ളൻ ചെക്കാ മോനെ പുതിയൊരു അതിഥി വന്നല്ലോ ജാസ്മിൻ കൊള്ളാം പേര് പോലെത്തന്നെ സുന്ദരിയായിരിക്കും അല്ലെ.വിധിച്ചതാണെങ്കിൽ ഒന്നിക്കട്ടെ.ആഫിക്ക് എന്തൊരു ഇഷ്ടമാ അവനോട് നല്ല ഇക്കയും പെങ്ങളും പിന്നെ സ്നേഹനിധിയായ ഉമ്മയും ഉപ്പയും. ആയിഷയുടെ നിഴൽ ഭാഗം ഇപ്പോഴും ഉണ്ടല്ലോ അവൾ ഇനിയും കടന്നു വരുമോ ആവോ.എന്തായാലും അടിപൊളിയായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.
സ്നേഹപൂർവ്വം സാജിർ???
സഹോ അടുത്ത ഭാഗം എങ്കിലും കുറച്ച് വേഗം ഇടണേ…. എങ്കിലെ ആ ത്രില്ല് ശരിക്കും ആസ്വതിക്കാൻ പറ്റൂ…
കൊള്ളാം,super ആകുന്നുണ്ട്, ജാസ്മിൻ ആണോ നായകന്റെ പെണ്ണ്? കോടതിയിലെ twist എന്താ ഇനി?
ബ്രോ സൂപ്പർ അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു ???
Nice aayind
Thanks ? bro
??????????????????
സ്നേഹം തന്നിരിക്കുന്നു അടുത്ത ഭാഗം വേഗം തരണംbro
???????????????
Anke ethraaa സ്നേഹം venam athraaa eduthooo chunkee next part vegam venam
അവൻ കണ്ടത് അവനെ ചതിച്ച സുഹൃത്തിനെ ആയിരിക്കും അല്ലെ ❤❤❤
Mone pwolich
ഒരുപാട് സ്നേഹം, വേണമെങ്കിൽ ഒരു ടിപ്പർ വിളിക്കാ കുറച് അതിലും ഇറക്കി തരാം, മോനെ അടുത്ത പാർട്ട് പെട്ടെന്ന് റെഡിയാക്കികോളി ????
Eppo njan broyude oru aradhakan ayorikkunnu waiting for next part bro
ന്റെ പൊന്നോ….
ഒരു രക്ഷേം ഇല്ല.
ബാക്കി എപ്പോ വരും ❤
ഒരു ലോഡ് സ്നേഹം
അടുത്ത പാർട്ട് പെട്ടെന്നു വരുമല്ലോലെ…
With
❤