ആൻസി നിഷക്ക് മെസ്സേജ് അയച്ചു : ഡോണ്ട് വറി ഡീ… ഇവിടെ എല്ലാം ഒക്കെ ആണ്….
സമയം ഒന്നര കഴിഞ്ഞ കാരണം തന്നേ, നിഷയുടെ റീപ്ലേ പ്രതീക്ഷിക്കാത്തത് കൊണ്ട്, ഫോൺ മാറ്റി വച്ച്, കട്ടിയുള്ള പുതപ്പിലേക്ക് ചുരുണ്ടു കയറി ഹരിയെ കെട്ടിപിടിച്ചു കിടന്ന്, ഹരിയുടെ കവിളിൽ പതിയെ മുത്തം വച്ച് ഒരു പുഞ്ചിരിയോടെ ഹരിയെ ഒന്നൂടെ നോക്കി, ഉറങ്ങാൻ ആയി കണ്ണുകൾ അടച്ചു ആൻസി…..
……………………………………………………………..
പുതപ്പിനുള്ളിൽ, മലർന്ന് കിടന്നുറങ്ങുന്ന ഹരിയുടെ നെഞ്ചിൽ മുഖം ചായ്ച്ചു കൊണ്ട്, ഹരിയെ പുണർന്ന് ഉറങ്ങുകയായിരുന്നു ആൻസി.
ഹരിയുടെ ഫോണിലെ, ഓഫ് ചെയ്യാൻ മറന്ന അലാറം ആണ്, ഇരുവരുടെയും സുഖകരമായ, പുതപ്പിനുള്ളിലെ കെട്ടിപിടിച്ചുള്ള ഉറക്കത്തിന് വിഗ്നം സംഭവിപ്പിച്ചത്.
കണ്ണുകൾ തുറക്കുന്നതിന് മുൻപ്, ഇടത്തോട്ട് ചെരിഞ്ഞു കിടന്ന്, ആൻസിയെ ശക്തിയിൽ ഒന്ന് കെട്ടിപിടിച്ച്, ചുണ്ടിൽ അമർത്തി ഉമ്മ വച്ച ശേഷം ഹരി പറഞ്ഞു : ഗുഡ് മോർണിങ് രേവൂ………
കണ്ണ് തുറന്നപ്പോൾ കണ്ടത്, തന്റെ രേവതി ആയിരുന്നില്ല എന്നുള്ള തിരിച്ചറിവ്, ഒപ്പം ജാള്യത… ഹരി ഞെട്ടിക്കൊണ്ട് അൽപം പിന്നിലോട്ട് നീങ്ങി…
പക്ഷെ, പാതി മയക്കത്തിൽ എന്ന പോലെ, അവൾ പുഞ്ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നീങ്ങി കിടന്ന് പറഞ്ഞു : ഗുഡ് മോർണിങ് ഹരീ……….
ഹരി എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നേ ആൻസി പറഞ്ഞു : ആ അലാറം ഒന്ന് ഓഫ് ചെയ്യ് ഹരീ…. മൂന്നാമത്തെ വട്ടം ആണ് അടിക്കുന്നത്..

ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁
ഒരു രക്ഷയില്ല ബ്രോ
സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ