ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ] 350

“അന്ന് ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ കണ്ടതാ… പിന്നെ അവളുമായി യാതൊരു ബന്ധവും ഇല്ലാ.” ഞാൻ പറഞ്ഞു…

“അതിന് നിനക്ക് അവൾ തരുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട് ” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു….

“അപ്പൊ എന്റെ പണി തീരാറായി അല്ലെ ” ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു…

“അത് കൊള്ളാം വന്നിട്ട് സംസാരിച്ചുകൊണ്ട് അവിടെ തന്നെ നിക്കുവാണോ… വാ അകത്തേക്ക് വാ ”വിവേകിന്റെ അമ്മ സവിത ആന്റി ആണ്.. ഞാനും അവനും അകത്തേക്ക് കയറി…അവൻ എനിക്ക് ഒരു റൂം കാണിച്ചു തന്നു…

“നീ ഒന്ന് ഫ്രഷ് ആക്.. നമുക്ക് ഒന്ന് പുറത്തേക്ക് ഇറങ്ങാം ” അവൻ പറഞ്ഞു.

ഞാൻ ഫ്രഷ് ആയി പുറത്തേക്ക് വരുമ്പോൾ അവൻ ബെഡിൽ ഇരിക്കുവാണ്… ഞാൻ ഡ്രസ്സ്‌ ചെയ്ത് പുറത്തേക്ക് വന്നു…

“എവിടെ പോകാനാണ് ” ഞാൻ അവനോട് ചോദിച്ചു…

“നീ വാ ” അവൻ പറഞ്ഞു എന്നിട്ട് അവൻ പുറത്തേക്ക് ഇറങ്ങി…

“അമ്മേ ഞങ്ങൾ ഒന്ന് പുറത്തേക്ക് പോവുകയാ…” അവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.. എന്നിട്ട് ഞങ്ങൾ യാത്രയായി..അവൻ എങ്ങോട്ടോ എന്നെ കൊണ്ട് പോയി.. എന്നിട്ട് ഒരു ടെസ്റ്റൈൽസിന്റെ മുൻപിൽ നിർത്തി…

“വാ ഇറങ് ” എന്ന് പറഞ്ഞു അവൻ ഇറങ്ങി… ഞാനും ഇറങ്ങി അവന്റെ കൂടെ പോയി..

“ഇവിടെ എന്താടാ ” ഞാൻ അവനോട് ചോദിച്ചു…

“സാധാരണ എല്ലാവരും ഇവിടെ തുണി എടുക്കാൻ ആണ് വരുന്നത് ” അവൻ ഒരു അളിഞ്ഞ ചിരിയോടെ പറഞ്ഞു…

“ഓ എനിക്ക് അറിയത്തിലായിരുന്നു… ഇവിടെ നമ്മൾ എന്തിനാ വന്നത് എന്നാണ് ഞാൻ ചോദിച്ചത്?”

“എടാ ഷർട്ട്‌ എടുക്കാൻ നിനക്ക് ” അവൻ പറഞ്ഞു പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല… അവൻ എനിക്ക് ഒരു ചെക്ക് ഷർട്ട്‌ എടുത്ത് എന്നിട്ട് അത് പാക്ക് ചെയ്ത് വാങ്ങാൻ ചെന്നപ്പോൾ അവിടെ നിക്കുന്നു… നമ്മുടെ ശത്രു ഐഷ… ഞാൻ അവളുടെ അടുത്തേക്ക് പോകാതെ മാറി നിക്കാൻ തന്നെ തീരുമാനിച്ചു… പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു… അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി അപ്പോൾ അവൾ എന്നെ കണ്ടു… അവൾ പെട്ടന്ന് ബില്ല് അടച്ചിട്ടു എന്റെ അടുത്തേക്ക് വന്നു…

“അവളെ മാറ്റി എന്ന് വെച്ച് അവൾ രക്ഷപെട്ടു എന്ന് കരുതണ്ട ” ഐഷ ദേഷ്യത്തോടെ പറഞ്ഞു… അടുത്ത് നിന്നവർ ഒക്കെ ഞങ്ങളെ ശ്രെദ്ധിക്കുന്നത് ഞാൻ കണ്ടു… ഞാൻ അവളോട് ഒന്നും പറയാതെ ഷോപ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങി… ഐഷ എന്റെ പിറകെ വന്നു…

“എന്താടാ നിനക്ക് പേടി ആണോ എന്നോട് സംസാരിക്കാൻ ” കാറിന്റെ അടുത്ത് എത്തിയപ്പോൾ അവൾ എന്റെ മുൻപിൽ കേറി നിന്നക്കൊണ്ട് പറഞ്ഞു…
ഞാൻ അവളുടെ കുത്തിന് പിടിച്ചു കാറിനോട് ചേർത്തു…

14 Comments

Add a Comment
  1. മച്ചാനെ നല്ല ഒരു ട്രാക്കിലേക്കാണ് ഇപ്പോൾ കഥ പോവുന്നത്.ഇതുവരെ ജാസ്മിനും അജാസും ഒന്നിക്കണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു,പക്ഷെ ഫൗസിയയുമായുള്ള നിക്കാഹ് ഉറപ്പിച്ചതും പെണ്ണ് അവനെ നല്ലോണം ഇഷ്ടപ്പെടുന്നതും കൊഞ്ചിക്കുഴയുന്നതും ഒക്കെ കാണുമ്പോൾ ഫൗസിയ തന്നെയാണോ അവന് വേണ്ടി പടച്ചോൻ കരുതീരിക്കുന്നത് എന്ന് ചിന്തിച്ചു പോകുന്നു.ജാസ്മിന്റെ തോരോധനവും സൈനുവിനോടുള്ള ഇഷ്ടവും ഒക്കെ സംശയങ്ങൾ സൃഷ്ടിക്കുന്നു.ഒരു കാര്യം പറയാം ഒരു പെണ്ണിന്റെ മനസ്സ് വേദനിപ്പിച്ചു മറ്റൊരു പെണ്ണിനെ സ്വന്തമാക്കുന്നവനല്ല സ്നേഹിച്ചപെണ്ണിന് വേണ്ടി യുദ്ധം ചെയ്യുന്നവനാണ് പുരുഷൻ.ഫൗസിയ ഇപ്പോൾ അവനുമായി ഏറ്റവും കൂടുതൽ അടുത്തു നിൽക്കുന്ന ആളാണ് മറന്നുപോകാരുത്.ഇമോഷണലി നല്ലവണ്ണം ടച്ചിങ് ആണ് ഇപ്പോൾ.അജാസ് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വലുതാണ്. പ്രശ്നങ്ങൾ ഒന്നിന് പിറകെ ഒന്നായി ഒറ്റക്ക് നേരിടുവാണ് ആ ചെറുപ്പക്കാരൻ.അജാസിനെ ഏറെ ഇഷ്ടമാണ്.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

  2. ദശമൂലം ദാമു

    Bro
    ഇന്ന് ഉച്ചക്കാണ് ഇത് കണ്ടത്.
    അപ്പൊ തന്നെ 8 പാർട്ടും വായിക്കാൻ തുടങ്ങി.
    എന്താ പറയാ അടിപൊളി ?

    എത്രയും പെട്ടന്ന് അടുത്ത part ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു ??

  3. ഇന്നെന്താ വിഷുവാ? ആരാ ഇവിടെ പടക്കമൊക്കെ പൊട്ടിച്ചേ?

  4. Ajas sharikkum
    Mandano
    Pottano
    Story bellum breakum illallo
    Pakshe chilayidathokke interesting aanu
    Jasmine chapter close cheyyatha madal nayakan
    Ini athinte pirake poyi pani vangum
    Ee kallyanom oombum

  5. Muvattupuzhakkaaran

    Bro onnengil jasminte porage povuga allengy fouside porage povuga allaathe 2 perdem porage povalle kadhayude pokk vach ini jasmine aayitt pullikk life illa fouside koode aan life ollath pinnenthina jasminte koode ingane kadich thoongane adutha partil ellaathinum clarity varumenn pratheekshikkunnu

  6. ബ്രോ കഥ വലിയ കുഴപ്പമില്ല. ആകെയുള്ള സംശയം ഇതിലെ നായകനെ കുറിച്ചാണ്. നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് ഇയാൾ സ്വന്തമായി കമ്പനി നടത്തുന്നുണ്ട്. അതും സ്വന്തം നിലയിൽ നല്ല രീതിയിൽ കൊണ്ടുപോകുന്നുണ്ട്. അത് മാത്രമല്ല നല്ലൊരു തേപ്പും കിട്ടിയിട്ടുണ്ട് . ഇത്രയും അനുഭവവും കഴിവുമുള്ളൊരാൾ ഇങ്ങനൊരു ട്രാപ്പിൽപ്പെടുക എന്നു പറഞ്ഞാൽ അത്ര വിശ്വസനീയമല്ല. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഒന്ന് ഭയക്കും എന്നുള്ള പൊതുതത്വം പോലും നിങ്ങളുടെ നായകനിൽ നിങ്ങൾ ഉപയോഗിച്ച് കാണുന്നില്ല. കഥയാണ് എന്നു കരുതി ലോജിക് ഉണ്ടാകേണ്ട എന്നില്ലല്ലോ. പിന്നെ കഥാപാത്രങ്ങൾ പലതും പെട്ടന്ന് പൊട്ടിമുളച്ചതായിട്ടാണ് കാണുന്നത്. അതൊക്കെ ശരിക്കും അരോജക്തമായി തോന്നുന്നു. ഇതൊകെ എന്റൊരു കാഴ്ചപ്പാടിൽ തോന്നുന്നതാണ്. ഏതൊക്കെ ഒന്ന് ശരിയാക്കിയാൽ ചിലപ്പോൾ കഥ ഇതിലും നല്ലൊരു അനുഭവമായിരിക്കും

    1. ഏതാണ് ബ്രോ രണ്ടാമത്തെ ട്രാപ്പ് ആയിശയിൽ നിന്നുള്ള ചതി ഏറ്റുവാങ്ങേണ്ടി വന്നു എന്ന് കരുതി മറ്റൊരു പെണ്ണിനെ സ്നേഹിച്ചുകൂടാ എന്നുണ്ടോ.ജാസ്മിൻ അങ്ങനെ സ്വഭാവ ദൂഷ്യഫലം ഉള്ള പെണ്കുട്ടിയാണെന്ന് ഇതുവരെ മുഴുവനായി പറഞ്ഞിട്ടില്ല അത് അടുത്ത ഭാഗത്തിലെ മനസിലാകു.പിന്നെ ഒരു പെണ്കുട്ടിയോടുള്ള ഇഷ്ടം പൂർണ്ണമായും മനസിൽ നിന്ന് പോകുന്നതിന് മുൻപ് വേറൊരു പെണ്കുട്ടിയുമായി കല്യാണം വേഗത്തിൽ മടക്കുമ്പോൾ ആർക്കും ഉണ്ടാകാവുന്ന മാനസിക പ്രശ്നങ്ങൾ അജാസിനും ഉണ്ടായിട്ടുണ്ട്.ഓരോ നെൽകതിരിലും അത് കഴിക്കേണ്ടയാളുടെ പേര് നേരത്തെ തന്നെ എഴുത്തപ്പെട്ടിട്ടുണ്ട് അത് പോലെ ചെയ്ത തെറ്റിനുള്ള ശിക്ഷ ഈ ജന്മത്തിൽ തന്നെ അനുഭവിക്കേണ്ടതായും ഉണ്ട് രണ്ടും കാലം തെളിയിക്കും നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.

  7. Machane thu full thepp analo. Last fosiyum thekkumo

  8. വിനോദ്

    അടിപൊളി മച്ചാനെ

  9. കൊള്ളാം, ജാസ്മിൻ പോയത് നന്നായി, നിന്ന നിൽപ്പിൽ മറ്റവന്റെ കൂടെ പോയ അവളെ സ്നേഹിച്ചിട്ടും കാര്യമില്ല. ഇനി അവളെ കണ്ടെത്തി sentimence അടിച്ച് വീണ്ടും ജാസ്മിന്റെ പുറകെ പോയി നായകന്റെ വില കളയരുത്

  10. ??????? very good part ☺️ waiting for next part

  11. ??? M_A_Y_A_V_I ???

    Adipoliayittundu bro
    Adutha part pettennu tharane.
    Katta waiting??????????????????

Leave a Reply

Your email address will not be published. Required fields are marked *