ഒറ്റ രാത്രിയിൽ മാറിയ ജീവിതം 4 [അധീര] 973

പൊതുവെ ഒറ്റ ബുദ്ധി ആയ ജീവയോട് നേർക്ക് നേർ ഏറ്റ് മുട്ടുന്നത് മഹാ മണ്ടത്തരം ആണെന്ന് മനസിലാക്കിയ അവൻ അവിടെ നിന്നും വലിഞ്ഞു.

” ജോയൽ ഒരു നിമിഷം ”
” എന്താ.. എന്താ ജീവാ ? ”
ജീവയുടെ വിളി കേട്ട് അവൻ പെട്ടെന്ന് തിരിഞ്ഞു നിന്നു.

” അനഘയുടെ നിഴൽ പോലും നീ ഇനി നോക്കി എന്നറിഞ്ഞാൽ ഞാൻ നിന്നെ തേടി വരും… അത് മനസ്സിൽ ഉണ്ടാവണം ”
വിറക്കുന്ന കൈകൾ ചൂണ്ടി കൊണ്ട് ജീവ അവന് താക്കീത് നൽകി.
ഭയത്തോടെ തല കുലുക്കിയ ശേഷം ജോയൽ അവിടെ നിന്നും പുറത്തേക്ക് പോയി.

“നീ എന്തിനാ ജീവാ.. ഇങ്ങോട്ട് വന്നത് ? ”
അനഘ ചെറിയ പേടിയോടെ ഓടി പോയി വാതിൽ അടച്ചു.

” നീ എന്താ അനു ഞാൻ അയച്ച രണ്ടാമത്തെ വോയിസ്‌ കേൾക്കാഞ്ഞേ..? ഞാൻ പറഞ്ഞിരുന്നല്ലോ ഇങ്ങോട്ട് വരുമെന്ന് ”

” കർത്താവേ ആരേലും കണ്ടെങ്കിൽ പിന്നെ അത് മതി ഇച്ചായൻ അറിയാൻ.. അല്ലേൽ തന്നെ ഇവിടെ മൊത്തം സദാചാര പട്ടികൾ ആണ് ”
അവൾ കൈ നഖം കടിച്ചു കൊണ്ടിരുന്നു..
വല്ലാത്ത ടെൻഷനിൽ ആയിരുന്നു അനഘ.

” ഞാൻ വന്നില്ലെങ്കിൽ കാണാമായിരുന്നു..!! ഇപ്പോൾ സമയത്ത് രക്ഷിച്ചത് ആണോ ഞാൻ ചെയ്ത കുറ്റം ? ”

” അതല്ല.. ജീവാ ഞാൻ ഉദ്ദേശിച്ചത് ”
” അല്ലേലും നിനക്ക് തോന്നുമ്പോൾ മാത്രമല്ലെ
എന്നെ ആവശ്യമുള്ളു അല്ലാത്തപ്പോൾ ഞാൻ വെറും മൈ.. കോപ്പ് ഞാൻ ഒന്നും പറയുന്നില്ല..!! ”
അവൻ കലിപ്പൊടെ പല്ലിറുമ്മി കൊണ്ടിരുന്നു.

കുറച്ചു നേരം അവർ രണ്ട് പേരും മിണ്ടിയില്ല
അവർക്കിടയിൽ വല്ലാത്ത മൂകത തളം കെട്ടി നിന്നു.. ഫാൻ കറങുന്ന ചെറിയ ശബ്ദം മാത്രം നേർത്ത രീതിയിൽ കേൾക്കുന്നുണ്ടായിരുന്നു.

The Author

55 Comments

Add a Comment
  1. 8 days aayallo eppo varum

    1. Upload ചെയ്തിട്ടുണ്ട് ബ്രോ

  2. Ith thudaruka nalla kadhayaanu nirtharuth

  3. നല്ലൊരു കഥ ആയിരുന്നു… Continue ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യുക…

  4. Ippo aduthengaan adutha part varumo

    1. 7ഡേയ്‌സ് കഴിഞ്ഞു എന്നിട്ട് ഒരു അപ്ഡേറ്റ്സ് ഇല്ല എന്തെ തിരക്ക് ആണോ ബ്രോ വെയിറ്റ് ചെയ്യന്നു

    2. എങ്കിൽ ഇന്ന് കുട്ടൻ ബ്രോ പെർമിഷൻ കൊടുക്കും ആരിക്കും അല്ലെ കട്ട വെയിറ്റ്ങ് ആണ്

  5. ഹലോ ഇതിന്റ ബാക്കി ഉടൻ ഇടാമോ പ്ലീസ്സ് പ്ലീസ്സ് ഒരു റിവഞ്ച് പ്രതീക്ഷിക്കുന്നു

    1. 7 ഡേയ്‌സ് വന്നിരിക്കും ബ്രോ 🥳

      1. Bro അപ്പൊ ഇന്നോ നാളെ യോ വരുമോ

      2. Bro ഇന്ന് വരുമോ 8 ഡേയ്‌സ് ആയി

  6. Bro…cmnt ettathil santhosham……enkilum NXT part ennathekk varum….late akkalle

  7. എല്ലാരുടെയും സപ്പോർട്ടിനു താങ്ക്സ്. കഥ നിർത്തിയിട്ടില്ല കുറച്ചു ജോലി തിരക്കുകൾ കൊണ്ട് എഴുതാൻ സമയം കിട്ടുന്നില്ല.കുറച്ചു വൈകിയാലും വന്നിരിക്കും ❤️ -അധീര

    1. 🏵️ സോജു🏝️

      അത് കേട്ടാൽ മതി മച്ചാനെ… “ഇല്ലോളം താമസിച്ചാലും നീ വരുവല്ല, അത് കേട്ടമതി മച്ചാനെ…

  8. ഈ കഥ യും നിന്നു പോയോ 😔

  9. Bro next part ennu varum

  10. അധീര ബ്രോ ഇത് എബടെയാണ്..?🤔 ബാക്കി ഇല്ലേ

Leave a Reply

Your email address will not be published. Required fields are marked *