പാമ്പും കോണിയും [ശ്രീരാജ്] 66

രേവതിയിൽ നെറ്റിയിൽ ചുംബിച്ച ശേഷം, ഹരി തുടർന്നു : നിനക്ക് അറിയാവുന്നതല്ലേ, ആദിയെ കാണുമ്പോൾ ഉള്ള നമ്മുടെ വീട്ടുകാരുടെ സന്തോഷം…..

രേവതി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു : മ്മ്മ്മ്… അങ്കിളിന് വലിയ താല്പര്യം ഇല്ല… മകൻ കുറേ നിർബന്ധിച്ചപ്പോൾ ആണത്രേ സമ്മതിച്ചേ…

ഹരി ചിരിച്ചു കൊണ്ട് : അത് പണ്ടത്തെ ആണുങ്ങൾ അങ്ങിനെ ആടീ… നാടും വീടും ഒന്ന് വിട്ട് മാറി നിൽക്കാൻ അവർക്ക് ഇഷ്ടമാവില്ല. എന്റെ അച്ഛനെ നിനക്ക് അറിഞ്ഞൂടെ, വീട് അച്ഛന്റെ ഫ്രണ്ട്‌സ്… ലൈബ്രററി…. ഇവിടെ വന്ന് ഒരു ദിവസം നിക്കാൻ പോലും ഇഷ്ടമല്ല….

രേവതി : മ്മ്മ്മ്….വീട് വാടകക്ക് കൊടുക്കുന്നുണ്ട് അവർ പോയാലും…. ഏതേലും ഫാമിലി വന്നാൽ മതിയായിരുന്നു.

സംസാരം തുടരുന്നതിനിടയിൽ ഹരിയുടെ ഫോൺ റിങ് ചെയ്തു. ജെറിന്റെ കാൾ ആയിരുന്നു അത്…

ഫോണിൽ സംസാരിക്കുന്നതിനിടയിൽ ഹരി പറയുന്നത് രേവതി കേട്ടു” ഇന്നോ…. ഇന്നെങ്ങിനെ…. അത്….. “…

ഫോൺ കട്ട്‌ ആയ ശേഷം രേവതിയെ നോക്കി ഹരി പറഞ്ഞു : രേവൂ…. ഞാൻ പോയി അച്ചായനെ കണ്ടിട്ട് വരാം…

രേവതി പതിയെ മൂളി കൊണ്ട് പറഞ്ഞു,: എവിടെക്കാ…….. വീട്ടിലേക്കാണോ?… എന്നാൽ ഞങ്ങളും വരാം…

ഹരി : അല്ല പെണ്ണെ…… ബാറിലേക്കാണ് വരാൻ പറഞ്ഞെ…

രേവതി ഒന്ന് നീട്ടി മൂളിയ ശേഷം പറഞ്ഞു : മ്മ്മ്മ്………. ശരി….

രേവതിയുടെ കൂർപ്പിച്ചു പിടിച്ച മുഖഭാവം കണ്ട ഹരി, രേവതിയുടെ ഇടുപ്പിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു പറഞ്ഞു : എന്താടോ….. അച്ചായൻ എന്തെങ്കിലും വിവരം അറിഞ്ഞു കാണും. അത് പറയാൻ ആവും… പിന്നെ ഞാൻ എന്നും കുടിച്ച് വരാറൊന്നുമില്ലല്ലോ… പിന്നെ ഓവറാക്കി ചളം ആക്കാറും ഇല്ല….

The Author

ശ്രീരാജ്

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *