“ ഇല്ലന്ന് ഞാൻ ഒന്ന് പറഞ്ഞേ “
അവൻ വിഷമത്തോടെ തിരിഞ്ഞു നടന്നു . അമ്മു അവന്റെ കളികൾ കണ്ട് പുഞ്ചിരിച്ചു നിന്നു.
എല്ലാവരും അവരവരുടെ മുറികളിലേക്ക് കയറി ഉറക്കം തുടങ്ങി. സമയം 1 കഴിഞ്ഞിട്ടും അപ്പുവിന് ഉറക്കം വന്നില്ല .
അവന്റെ മനസ്സ് വല്ലാതെ കുളിരുകേറി ഇരിപ്പായിരുന്നു . അവന് അപ്പോൾ തന്നെ അമ്മുവിനെ കാണാൻ ആഗ്രഹം തോന്നി
അവൻ പതിയെ മുറിക്ക് പുറത്തിറങ്ങി അമ്മുവിന്റെ മുറിയുടെ അടുത്തേക്ക് ചെന്നു
ഡോർ ചാരാറേ ഉണ്ടായിരുന്നുള്ളു, അവൻ പതിയെ ശബ്ദം ഉണ്ടാക്കാതെ മുറിക്കുള്ളിൽ കയറി ഇരുട്ട് നിറഞ്ഞ മുറിയിലൂടെ അവൻ പതിയെ പതിയെ നടന്ന് കാട്ടിലിനടുത്തെത്തി .
അവൻ സൂക്ഷിച്ച് നോക്കിയപ്പോൾ അമ്മു കിടക്കുന്നത് അവന് മനസിലായി , അവൻ പതിയെ കാട്ടിലിലേക് കേറി അങ്ങ് കിടന്നു
“അമ്മേ………………….”
അമ്മേന്നും പറഞ്ഞ് ഒരു നിലവിളി ആയിരുന്നു , ആ നിലവിളി കേട്ടതും അവൻ ജീവനും കൊണ്ട് അവന്റെ മുറിയിൽ കയറി കതകടച്ചു.
പുറത്ത് ലൈറ്റുകൾ പ്രകാശിച്ചു , ചെറിയച്ഛന്ടെ മുറിയുടെ വാതിൽ തുറക്കുന്നതും സംസാരിക്കുന്നതും കേൾകാം, താഴെനിന്നും ആരൊക്കയോ ഓടി കയറി വരുന്ന ശബ്ദം
നീണ്ടുനിന്ന നിലവിളിയിൽ നിന്നും അപ്പുവിന് ഒരു കാര്യം മനസിലായി അത് അമ്മുവിന്റെ ശബ്ദമല്ല അതുല്യ ആണ് .
ആ കൊച്ചിതെപ്പോൾ തൊട്ട് അവളുടെ കൂടെ കിടക്കാൻ തുടങ്ങി .
കുഞ്ഞമ്മ അവളെ ആശ്വസിപ്പിക്കുന്നത് കേൾക്കാം . ഇനി അങ്ങോട് ചെന്നാൽ പിടിക്കപ്പെടുമോ … വേണ്ട പോകണ്ട
എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി ലൈറ്റുകൾ അണഞ്ഞു , അപ്പു കുറെ നേരം ഉറക്കം ഇല്ലാതെ കിടന്ന് പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു .
രാവിലെ ഡോറിൽ ഉള്ള മട്ട് കേട്ടാണ് അവൻ എഴുന്നേറ്റത് , അവൻ ഉറക്കപ്പിച്ചയിൽ പോയി ഡോർ തുറന്നു .
തുറന്നപ്പോൾ കണ്ടത് കള്ള നോട്ടവുമായി നിൽക്കുന്ന അമ്മുവിനെ ആയിരുന്നു .
“ എന്താ മോനെ പതിവില്ലാതെ കുറ്റി ഒക്കെ ഇട്ട് കിടന്നത് “
“അത് ഓർക്കാതെ ഇട്ടതാ”
“ ആ അതേ അതേ പേടിചൊടിവന്നപ്പോൾ അറിയാതെ ഇട്ടതല്ലേ “
“ പേടിച്ചിട്ടോ … ആര് എന്തിന് “
“ ആഹ ഹ ഹ ഹാ … മോനെ അപ്പുവേട്ടാ നീ ഏത് നട്ടപതിരാത്രിക്ക് എത്രവലിയ ഇരുട്ടിൽ വന്നാലും ഞാൻ നിന്നെ തിരിച്ചറിയും കേട്ടാ ..
അവൾ ചിരിച്ചുകൊണ്ട് അവന്റെ ചെവിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു
നിങ്ങ മരണമാസ്സാണ് …..
Thank you ☺
Nxt പാർട്ട് ?????
Pettannundakum