ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര] 3734

തലേന്ന് നടന്ന കള്ള് സഭയുടെ  ബാക്കി പാത്രമാവാം സാധാരണ ദിവസങ്ങളിൽ 6 മണിക്ക് മുൻപായി എഴുന്നേൽക്കുന്ന ജസ്റ്റിൻ  അന്നെ ദിവസം  9 മണിക്ക് ശേഷം ആണ് എഴുന്നേറ്റത്..

അനഘയെ അവിടെ കാണാത്തത് കൊണ്ട് തന്നെ   ജോലിക്ക് പോയിരിക്കും എന്നവൻ ഉറപ്പിച്ചു..!!
പ്രഭാത കർമ്മങ്ങൾക്ക് ശേഷം ഫോണിൽ നോക്കിയപ്പോൾ ആണ്  ജീവയുടെ 4 മിസ്സ് കാൾ വന്ന് കിടക്കുന്നത്  അവൻ ശ്രെദ്ധിക്കുന്നത്.
അപ്പോൾ തന്നെ ജസ്റ്റിൻ ജീവയെ  തിരിച്ചു വിളിച്ചു.

” ജീവാ പറയെടാ.. ഞാൻ കുറച്ചു അധികം ഉറങ്ങി പോയി..!! ”
അപ്പുറത്ത് കാൾ കണക്ട് ആയി.

” ജസ്റ്റി ഞാൻ  രാവിലെ മുതൽ വിളിക്കാണ്.. നമുക്ക് ഇന്ന് ഒരിടം വരെ പോണം.. പറ്റില്ലാന്ന് പറയരുത്..!! നീ എപ്പഴാ ഫ്രീ ആവാ..? ”
ജീവ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

” തിരക്ക് ഒന്നുല്ല.. ജീവാ.. !!  നമുക്ക് പോകാം
എന്താടാ ഇത്ര അത്യാവശ്യം?? ”

” അതൊക്കെ നേരിട്ട് കണ്ട് പറയാം നീ ഇറങ്ങുമ്പോൾ പറ ഞാൻ ഷോപ്പിലേക്ക്
വരാം ”
എന്താണ് കാര്യമെന്ന് ജീവ ഒന്നും തന്നെ വിട്ട് പറഞില്ല.

”  ജീവാ..!  പിന്നെ എനിക്കിന്ന് ഒരു മീറ്റിംഗ് ഉണ്ടാരുന്നു..!! അത് കഴിഞ്ഞിട്ട് പോയാൽ മതിയോ ??   ”
സനോജിന്റെ കാര്യം പെട്ടെന്ന് ജസ്റ്റിന്റെ ഓർമയിലേക്ക് വന്നു.

” എന്നാ മീറ്റിംഗ് ആടാ..?? ”
കാര്യം അറിയാമെങ്കിലും ജീവ അവനോട് തിരക്കി.

” ഡാ…   എന്നെ നമ്മൾ അന്ന് പോയ റിസോർട്ടില്ലെ അലോരൈക,  അതിന്റെ  മാനേജർ വിളിച്ചിരുന്നു.. നീ അറിയും മറ്റേ സനോജ് ഇല്ലേ അവൻ…!!
പുള്ളിക്ക്   എന്നെ നേരിട്ട് കണ്ട്  എന്തോ  സംസാരിക്കാൻ ഉണ്ടെന്ന്…  ഇന്ന് ഞാൻ ആളെ  കാണാൻ നിക്കാരുന്നു “

The Author

59 Comments

Add a Comment
  1. Ethuvare vannillallo bro

  2. 3 days kazhiju bro

    1. Post cheythitundallo bro

  3. ഇതിന്റ ബാക്കി🤔

Leave a Reply

Your email address will not be published. Required fields are marked *