” ഹ ഹ.. പ്രണയം ആർക്കും ആരോടും തോന്നാം അനഘ.. അവിടെ ബന്ധനങ്ങൾ
ഉണ്ടാവരുത്.. നമ്മുടെ വികാരങ്ങൾ അതിന്റെ പാരമ്യത്തിൽ അത്രയും സ്വാതന്ത്ര്യത്തോടെ പ്രകടിപ്പിക്കാൻ കഴിയണം. അവളെന്റെ ജീവൻ ആയിരിക്കണം അതല്ലേ.. വേണ്ടത് ”
ജീവ തല പുറകോട്ട് ചെരിച്ച് കിടന്ന് ചിരിച്ചു.
” ആ ഒരാളെ കിട്ടിയില്ലേ.. അവൾ അത്ര സ്പെഷ്യൽ ആണോ ”
അനഘ ആകാംഷയോടെ ചോദിച്ചു.
” യെസ് അവൾ സ്പെഷ്യൽ ആണ്.. പിന്നെ കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട്.. അവളുടെ അംഗലാവണൃം.. പെണ്ണിന്റെ ഉടലഴക് അതെന്നെ എന്നും മത്ത് പിടിപ്പിക്കുന്നു. അവളെ കാണുമ്പോൾ ഒക്കെ എന്റെ ഉള്ളിൽ കാമവും പ്രണയവും ഉണരുന്നു .. ഞാൻ.. ഞാൻ അവളെ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് ”
അവന്റെ ശബ്ദം നേർത്ത് തുടങ്ങിയിരുന്നു.
” അതിപ്പോ ഉടലഴക് ഒക്കെ ഒരു പ്രസവം വരെ അല്ലേ ഉള്ളു ജീവ..!! ഇപ്പോ എന്നെ നോക്ക് കണ്ടില്ലേ ” അവൾ കുലുങ്ങി ചിരിക്കാൻ തുടങ്ങി.
അവളുടെ വാക്കുകൾ കേട്ട് അവൻ ഒന്ന് നിർത്തി അവളെ തന്നെ നോക്കി..
“നിന്നെ പോലെ ഒരു പെണ്ണിനെ കിട്ടിയാൽ ഞാൻ ഈ ലോകത്തിലെ എറ്റവും വലിയ ഭാഗ്യവാൻ ആണ് അനഘ..!! എല്ലാവർക്കും ആ ഭാഗ്യം ഉണ്ടാകില്ല..!! ”
” അതെന്നാ.. ജീവാ ഞാൻ അത്രക്ക് സുന്ദരിയാണോ?”
” നീ ദേവതയാണ് അനഘ.. നിന്നെ പോലെ ഒരു പെണ്ണിനെ കിട്ടിയാൽ ഞാൻ അവളെ ഭൂമിയോളം പ്രണയിക്കും..ചുംബനങ്ങൾ കൊണ്ട് മൂടും.. രാത്രിയും പകലും അവളുടെ ചൂടിനെ ഞാൻ ആസ്വദിക്കും ആഗ്രഹത്തോടെ കൊതിയോടെ കാമിക്കും ”
ജീവയുടെ വാക്കുകൾ ആത്മാർഥമായി തോന്നിയത് കൊണ്ടാവാം.. അനഘക്ക് അതിശയവും നാണവും ഒരെ സമയം വന്നു.
അവൾ കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല.
Ethuvare vannillallo bro
3 days kazhiju bro
Post cheythitundallo bro
ഇതിന്റ ബാക്കി🤔