ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര] 3543

സനോജിന്റെ മറുപടിയിൽ ജസ്റ്റിൻ ആകേ കൺഫ്യൂഷൻ ആയി.
” അതിപ്പോ ബ്രോ ഞാൻ എപ്പോഴാ ഫ്രീ ആവാന്ന് പറയാൻ കഴിയില്ല.. എന്തായാലും ഞാൻ ഒന്ന് നോക്കിട്ട് വിളിക്കാം ”
ജസ്റ്റിൻ അവന്റെ ഭാഗം പറഞ്ഞ് ക്ലിയർ ചെയ്തു.

” ആം എനിക്കും ഇവിടെ കുറച്ചു വർക്ക്‌ ഉണ്ട്. അത് കഴിഞ്ഞാൽ നമുക്ക് മീറ്റ് ചെയ്യാം ജസ്റ്റിൻ  ഒന്ന് സെറ്റ് ആയിട്ട് വിളിക്ക്  ബൈ  ”
സനോജ് അതും പറഞ്ഞു  കാൾ കട്ട് ചെയ്തു.

ജസ്റ്റിൻ   ഫോൺ തിരികെ പോക്കറ്റിൽ വച്ചു.
കുറച്ചു നേരം കൂടി കാർ മുന്നോട്ട് ഓടി കൊണ്ടിരുന്നു… ഏകദേശം 30 മിനിറ്റ് കഴിഞ്ഞതും വാഹനം സൂപ്പർ മാർക്കറ്റിന്റെ
പാർക്കിംഗ് സ്പേസിലെക്ക് കയറി…

ജസ്റ്റിൻ വന്ന് ഇറങ്ങിയതും ജീവ അവനെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.
” ഈ മൈരൻ ഇത്ര നേരത്തെ കെട്ടി എടുത്തൊ ? ”
അവനെ കണ്ടതും ജസ്റ്റിൻ തമാശ രൂപേണ പറഞ്ഞു.

” അളിയാ നിന്റെ പരുപാടിസ് ഒക്കെ പെട്ടെന്ന്
തീർക്ക് നമുക്ക് ഒരിടം വരെ  പോണം ”
ജീവ അവനടുത്തേക്ക് വന്നു.

” എങ്ങോട്ടാ മോനെ…രാവിലെ മുതൽ കിടന്ന് കയർ പൊട്ടിക്കുന്നതാണല്ലോ ?  ”

” അതൊക്കെ ഉണ്ട്..!!  ഒരു  പ്രോപ്പർട്ടി എടുക്കാൻ ഉള്ള പ്ലാൻ ഉണ്ട്. കുറച്ചു ഡിമാണ്ട് ഉള്ള ഐറ്റം ആണ് അതോണ്ട്  ആരോടും പറഞ്ഞിട്ടില്ല… നമുക്ക് ഒന്ന് പോയി കണ്ടിട്ട് വരാം.. ”
” ശരി ഞാൻ ഒന്ന് സ്റ്റാഫിനോട് ഇൻഫോം ചെയ്യട്ടെ.. നീ വേണേൽ ഒന്ന് കത്തിച്ചൊ..”
അതും പറഞ്ഞ് ജസ്റ്റിൻ അകത്തേക്ക് പോയി.

സമയം ഇഴഞു നീങ്ങി കൊണ്ടിരുന്നു.. ജസ്റ്റിൻ
അവന്റെ അത്യാവശ്യപ്പെട്ട പണികൾ എല്ലാം പെട്ടെന്ന് തീർത്ത് കൊണ്ടിരുന്നു.
അതിനിടക്ക് രണ്ട് വട്ടം സനോജ് വിളിച്ചു എങ്കിലും അവൻ കാൾ അറ്റൻഡ് ചെയ്യാൻ കൂട്ടാക്കിയില്ല.

The Author

59 Comments

Add a Comment
  1. Ethuvare vannillallo bro

  2. 3 days kazhiju bro

    1. Post cheythitundallo bro

  3. ഇതിന്റ ബാക്കി🤔

Leave a Reply

Your email address will not be published. Required fields are marked *