ഹരി തല ചൊറിഞ്ഞു കൊണ്ട് : തല വെളുത്തിട്ടുണ്ട് എന്നൊഴിച്ചാൽ, അറുപതു ഒന്നും പറയില്ല മാമിനെ……. മാമിനും ഇവർ ഇട്ട പോലെ ഉള്ള ഡ്രസ്സ് ഇടാർന്നു… ഉറപ്പായും മാമിന് ഇവരേക്കാൾ ചേർച്ച ഉണ്ടാവും…..
അന്ന ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു : താങ്ക് യൂ ഹരീ……..
ആൻസി മാത്രം ഹരിയെ നോക്കിയപ്പോൾ, ബാക്കി ഉള്ളവർ പരസ്പരം അതിശയത്തോടെ നോക്കി …
” മാം… ഒരു കാര്യം ചോദിക്കാൻ മറന്നു”………” ഭർത്താവ്…. അല്ലെങ്കിൽ സിമിയുടെ അച്ഛൻ “…. അതായിരുന്നു ചോദ്യം…………
സിമി ആണ് ഉത്തരം പറഞ്ഞത് : എനിക്ക് അറിയില്ല എന്റെ അപ്പൻ ആരാണ് എന്ന്. എന്നെ ദത്ത് എടുത്തതാണോ എന്ന് വരെ ഡൌട്ട് ഉണ്ട്…. ചോദിച്ചാൽ ഉത്തരം കിട്ടുകയും ഇല്ല… ” നീ എന്റെ മോളാണ്, നിന്റെ അപ്പനും അമ്മയും ഞാൻ ആണ് “… ഇതാണ് ഉത്തരം…
ഉടനടി ഹരി അന്നയെയും സിമിയെയും മാറി മാറി നോക്കി പറഞ്ഞു : അതേ മൂക്ക്, അതേ കണ്ണ്…. അതിൽ സംശയം ഒന്നും വേണ്ട……
അന്ന പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു : ഹരി ചോദിക്കാൻ എന്താ കാരണം?..
ഹരി ഒന്ന് ചിന്തിച്ച ശേഷം : മാമിന്റെ ആ നോവൽ ആണ് കാരണം…. ആരെയോ മിസ്സ് ചെയ്യുന്ന പോലെ… റിയലി മിസ്സിംഗ് സം വൺ……. എന്റെ അച്ഛൻ ആണ് എന്നോട് പറഞ്ഞത് ഇത്. വായിച്ചപ്പോൾ എനിക്കും തോന്നി…
കണ്ണുകൾ എല്ലാം അന്നയുടെ നേരെ തിരിഞ്ഞു…..
അന്ന വാക്കുകൾക്കായി പരതുന്നത് പോലെ ഒരു തോന്നൽ……….

നല്ല അടിപൊളി കഥ…. ഇനി സസ്പെൻസ് എന്താ എന്ന് അറിയാതെ….. അവസാനം രേവുവിന് ഹരി നഷ്ടപ്പെടുമോ…. അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ…. എന്ന് മാത്രം പറയുന്നു….
എന്തിനാണ് എല്ലാ കാര്യവും അവൻ ജെറിനോട് പോയി പറയുന്നേ?
രഹസ്യം ഉള്ളിൽവെക്കാൻ അവനു അറിയില്ലേ?
ഇങ്ങനെ ആയാൽ പറ്റില്ല. ഇങ്ങനാണേൽ നമ്മള് പെണങ്ങും. മൊത്തം കഥയും ഇപ്പൊ തന്നെ കേൾക്കണമായിരുന്നു. ലാസ്റ്റ് പേജ് ആയപ്പോൾ ആകെയൊരു ലോസ്റ്റ് ഫീൽ എന്നാലും സെറ വാം വെൽകം ടു അവർ സൈറ്റ്.
ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁
ഒരു രക്ഷയില്ല ബ്രോ
സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ