ഒരു സംഭാഷണം തുടങ്ങാൻ എന്തേലും ഒക്കെ കാരണങ്ങൾ വേണ്ടേ
: അഹ് കഴിഞ്ഞു , കഴിഞ്ഞിട്ട് കുറച്ചായല്ലോ ? അവിടെ ആയിരുന്നോ ഇറങ്ങേണ്ടത്
അവൾ ചോദിച്ച ചോദ്യം കേട്ടെങ്കിലും മുത്ത് പോലെ ഇരിക്കുന്ന അവളുടെ പല്ലിലേക്ക് നോക്കിയിരുന്ന എന്നെ അവൾ നോക്കുന്നത് കണ്ടപ്പോ പെട്ടെന്ന് ഞാൻ നോട്ടം മാറ്റി ,
: ഹേയ് അല്ല , കോഴിക്കോടേക്കാണ് , മാഷ് എങ്ങോട്ടാ?
: കോഴിക്കോട് തന്നെ
: അവിടണോ വീട് ?
: അതെ
: പടിക്കുകയാണോ ?
:അതെ
:എവിടെ ?
വീണ്ടും വീണ്ടും എന്റെ ചോദ്യങ്ങൾ കേട്ടപ്പോ അവൾക് ഇഷ്ടായില്ല എന്ന് തോന്നി. അതെനിക്ക് അവളുടെ മുഖത്തു വ്യക്തമായി കാണാൻ പറ്റി .കുറച്ചു നീരസത്തോടെ ആണെങ്കിലും അവൾ തൃശൂർ എന്ന് പറഞ്ഞു
ഇനി ചോദിച്ചു ബോർ ആകേണ്ട എന്ന് കരുതി ഞാൻ സൈഡിലേക് കുറച്ചൂടെ ഒതുങ്ങി ഇരുന്നു , ബസ്സിൽ നല്ല തിരക്കും പുറത്തു നല്ല മഴയും , എവിടെ എത്തി എന്നോ എപ്പോ എത്തും എന്നോ അറിയില്ല , കുറച്ചു സമയം ഉറങ്ങാം എന്ന് കരുതി, ഒന്ന് ഉറക്കം പിടിച്ചു വന്നപ്പോഴാണ് ബസ്സ് ഒന്ന് ആടി ഉലഞ്ഞു നിന്നത് , ആൾക്കാരുടെ ഓരോ മുറുമുറുപ്പ് കേട്ട് കൊണ്ടാണ് ഞാൻ കണ്ണ് തുറന്നെ , സംഭവം ബ്രേക്‌ഡോൺ ആണ് .
അടിപൊളി , ഇനി ഇന്നൊന്നും അങ്ങു എത്തില്ലാ എന്ന് മനസ്സിൽ പറഞ്ഞു നമ്മുടെ അടുത്തിരിക്കുന്ന കക്ഷിയെ നോക്കിയപ്പോ ആണ് ആള് ടെൻഷൻ അടിച്ചിരിക്കുന്നെ കണ്ടേ . അവളുടെ മുഖം കണ്ടപ്പോ എനിക്ക് ചിരി ആണ് വന്നേ , എന്നാലും സമാധാനിപ്പിച്ചേക്കാം എന്ന് കരുതി .
:ബ്രേക്‌ഡോൺ ആണെന്ന് തോന്നണു മാഷെ ,
:അയ്യോ ഇനി എന്ത് ചെയ്യും
അത് പറഞ്ഞപ്പോ തന്നെ മനസ്സിലായി ആള് കാണുന്ന ലുക്ക് മാത്രം ഒള്ളു , ഒരു പാവം ആണെന്ന്
:ചിലപ്പോ റെഡിയാക്കും , അല്ലേൽ അടുത്ത വരുന്ന ബസ്സിൽ കയറ്റിവിടും
ഒരു കാര്യോം ഇല്ലേലും ചുമ്മാ ഏന്തി വലിഞ്ഞു മുന്നിലേക്ക് അവൾ നോക്കുമ്പോ അവളുടെ മുഖം കണ്ടു അറിയാതെ ചിരിച്ചുപോയി ഞാൻ ,
എന്റെ ചിരി കണ്ടിട്ടാവണം , പേടിയിൽ നിന്ന് ചെറുതായി അവളുടെ മുഖം ദേഷ്യം ആയത് .
Kollam, ithinte baki evide
തീർച്ചയായും ,ഇനി ഉള്ള ഭാഗങ്ങളിൽ ശ്രദ്ധിക്കണ്ട്
പേജും കുറച്ചു…… ബാക്കി ഉടനെ തന്നോണം ഹ ഹഹ ഹഹഹ. വളരെ നന്നായിട്ടുണ്ട്. കാത്തിരിക്കുന്നവർക്കുവേണ്ടി ബാക്കി ഉടനെ എഴുതുക ഉണ്ടാവും എന്ന് കരുതുന്നു. എഴുതാൻ കഴിയട്ടെ എന്നാണെന്റെ പ്രാർത്ഥന
എന്ന്
Shazz
എഴുതണം, ഒരു പരീക്ഷണമാണ്.
കൊലച്ചതി ആയിപ്പോയി..?
ബാക്കി പെട്ടെന്ന് തരൂ ഹേ..?
പണിപ്പുരയിലാണ്
shanu …. ith onnum ayilllallo…..enthayalum sambavam kollam..
ഇത് ഒന്നും അല്ല എന്നെനിക്കറിയാം. ഭാക്കി വരുന്നുണ്ട്
കൊള്ളാം, തുടക്കം ആയത്കൊണ്ട് പേജ് കുറഞ്ഞത് ക്ഷമിച്ചിരിക്കുന്നു, അടുത്ത ഭാഗം പേജ് കൂട്ടി എഴുതണം, വായിക്കാൻ എന്തെങ്കിലും വേണ്ടേ
തീർച്ചയായും
തുടക്കം കൊള്ളാം..പേജ് കൂട്ടി എഴുതമായിരുന്നൂ