പക 5 [SAiNU] 17

 

അച്ഛൻ അവനെയും നോക്കി പുഞ്ചിരിച്ചോണ്ട് ഇരുന്നു.

 

ആഹാ രണ്ടാളും കൂടെ എന്നെ കളിയാക്കുകയാണല്ലേ.

 

അയ്യോ അമ്മയെ ഞാൻ കളിയാക്കുമോ അച്ഛനാ അമ്മേ അമ്മയെ കളിയാക്കിയേ.

അല്ലേലും നിന്റെ അച്ഛന് ഞാൻ ജോലിക്കാരിയായത് ഇഷ്ടപെടുന്നുണ്ടാവില്ല അതാ എന്നെ കളിയാക്കുന്നെ.

ആണോ അച്ഛാ.

അങ്ങനെയാണേൽ അമ്മയുടെയും മോന്റെയും അഭിനയതിന്നു മുന്നിൽ ഞാൻ സമ്മതിക്കില്ലായിരുന്നല്ലോ.

 

അതും ശരിയാ അമ്മേ അച്ഛന്ന് അങ്ങിനത്തെ പ്രശ്നം ഒന്നുമില്ല അമ്മ ജോലിക്കു പോകുന്നത് കൊണ്ട് സന്തോഷമേയുള്ളൂ അല്ലേ അച്ഛാ.

 

ഹ്മ്മ് അങ്ങിനെ പറഞ്ഞു കൊടുക് മോനെ അമ്മയോട്.

 

ഹ്മ്മ് വേണ്ട വേണ്ട ഇനി രണ്ടു പേരോടും ഞാൻ മിണ്ടില്ല.

 

രേഖയുടെ പിണങ്ങിയുള്ള ഇരിപ്പു കണ്ടിട്ട് മനുവിന് ചിരിയാണ് വന്നത്.

അവന്റെ ചിരി കണ്ടിട്ട് രേഖ അവന്റെ ചെവിയിൽ മെല്ലെ പിടിച്ചു തിരുമ്മിക്കൊണ്ട്.

 

നിനക്ക് ഞാൻ കാണിച്ചു തരാം.

 

അയ്യോ അമ്മേ നമ്മൾ രണ്ടുപേരും കൂട്ടല്ലേ അച്ഛനല്ലേ നമ്മളെ കളിയാക്കിയേ.

 

വേണ്ട വേണ്ട നിന്റെ കൂട്ട് ഇനി വേണ്ട.

 

അങ്ങിനെ പറയല്ലേ അമ്മേ അമ്മയല്ലേ ഞങ്ങടെ എല്ലാം.
അല്ലേ അച്ഛാ.

 

ഹ്മ്മ് അതെന്നെ.

 

എന്നാ നാളെ മുതൽ എന്നെ പഠിപ്പിക്കുമല്ലോ.

എന്ത്.

ഡ്രൈവിംഗ്.

ഹ്മ്മ് അത് ഞാനേറ്റു അമ്മേ

 

ഹ്മ്മ് എന്നാ ശരി.

 

ഇനി മനുകുട്ടൻ പോയി പഠിച്ചേ രാത്രിയിലേക്കുള്ളതെല്ലാം ഉണ്ടാക്കി വെക്കട്ടെ.

 

ഹ്മ്മ് ഞാൻ കൂടണോ.

വേണ്ട വേണ്ട എന്റെ മനുകുട്ടൻ പോയിരുന്നു നല്ലോണം പഠിച്ചേ.

The Author

SAINU

💞💞💞

4 Comments

Add a Comment
  1. കൊള്ളില്ല

  2. വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അടുത്ത ഭാഗം പെട്ടെന്ന് തരണേ, പ്ലീസ്.

  3. കാത്തിരുന്ന് next പാർട്ടും വന്നു.. ഈ പാർട്ടും പൊളിച്ച്..

    സത്യത്തിൽ ഞാൻ വെയിറ്റ് ചെയ്യുന്നത്.. രേഖയുടെ പച്ചാതാപം കാണാൻ വേണ്ടിയാ.. അവൾ കരയുന്നത് കാണാൻ..😬

    ‘ഞാൻ എന്ത ഇങ്ങനെ😜’

  4. രാഹുലിന്റെ കുഴികൾ എന്നു വരും ബ്രോ

Leave a Reply

Your email address will not be published. Required fields are marked *